ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

01/09/2023, വെള്ളി, ഇന്നത്തെ വിപണി നിലവാരം...

01/09/2023, വെള്ളി, ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം... ഗ്രാം : 5505 രൂപ പവൻ : 44,040 രൂപ വെള്ളി... ഗ്രാം 80.20 രൂപ കിലോ : 80,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.67   യൂറൊ : 89.63 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.67 ഓസ്ട്രേലിയൻ ഡോളർ : 53.46 കനേഡിയൻ ഡോളർ : 61.19  സിംഗപ്പൂർ ഡോളർ. : 61.20 ബഹറിൻ ദിനാർ : 219.33 മലേഷ്യൻ റിംഗിറ്റ്‌ : 17.80 സൗദി റിയാൽ : 22.04 ഖത്തർ റിയാൽ : 22.71 യു എ ഇ ദിർഹം : 22.51 കുവൈറ്റ്‌ ദിനാർ : 268.16 ഒമാനി റിയാൽ. : 214.74 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

ICU-വിലെ പീഡനം: 'മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാകാത്ത സാഹചര്യം'; അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക്

ICU-വിലെ പീഡനം: 'മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാകാത്ത സാഹചര്യം'; അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത പ്രത്യക്ഷസമരത്തിലേക്ക്. ഐ.സി.യുവിൽ അതിക്രമത്തിനിരയായി ആറുമാസം ആയിട്ടും നീതി ലഭിക്കാതായതോടെയാണ് അതിജീവിത സമരത്തിലേക്ക് കടക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ഉടൻ കുത്തിയിരിപ്പ് സമരം തുടങ്ങാനാണ് അതിജീവിതയുടെ തീരുമാനം. കഴിഞ്ഞ 16-ന് അതിജീവിത തിരുവനന്തപുരത്ത് പോയി വീണാ ജോര്‍ജിനെ കണ്ടിരുന്നു. പ്രതിക്ക് സംരക്ഷണം നൽകില്ലെന്നും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നാൽ മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നതാണ് നിലവിലെ സാഹചര്യമെന്ന് അതിജീവിത പറയുന്നു. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തതിൽ അന്വേഷണം വേണം, പ്രതി ശശീന്ദ്രൻ സ്ഥിരമായി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത് തടയണം- തുടങ്ങിയ കാര്യങ്ങളെല്ലാം അതിജീവിത ആരോഗ്യമന്ത്രിയെ അറിയിച്...

എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം

എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും തപാലില്‍ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഇതിന്റെ മറവിലാണ് തട്ടിപ്പുകാരുടെ ഗൂഡനീക്കങ്ങള്‍. നിങ്ങളുടെ വാഹനത്തിന്റെ പേരില്‍ ഇത്ര രൂപയുടെ പിഴയുണ്ടെന്ന് കാട്ടി ...

മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി കേരളം മാറുന്നോ?

മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി കേരളം മാറുന്നതായി ആശങ്ക രാജ്യത്തെ മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി സംസ്ഥാനം മാറുന്നു. കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്‌കുമാറിനെ ചോദ്യംചെയ്തതിൽനിന്നാണ് അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം വ്യക്തമായത്.  എം.ഡി.എം.എ, എൽ.എസ്.ഡി. തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ കർണാടക, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലെത്തിച്ച് വിതരണംചെയ്യുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തേ കണ്ടെത്തിയിരുന്നു. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നുമാണ് കേരളത്തിലെത്തുന്നതെന്നും ഇവർ പറഞ്ഞിരുന്നു. വിശാഖപട്ടണംമുതൽ കൊച്ചിവരെ നീളുന്ന ലഹരി ഇടനാഴി പ്രവർത്തിക്കുന്നതായും രാജ്യത്ത് പിടിയിലായ മിക്ക ലഹരിക്കടത്തുകാരും ഈ ഇടനാഴിയിലെ അംഗങ്ങളുമായി ബന്ധമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ആഭ്യന്തരമാർക്കറ്റിൽ ക്ഷാമം നേരിടുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെ ഈ മാഫിയ മാലിദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ചരക്കെത്തിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ ആറിലേറെ ...

വയനാട്ടിൽ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു.

വയനാട്ടിൽ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു. വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി. ബത്തേരി മൂലങ്കാവ്,തിരുനെല്ലി പനവല്ലി എന്നീ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.മൂലങ്കാവ് എറളോട്ട് കുന്നില്‍ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊന്നിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും തെക്കേക്കില്‍ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. തൊഴുത്തില്‍ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കടുവയെ ഓടിച്ചത്.  തിരുനെല്ലി പഞ്ചായത്തില്‍ പനവല്ലി,സര്‍വ്വാണി എന്നിവിടങ്ങളില്‍ ദിവസങ്ങളായി കടുവാ ഭീതി നിലനില്‍ക്കുന്നുണ്ട്.കടുവയെ കൂടുവെച്ച് പിടികൂടണ മെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഇവിടെ പ്രതിഷേധം അവസാനിച്ചത്.

മോട്ടിവേഷൻ ചിന്തകൾ

  ജീവിതത്തിൽ‍ നാം നേരിടുന്ന അനിഷ്ടങ്ങൾ, ആകുലതകൾ‍, അത്യാഹിതങ്ങൾ, രോഗങ്ങൾ‍, ദുഃഖങ്ങൾ‍ ഒന്നും നമ്മെ തളർ‍ത്താൻ അനുവദിക്കരുത്...പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗം തന്നെ ആണ്.         നമ്മുടെ വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും പ്രവർ‍ത്തികളെയും നമുക്ക് എപ്പോഴും തൂത്ത് മിനുക്കി വെക്കാം... ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർ‍മ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക.   ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്‌. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്‌. ഓരോന്നിനും അത്‌ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ്‌ പക്വത. ഈ ജീവിതം  നമുക്ക് തന്ന വരദാനമാണ്. അതിനെ ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക. എത്ര കൊടിയ ജീവിത പ്രതിസന്ധിയിലും വിജയം നമ്മോടൊപ്പം ഉണ്ടാക്കുക തന്നെ ചെയ്യും. നമ്മുടെ തീരുമാനങ്ങൾ എപ്പോഴും ദൃഢവും ശരിയായതുമായിരിക്കട്ടെ. സാഹചര്യങ്ങൾക്കനുസരിച്ച് മാറി മറിയാതെ മൂല്യങ്ങൾ ഉടയാതെ ശരിയായ ദിശയിൽ നീങ്ങാൻ ശ്രമിക്കുക. സന്ദർഭങ്ങളുടെ പ്രലോഭനങ്ങളിൽ പോലും യുക്തിപൂർവ്വമായിട്ടു...

നേർവഴി ചിന്തകൾ

സ്വപ്നങ്ങൾ ഒരുപാട് നെയ്യുക ...അതിൽ നമുക്ക് എത്തി പിടിക്കാൻ കഴിയാത്തവയെ ബുദ്ധിപൂർവ്വം അങ്ങ് വിട്ടുകളയുക .നമ്മൾ ഏറ്റവും പ്രാധാന്യം നൽകിയത് ഏതിനാണോ അതാണ് നമ്മുടെ യഥാർത്ഥ ലക്ഷ്യം എന്ന് തിരിച്ചറിയുക . അത് നേടിയെടുക്കുന്നതിനായി കഠിനമായി പ്രയത്നിക്കുക . എപ്പോഴും വികാരങ്ങളേക്കാൾ ബുദ്ധിശക്തിക്ക് പ്രാധാന്യം നല്കുക.പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ രൂപീകരിക്കുന്നതിന് മുൻപ് സസൂക്ഷ്മം അവയെ അപഗ്രഥിച്ച് പഠിക്കാൻ ശ്രമിക്കുക. നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്ന അവസരങ്ങൾ വിനിയോഗിക്കുന്നതിന് എപ്പോഴാണോ നമ്മൾ ധൈര്യപൂർവ്വം മുന്നോട്ട് വരുന്നത് അപ്പോഴാണ് നമുക്ക് അതിനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്... വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം പലപ്പോഴും തോൽവിയിൽ അവസാനിച്ചേക്കാം. അത്തരം അവസ്ഥകളിൽ ആ അനുഭവപാഠങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് അതിജീവിക്കുന്നതിനുള്ള പരിശീലനം നമ്മൾ നേടിയിരിക്കണം... സാഹചര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക. അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ നമ്മുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങൾ ആവശ്യമെങ്കിൽ അതിന് തയ്യാറാവുക. ജീവിതത്തിൽ നമ്മൾ ഇടയ്ക്കൊക്കെ ഒന്ന്...

