അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്.
എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്.
എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി
തീവ്രമായി നിങ്ങൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും.
നമുക്ക് ആഗ്രഹങ്ങൾ എന്തിനോടും ആകാം.പക്ഷെ
നമുക്കർഹിക്കുന്നതു മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ പല
പ്രശ്നങ്ങളും. നമ്മുടെ
ചില ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമായി ല്ലെന്ന് കരുതി സങ്കടപ്പെടു മ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും.
അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും നേടാൻ കഴിയില്ല.
ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്തിന് മുതിരരുത്. ഒന്നുമാത്രം ഓർമ്മയിൽ സൂക്ഷിക്കുക. ചതിക്കാനും സഹായിക്കാനും വേണ്ടി ആർക്കും രണ്ടാമതൊരു അവസരം ഉണ്ടാക്കി കൊടുക്കരുത്.
നമ്മളിൽ നിന്ന് കൊഴിഞ്ഞു പോയവരോ, മന:പൂർവ്വം നമ്മളെ പറ്റിച്ചവരോ ആരുമായിക്കൊള്ളട്ടെ, കാലങ്ങൾക്ക് ശേഷം ജീവിതത്തിൻ്റെ ഏതെങ്കിലും വഴികളിൽ കണ്ടുമുട്ടുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ ഒരു ചിരിയങ്ങ് നൽകുക. അവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രതികാരം അതായിരിക്കട്ടെ.
✍🏻: അശോകൻ.സി.ജി.