കാത്തിരിപ്പ് വെറുതെയായി; ആലുവയില്‍ കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു
ആലുവ: ആലുവയില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി.അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ അസം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.
ഇയാള്‍ മദ്യലഹരിയിലായതിനാല്‍ പൊലീസിന് പിടികൂടിയ സമയത്ത് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തായാട്ടുകരയില്‍ താമസിക്കുന്ന ബീഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പെണ്‍കുട്ടി വൈകീട്ട് വീടിന് സമീപത്തുള്ള കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നുവെന്നും അതിനിടെയാണ് തട്ടികൊണ്ട് പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതി സ്ഥിരം മദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പറയുന്നുണ്ട്.