കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് ഇൻസ്പക്ടർ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്
മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഞായറാഴ്ച പകൽ ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി.
മുറിവ് കെട്ടുന്ന മുറിയിൽ വെച്ചായിരുന്നു അതിക്രമം. പെൺകുട്ടി സഖി വൺ സ്റ്റോപ് സെന്ററിന്റെ ഹെൽപ് ലൈൻ നമ്പറിൽ പരാതിപ്പെട്ടു. തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്ററിൽനിന്നു പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാധാരണ പോലെ തിങ്കളാഴ്ച ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാനിയേലിനെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.