പിന്നെയും പിന്നെയും വേദനിപ്പിക്കാനുള്ള ലൈസന്‍സായി ഇടക്കിടെ എടുത്തു പ്രയോഗിക്കുന്ന കള്ളമാപ്പ് പറച്ചിലുകളെ കുറിച്ചല്ല. ഉള്ളില്‍ത്തട്ടി, സത്യസന്ധമായി നാമൊരാളോട് നടത്തുന്ന ഏറ്റുപറച്ചിലുകളെ കുറിച്ചാണ്. ഒരുവട്ടമെങ്കിലും നാം നടത്തുന്ന അത്തരം സത്യസന്ധമായ തുറന്നു പറച്ചിലുകള്‍ക്ക്, ജീവിതകാലം മായില്ല എന്ന് കരുതിയിരുന്ന ചില മുറിവുകളെയെങ്കിലും എളുപ്പത്തില്‍ മായ്ച്ചു കളയാനുള്ള കരുത്തുണ്ട്.
നാം പറയുന്ന വാക്കുകൾക്ക് വളരെയെറെ ശക്തിയുണ്ട്. അറിയാതെ നമ്മിൽ നിന്നും ഉതിർന്ന് വീഴുന്ന ഓരോ വാക്കിനും ലോകത്ത് നന്മയായും തിന്മയായും പല കാര്യങ്ങളും നടത്താൻ കഴിവുണ്ട്.
അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും, സന്ദർഭോചിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവന്റെ നാനാതുറകളിലെ പ്രവർത്തിയേക്കാൾ, വാക്കുകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
വ്യക്തിത്വത്തിന്റെ ശോഭകൂട്ടുന്ന രീതിയിൽ വാക്പ്രയോഗങ്ങൾ നടത്തുന്നത് കൂടുതൽ കൂടുതൽ നല്ല സൗഹൃദങ്ങൾ സമ്മാനിക്കുന്നതാണ്.
ഏറ്റവും മോശം അവസ്ഥകളിലൂടെ നമ്മൾ കടന്നു പോകുമ്പോഴാണ് നല്ല നിമിഷങ്ങൾ മനസ്സിലാക്കുന്നതും,നല്ല മനുഷ്യരെ തിരിച്ചറിയുന്നതും.
തീയിൽ തൊടുമ്പോഴാണ് വെളിച്ചം മാത്രമല്ല, വേദനയും തരുമെന്ന് മനസിലാക്കുന്നത്..!!*
*ഓരോ സങ്കടങ്ങളും നമുക്ക് സമ്മാനിക്കുന്നത് വേദനകൾ മാത്രമല്ല, മുന്നോട്ടു ജീവിക്കാനുള്ള തിരിച്ചറിവുകൾ കൂടിയാണ്..!!