വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് 3 പേർക്കെതിരെ കേസ്; വില്പനക്ക് സംഭരിച്ചതിനും പിഴ; വേണം ശ്രദ്ധ..
വീട്ടുവളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചതിന് 3 പേർക്കെതിരെ കേസ്; വില്പനക്ക് സംഭരിച്ചതിനും പിഴ; വേണം ശ്രദ്ധ
മൊറയൂർ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് 3 പേർക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മൊറയൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഹാജിയാർപടി സ്വദേശിയായ അധ്യാപകനെതിരെയും വാലഞ്ചേരി സ്വദേശിക്കെതിരെയും മൊറയൂരിലെ അപാർട്മെന്റിൽ താമസിക്കുന്ന യുവതിക്ക് എതിരെയുമാണ് കേസെടുത്തത്.
ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതോടെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊണ്ടോട്ടി പൊലീസിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. വീടിനോട് ചേർന്നും സ്വന്തം ഉടമസ്ഥതയിലുളള അപ്പാർട്മെന്റ് സമുച്ചയത്തിലുമാണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചത്.
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ എന്നിവ സംഭരിച്ചു വിൽപനയ്ക്കായി ഉപയോഗിച്ചതിന് മോങ്ങത്തെ ഒരു സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി.