സ്വന്തം തനിമ മറച്ചു വച്ച് വേറെന്തോ ആയിത്തീരാൻ , അല്ലെങ്കിൽ മറ്റാരേയൊ അനുകരിക്കാൻ വിഫലശ്രമം നടത്തുന്നവർക്ക് ജീവിതം ഒരു നാടകം മാത്രമായി ഒടുങ്ങുന്നു .യഥാർത്ഥ
ജീവിതത്തെ അഭിമുഖീകരിക്കാൻ അവർക്ക് കഴിയാതെ പോകുന്നു .
നല്ല വ്യക്തിത്വങ്ങളെ നമുക്ക് മാതൃകകളാക്കാം.
പക്ഷേ ഒരിക്കലും അനുകരിക്കാൻ ശ്രമിക്കരുത്.. എത്രകണ്ട് ശ്രമിച്ചാലും നമുക്ക് നമ്മുടെ ജീവിതം മാത്രമേ ജീവിച്ചു തീർക്കാനാകൂ...
നിങ്ങൾ നിങ്ങളായിരിക്കുക. നിങ്ങളെപ്പോൽ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളൂ.. നിങ്ങൾ
മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നിടത്തു നിന്നും നിങ്ങളുടെ പരാജയം ആരംഭിക്കുന്നു....
നമുക്കെല്ലാവർക്കും ഒട്ടേറെ കഴിവുകളുണ്ട്.
അത് തിരിച്ചറിയാതെ മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുമ്പോൾ അവിടെ ഇല്ലാതായിപ്പോകുന്നത്
സ്വന്തം വ്യക്തിത്വവും നമുക്ക് ജന്മനാ സിദ്ധിച്ചിട്ടുള്ള കഴിവുകളുമാണ്.
എന്തിനെയും അനുകരിക്കാൻ ശ്രമിച്ചാൽ നമുക്കതിന് കഴിഞ്ഞെന്ന് . ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കണം അപ്പോൾ കാണാം അനുകരിക്കാൻ കഴിയാത്ത ഒട്ടേറെ ജീവിത യാഥാർത്ഥ്യങ്ങൾ.
അനുകരണം അല്ല ജീവിതം . അതൊരു പഠനമാണ് . നാം എന്ത് പഠിച്ചുവോ അത് പ്രാബല്യ വരുത്തുമ്പോഴാണ് ജീവിതം നമ്മുടെ നിയന്ത്രണത്തിൽ വരുന്നത്.
✍🏻: അശോകൻ.സി.ജി