സൗദിയിൽ വീടിന് തീപിടിച്ച് നാല് കുട്ടികൾ മരിച്ചു
സൗദി: അല്‍ഹസയില്‍ വീടിന് തീപിടിച്ച് സൗദി പൗരന്റെ നാലു കുട്ടികള്‍ മരിച്ചു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ ആളിപ്പടര്‍ന്നതും കുട്ടികള്‍ മരിച്ചതും.
നാഷണല്‍ ജസ്റ്റിസ് ക്ലബിലെ ഫെന്‍സിങ് പരിശീലകന്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഉബൈദിന്റെ മക്കളായ ഹിബ (9), ഹുസൈന്‍ (9), ലയാന്‍ (2), റഹഫ് (1) എന്നിവരാണ് മരിച്ചത്. അല്‍ഇംറാന്‍ സ്ട്രീറ്റില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു.