മൈസൂരു- നഞ്ചൻകോട് ദേശീയപാതയിൽ മലയാളികളുടെ കാർ തടഞ്ഞ് കവർച്ച
ബെംഗളൂരു: മലയാളികൾ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തു. മൈസൂരു- നഞ്ചൻകോട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കോഴിക്കോട് സ്വദേശിനിയായ ജയശ്രീ, രണ്ട് മകൾ എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി കത്തി കാട്ടിയാണ് കവർച്ച നടത്തിയത്.
എട്ടംഗ സംഘമാണ് കവർച്ച നടത്തിയത്. കാറിൽ നാട്ടിൽ നിന്നും കർണാടാകയിലേക്ക് മടങ്ങുകയായിരുന്നു ജയശ്രീയും കുടുംബവും.
നഞ്ചൻകോട് കോഴിക്കോട് റൂട്ടിൽ രാത്രി കാലങ്ങളിൽ മലയാളി വാഹനങ്ങൾ തടഞ്ഞു നിർത്തി കവർച്ച ചെയ്ത സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.