സൂര്യന് ചുറ്റും വര്‍ണ്ണവലയം; 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ വയനാട്ടിലും മനോഹര കാഴ്ച ദൃശ്യമായി

സൂര്യന് ചുറ്റും വര്‍ണ്ണവലയം; 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ വയനാട്ടിലും മനോഹര കാഴ്ച ദൃശ്യമായി മാനന്തവാടി: സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം കാണപ്പെട്ടത് ഏവര്‍ക്കും വേറിട്ട അനുഭവമായി. '22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ,' എന്ന അന്തരീക്ഷ പ്രതിഭാസമാണ് നിലവില്‍ കാണപ്പെട്ടത്. വയനാട്ടില്‍ ദൃശ്യം വളരെ വ്യക്തമായി കാണപ്പെട്ടു. ഇന്ന് പകല്‍ 11.30 ഓടെയാണ് നാട്ടുകാര്‍ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.  പൊതുവെ മേഘങ്ങളിലെ അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളില്‍ സൂര്യന്റേയോ ചന്ദ്രന്റേയോ പ്രകാശ കിരണങ്ങള്‍ തട്ടിച്ചിതറുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്. മൂണ്‍ റിങ്, വിന്റര്‍ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. 2020 മെയ് 8ന് ഇതേ പ്രതിഭാസം വയനാട്ടില്‍ ദൃശ്യമായിരുന്നു.

കൺമുന്നിൽ മക്കൾ മുങ്ങിത്താഴ്ന്നു, സ്തബ്ധനായി പിതാവ്: നോവായി സഹോദരിമാരുടെ വേർപാട്

കൺമുന്നിൽ മക്കൾ മുങ്ങിത്താഴ്ന്നു, സ്തബ്ധനായി പിതാവ്: നോവായി സഹോദരിമാരുടെ വേർപാട് മണ്ണാർക്കാട്∙ കൺമുന്നിൽ മക്കൾ ജീവനുവേണ്ടി പിടയുന്നതിനിടെ അപകടത്തിന്റെ ആഘാതത്തിൽ സ്തബ്ധനായി പിതാവ്.  ഓണാഘോഷങ്ങൾക്കിടെയാണ് മണ്ണാർക്കാടിനു സഹോദരങ്ങളുടെ വേർപാട് നോവായത്. പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനുമായാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്ത്  കുളത്തിലെത്തിയത്. ഇവരുടെ സഹോദരൻ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ്. സഹോദരന് വൃക്ക നൽകിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാൽ പിതാവാണു വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെൺമക്കൾ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്. സഹോദരിമാരിൽ ഒരാൾ കുളത്തിലേക്കു തെന്നി വീണപ്പോൾ ബാക്കിയുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് വിലയിരുത്തുന്നത്. മക്കൾ കൺമുന്നിൽ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം  പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥിത്തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവർ പറഞ്ഞതനുസരിച്ച...

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു ശ്രീകണ്ഠപുരം : വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകൾ ദൃശ്യ ഹരി ആണ് മരിച്ചത്. നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

ഉപ്പയുടെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ..

ഉപ്പയുടെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ.. കുളത്തിൽ ഇറങ്ങിയ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഇവർ. ഉപ്പയോടപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവർ. ഉപ്പ അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തിൽ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. അന്യസംസ്ഥാന തൊഴിലാളി വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഒരേക്കർ വിസ്‌തൃതിയുള്ള കുളത്തിലാണ് അപകടം. ഈ കുളത്തിൽ മുമ്പ് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മയ്യിത്തുകൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി ഖബറടക്കു...

ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന

ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന തിരുവനന്തപുരം: ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തിൽ മാത്രം 38ലക്ഷം ലിറ്റർ പാൽ വിറ്റതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. ഓ​ണ​ക്കാ​ല​ത്തെ ആവശ്യകത മു​ന്നി​ൽക​ണ്ട് ഒ​രു കോടിയിൽപ്പരം ലി​റ്റ​ർ പാ​ൽ ആണ് മിൽമ അധികമായി സംഭരിച്ചത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം ഒട്ടാവ: കാലാവസ്ഥാ വ്യതിയാനം അതിന്‍റെ ഏറ്റവും തീക്ഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍, ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കാർബൺ ഉദ്വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. അതായത്, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമാണെന്ന് തന്നെ. 40 ശതമാനത്തിലധികം കാർബൺ ഉദ്‌വമനത്തിന് എണ്ണ-വാതക വ്യവസായം നേരിട്ടും അല്ലാതെയും ഉത്തരവാദികളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ലോകത്തിലെ ഏറ്റവും വിദൂരവും കുറഞ്ഞ വിഭവശേഷിയുള്ള സമൂഹങ്ങളിൽ ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ആദ്യം ബാധിക്കുകയെന്നും ഗവേഷകർ അവകാശപ്പെടുന്നു. വരാനിരിക്കുന്ന ഈ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ കാർബൺ ഉദ്വമനത്തിൽ കാര്യക്ഷമവും അട...

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്; തൃശൂർ കുട്ടനെല്ലൂരില്‍ പിറക്കുക പുതിയ ലോക റെക്കോര്‍ഡ്

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്; തൃശൂർ കുട്ടനെല്ലൂരില്‍ പിറക്കുക പുതിയ ലോക റെക്കോര്‍ഡ് തൃശൂർ :ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 നര്‍ത്തകിമാര്‍ അണിനിരക്കുന്ന മെഗാതിരുവാതിര ഇന്ന് വൈകിട്ട് നാല് മണിക്ക് കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസ്സുകളില്‍ നിന്നുമുള്ള 10,000 അംഗങ്ങളാണ് മെഗാ തിരുവാതിരക്കളിയില്‍ അണിനിരക്കുന്നത്. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അത് പുതിയ ചരിത്രമായി മാറും.  10 മിനുട്ട് നീണ്ടു നില്‍ക്കുന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ മെഗാതിരുവാതിര വീക്ഷിക്കാനെത്തും. ഇതാദ്യമായാണ് ഇത്രയും പേര്‍ അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കപ്പെടുന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന നൃത്തപ്രകടനം വില...

‘വരുന്നു രണ്ടാം വന്ദേ ഭാരത്’; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും

‘വരുന്നു രണ്ടാം വന്ദേ ഭാരത്’; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും. ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്. നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്.

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളിൽ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ആറ്റിങ്ങൽ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിന‌ു മോട്ടർ വാഹന വകുപ്പും കേസെടുക്കും.

സദ്യയുടെ ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്ന് ദുബൈ കിരീടാവകാശി

പ്രവാസി മലയാളികൾക്ക് ഇരട്ടി സന്തോഷം;ഓണാശംസയുമായി ദുബായ് കീരീടാവകാശി മലയാളികൾക്ക് ഓണാശംസ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ആണ് ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്റെ ഓണാശംസ. വാഴയിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രവും ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ഉൾപ്പടെ ഇൻസറ്റഗ്രാമിൽ പങ്കുവെച്ചാണ് ആശംസ. ഇപ്പോള്‍ യു കെയിലെ അവധിക്കാലം ആഘോഷിക്കുകയാണ് ശൈഖ് ഹംദാന്‍. അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസി മലയാളികൾക്കും സന്തോഷം നൽകി. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ശൈഖ് ഹംദാൻ. എന്നാൽ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ ഓണത്തിന് വൈറലായിരുന്നു. ദുബായിയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോയാണ് ഏവരും ഏറ്റെടുത്തത്.ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

പൂനെയിലെ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പൂനെയിലെ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം പൂനെയിലെ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തിവരികയായിരുന്നു ഇവർ കടയോട് ചേർന്നുള്ള മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. കടയിൽ നിന്നുമുയർന്ന തീ മുറിയിലേക്കും പടരുകയായിരുന്നു. അപ്പാർട്ട്‌മെന്റിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

കോഴിക്കോട് വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു കോഴിക്കോട് : പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വന പ്രദേശത്ത് ഉണ്ടായ മഴയെ തുടര്‍ന്ന് അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ ഇരുവരും അകപ്പെടുക ആയിരുന്നു. റാഷിദിനെ രക്ഷപ്പെടുത്തിയ ശേഷമാണ് യുവതി ഒഴിക്കില്‍പ്പെട്ട കാര്യം അറിയുന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തസ്‌നീമിനെ കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ അറിയാം

വാഹനത്തിലെ ഇൻഡിക്കേറ്റർ എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമാക്കി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്  വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയി...

ഇനി യാത്ര സുരക്ഷിതമാക്കാം, 'ട്രാക്ക് മൈ ട്രിപ്പ്' ഫീച്ചറുമായി കേരള പൊലീസ്; അറിയേണ്ടത് ഇത്രമാത്രം

ഇനി യാത്ര സുരക്ഷിതമാക്കാം, 'ട്രാക്ക് മൈ ട്രിപ്പ്' ഫീച്ചറുമായി കേരള പൊലീസ്; അറിയേണ്ടത് ഇത്രമാത്രം തിരുവനന്തപുരം: ഓണാവധിയായതിനാല്‍ നിരവധിപ്പേര്‍ കുടുംബത്തിനൊപ്പവും അല്ലാതെയും യാത്രയിലാണ്. യാത്ര സുരക്ഷിതമാക്കാനും യാത്രാ വേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനും കേരള പൊലീസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോല്‍ - ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്. തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയയ്ക്കും. എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ - ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആ...

വിദ്യാർത്ഥികൾ ഇതൊന്നും അറിയാതെ പോകരുത്;ബിരുദാനന്തരബിരുദക്കാർക്ക് സ്കോളർഷിപ്പുകൾ

വിദ്യാർത്ഥികൾ ഇതൊന്നും അറിയാതെ പോകരുത്;ബിരുദാനന്തരബിരുദക്കാർക്ക് സ്കോളർഷിപ്പുകൾ പ്രൊഫഷണലല്ലാത്ത കോഴ്സുകളിൽ റഗുലറായി ബിരുദാനന്തരബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്. അത്തരത്തിലുള്ള ചില സ്കോളർഷിപ്പുകളും അവയുടെ പ്രാഥമിക നിബന്ധനകളും പരിചയപ്പെടുത്തുകയാണിവിടെ. 1.യു.ജി.സി.യുടെ റാങ്കു ജേതാക്കൾക്കുള്ള സ്കോളർഷിപ്പ്... യൂണിവേഴ്സിറ്റി തലത്തിലോ ഓട്ടോണോമസ് കോളേജ് തലത്തിലോ ഒന്നും രണ്ടും റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രതിവർഷം 31000 രൂപയാണ്,സ്കോളർഷിപ്പ് ആനുകൂല്യം. 2.യു.ജി.സി.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്... ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. 3.ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്... രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ – മുസ്ലീം – സിഖ് – ജൈനൻ – പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.   4.ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ... a)പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 40 ശ...

മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.കോട്ടയം നീണ്ടൂർ സ്വദേശി അശ്വിൻ നാരായണൻ ആണ് മരിച്ചത്..ഇന്നലെ രാത്രിയാണ് സംഭവം. മദ്യപച്ചിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു കുത്തേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വരുന്നു ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം

വരുന്നു ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.  ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെ. നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ. ബ്ലൂ മൂണിനൊപ്പം ശനി ഗ്രഹത്തേയും  ആകാശത്ത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി ഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹവും സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ചേംബറില്‍ വച്ചുനടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താം. നിയമത്തിന്റെ ഏഴാം വകുപ്പ് അനുസരിച്ച് സാധുവായ വിവാഹത്തിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി വ്യക്തത വരുത്തി. പരസ്പരം മാല ചാര്‍ത്തുന്നതും വിവാഹമോതിരം കൈമാറുന്നതും താലി കെട്ടുന്നതും ഏതൊരാളുടെയും സാന്നിധ്യത്തിലാകാം. ഇതെല്ലാം ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാണെന്നും സുപ്രീം കോടതി പറഞ്ഞു. അഭിഭാഷകരെ സാക്ഷികളാക്കി നടത്തുന്ന വിവാഹം സാധുവല്ലെന്നാണ് 2014ലെ ബാലകൃഷ്ണ പാണ്ഡ്യന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് പുറപ്പെടുവിച...

തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുതിക്കുന്നു

തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുതിക്കുന്നു സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 240 രൂപ വർധിച്ച് 44,000 രൂപയുമായി. ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്വില 5470 രൂപയിലെത്തിയിരുന്നു.

