ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്തു; സമ്മാനമായി ഒരുകോടി രൂപ സ്വന്തമാക്കി മലയാളി യുവാവ്
ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത മലയാളി യുവാവിന് ഒരു കോടിയിലേറെ രൂപ പാരിതോഷികം നല്‍കി ഗൂഗിള്‍.
ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നതിനായി വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം 2022ല്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ഈ മിടുക്കനാണ്. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിപ്പോര്‍ട്ട് പ്രോഗ്രാമിലേക്ക് ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് അയച്ച നാല് റിപ്പോര്‍ട്ടുകളില്‍ മൂന്നെണ്ണവും സമ്മാനത്തിന് അര്‍ഹമായി.
ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം- 2022 ല്‍ രണ്ട്,മൂന്ന്,നാല് എന്നീ സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. 1,35,979 യുഎസ് ഡോളറാണ് സമ്മാനം.
ഇത് ഏകദേശം 1.11 കോടി രൂപ വരും. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലേയും സുരക്ഷാവീഴ്ചകള്‍ ശ്രീറാം നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന വീഴ്ചകള്‍ കമ്ബനി തിരുത്തും.
ശ്രീറാമും ചൈന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്നാണ് 4 റിപ്പോര്‍ട്ടുകള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാമിലേക്ക് അയച്ചത്, ഇതില്‍ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സേര്‍ച്ച് എൻജിൻ, വെബ്സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയ സേവനങ്ങളില്‍ ഏതിലെങ്കിലും സുരക്ഷ വീഴ്ച കണ്ടെത്തിയാല്‍ നമുക്ക് അത് അറിയിക്കാം. സുരക്ഷ വീഴ്ച ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യാം, ശ്രീറാം പറയുന്നു.
നിലവില്‍ സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നും സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി സ്ക്വാഡ്രണ്‍ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ് ശ്രീറാം.സുഹൃത്തായ ശിവനേഷ് ചെന്നൈ സ്വദേശിയാണ്