ജീവിതത്തിൽ നമ്മൾ ഇടയ്ക്കൊക്കെ ഒന്ന് തിരിഞ്ഞ് നോക്കണം. നമ്മുടെ ഭൂതകാലത്തിലൂടെ ഒന്ന് സഞ്ചരിക്കണം. അപ്പോൾ നമുക്ക് മനസ്സിലാകും എവിടെയായിരുന്നു നമുക്ക് സംഭവിച്ച തെറ്റുകളെന്ന്. അത് തിരുത്തി മുന്നോട്ടുപോയാൽ ജീവിതമെത്ര പ്രയാസകര മായാലും നമുക്ക് ചെയ്യാവുന്നതും എല്ലായ്പ്പോഴും വിജയിക്കാവുന്നതുമായ എന്തെങ്കിലുമൊക്കെ ഈ ലോകത്തുണ്ടെന്ന് ബോധ്യമാകും. എപ്പോഴും വികാരങ്ങളേക്കാൾ ബുദ്ധിശക്തിക്ക് പ്രാധാന്യം നല്കുക.പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ രൂപീകരിക്കുന്നതിന് മുൻപ് സസൂക്ഷ്മം അവയെ അപഗ്രഥിച്ച് പഠിക്കാൻ ശ്രമിക്കുക. നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്ന അവസരങ്ങൾ വിനിയോഗിക്കുന്നതിന് എപ്പോഴാണോ നമ്മൾ ധൈര്യപൂർവ്വം മുന്നോട്ട് വരുന്നത് അപ്പോഴാണ് നമുക്ക് അതിനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്... വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം പലപ്പോഴും തോൽവിയിൽ അവസാനിച്ചേക്കാം. അത്തരം അവസ്ഥകളിൽ ആ അനുഭവപാഠങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് അതിജീവിക്കുന്നതിനുള്ള പരിശീലനം നമ്മൾ നേടിയിരിക്കണം... സാഹചര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക. അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ നമ്മുടെ മനോഭാവത്തി...