കേടുകൂടാതെ ഇരിക്കുന്നതിലല്ല, കരുത്തോടെ വ്യാപരിക്കുന്നതിലാണ് കാര്യം. പ്രസരിപ്പ് നിലനിർത്തണമെങ്കിൽ നിരന്തര പരീക്ഷണങ്ങളും നിലയ്ക്കാത്ത പ്രതിവിധികളും നിർബന്ധം.
ആലസ്യത്തിന്റെ തടാകത്തിൽ നീന്തിക്കളിച്ചു നടന്നാൽ ആഴിയുടെ തരംഗങ്ങളെ ചെറുക്കാനാകില്ല. വില്ലനാകണമെന്നില്ല, വെല്ലുവിളിയൊന്ന് ഏറ്റെടുത്താൽ മതി, ജീവിതവും അനുഭവവും മാറുന്നതു കാണാം.
ആർക്കും ഇരുമ്പിനെ നശിപ്പിക്കാൻ കഴിയില്ല, പക്ഷെ സ്വയം തുരുമ്പ് വന്നു കേടാവാൻ കഴിയും.
അതുപോലെ ആർക്കും ഒരു വ്യക്തിയെ നശിപ്പിക്കാൻ കഴിയില്ല എന്നാൽ സ്വയം മാനസികാവസ്ഥക്ക് അയാളെ നശിപ്പിക്കാൻ സാധിക്കും
ഒരു കർമം ആത്മീയമാണോ എന്നറിയാനുള്ള ആദ്യമാർഗം അത് അപരനന്മയും കൂടി ലക്ഷ്യമിടുന്നുണ്ടോ എന്നു പരിശോധിക്കുകയാണ്.,സ്വന്തം സംതൃപ്തിയും സമാധാനവും മാത്രം ലക്ഷ്യം വയ്ക്കുന്നവർ ആനന്ദജീവിതത്തിനുടമകളാകും.
അയൽക്കാരനെയും കൂടി പരിഗണിക്കുന്നവർ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതുകൊണ്ടും അപരസുഖത്തിനും കൂടി പ്രാധാന്യം നൽകുന്നതുകൊണ്ടും ആത്മീയ ജീവിതത്തിനുടമകളാകും.
എല്ലാ പ്രവൃത്തികളും വിശുദ്ധവും ക്രിയാത്മകവും പരോപകാരപ്രദവുമാണെന്ന ഉറപ്പുണ്ടെങ്കിൽ പിന്നെ പ്രവൃത്തികളെ ലൗകികം, ആത്മീയം എന്ന് മതിലുകെട്ടി തിരിക്കേണ്ട.
സ്നേഹത്തോടെ നേരുന്നു....
ശുഭദിനം...
_wa.me/+919487420000_