പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ള് നല്‍കി; ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ള് നല്‍കിയ സംഭവത്തില്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. ഈ മാസം രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ ഷാപ്പിലെത്തിയ 15 കാരിക്ക് കള്ള് വിതരണം ചെയ്തതാണ് നടപടിക്കിടയാക്കിയത്.
സംഭവത്തില്‍ ഷാപ്പ് മാനേജരേയും ആണ്‍സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനേജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്‍ഡിലാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ലൈസന്‍സ് റദ്ദാക്കിയത്.