യുഎഇയിൽ ദുർമന്ത്രവാദം നടത്തി കബളിപ്പിക്കാൻ ശ്രമിച്ച 7 പേർക്ക് 50,000 ദിർഹം പിഴയും തടവും
യുഎഇയിൽ ദുർമന്ത്രവാദം നടത്തുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത ഏഴ് പേർക്ക് 50,000 ദിർഹം പിഴയും ആറ് മാസം തടവും വിധിച്ചു. ദുർമന്ത്രവാദത്തിന് ഇരയായതായി ഒരാൾ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച 7 പേരെയും പിടി കൂടിയത്.
ആളുകളെ സുഖപ്പെടുത്താൻ കഴിയുന്ന 400 വർഷത്തിലേറെയുള്ള ഒരു ജിന്ന് തങ്ങൾക്കുണ്ടെന്നാണ് പ്രതികൾ ഇരകളോട് പറഞ്ഞിരുന്നത്. മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൈവശം വെക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഏഴുപേരെയും കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് 6 മാസത്തെ ജയിൽ ശിക്ഷയും ജുഡീഷ്യൽ ഫീസിന് പുറമെ 50,000 ദിർഹം പിഴ അടക്കാനും വിധിച്ചിട്ടുണ്ട്.