കാത്തിരുന്നു, ആൺസുഹൃത്ത് എത്തിയില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തി യുവതി

കാത്തിരുന്നു, ആൺസുഹൃത്ത് എത്തിയില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തി യുവതി ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി അപകടനില തരണം ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് ഇന്നലെ കട്ടപ്പനയിൽ എത്തിയത്. എന്നാൽ ഇയാൾ എത്താത്തതിന്‍റെ സങ്കടത്തിൽ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല.  അപ്പോഴേക്കും കാര്യങ്ങൾ ഭർത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ...

30/08/2023, ബുധൻ, ഇന്നത്തെ വിപണി നിലവാരം

30/08/2023, ബുധൻ, ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം... ഗ്രാം : 5500 രൂപ പവൻ : 44,000രൂപ വെള്ളി... ഗ്രാം 80.70 രൂപ കിലോ : 80,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.76   യൂറൊ : 89.88 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.48 ഓസ്ട്രേലിയൻ ഡോളർ : 53.58 കനേഡിയൻ ഡോളർ : 60.97  സിംഗപ്പൂർ ഡോളർ. : 61.19 ബഹറിൻ ദിനാർ : 219.54 മലേഷ്യൻ റിംഗിറ്റ്‌ : 17.83 സൗദി റിയാൽ : 22.07 ഖത്തർ റിയാൽ : 22.73 യു എ ഇ ദിർഹം : 22.53 കുവൈറ്റ്‌ ദിനാർ : 268.55 ഒമാനി റിയാൽ. : 214.96 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

പാനമ കനാലില്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കി മഴക്കുറവ്, ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

പാനമ കനാലില്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കി മഴക്കുറവ്, ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം പാനമ: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കപ്പല്‍ ഗതാഗതം താറുമാറാക്കുന്ന സ്ഥിതിയാണ് പാനമ കനാലില്‍. അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ ജല നിരപ്പിനെയാണ് വരള്‍ച്ച സാരമായി ബാധിച്ചിരിക്കുന്നത്. മേഖലയിലെ കടുത്ത വരള്‍ച്ച ജലനിരപ്പ് അതിവേഗത്തില്‍ താഴാന്‍ കാരണമായിട്ടുള്ളത്. മഴക്കുറവ് കാരണം പാനമ കനാലിലെ കപ്പല്‍ ഗതാഗതം വലിയ രീതിയിലാണ് തടസപ്പെടുന്നത്. കനത്ത ധനനഷ്ടം ഉണ്ടാവുമെങ്കിലും ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിലവിലെ നീക്കം. വെള്ളം കുറവായതിനാല്‍ ഒരു ദിവസം 32 കപ്പലുകള്‍ക്കേ കടന്നു പോകാന്‍ കഴിയുന്നുള്ളൂ. കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് കനാലിന്‍റെ ചുമതലയുള്ള അധികൃതര്‍ വിശദമാക്കുന്നത്. മഴവെള്ളത്തെ ആശ്രയിക്കുന്നതാണ് പാനമ കനാലിലെ ചരക്കുഗതാഗതം. എല്‍ നിനോ പ്രതിഭാസമാണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. മറ്റ് സമു...

കുറയാതെ ആസിഡ് ആക്രമണങ്ങള്‍; ഏഴു വര്‍ഷത്തിനിടെ ഇരയായത് 113 പേര്‍

കുറയാതെ ആസിഡ് ആക്രമണങ്ങള്‍; ഏഴു വര്‍ഷത്തിനിടെ ഇരയായത് 113 പേര്‍  കൊച്ചി: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 113 ആസിഡ് ആക്രമണങ്ങള്‍. 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ 11 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയാക്കപ്പെട്ട 29 പേര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ നഷ്ടപരിഹാര പദ്ധതിയില്‍പെടുന്ന കേരള വിക്ടിം കോമ്ബൻസേഷൻ സ്കീം പ്രകാരം കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായവര്‍ക്ക് സംഭവം നടന്ന് 15 ദിവസത്തിനുള്ളില്‍ ഒരുലക്ഷം രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. അപേക്ഷ വൈകുന്നതും ഫണ്ട് അപര്യാപ്തതയുമൊക്കെ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. 40 ശതമാനത്തിലധികം രൂപഭംഗം വന്നവര്‍ക്ക് മൂന്നുലക്ഷം, അതില്‍ കുറവ് രൂപഭംഗം വന്നവര്‍ക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം. കോടതിയില്‍നിന്ന് ശിപാര്‍ശയോ ഇരയുടെയോ ആശ്രിതരുടെയോ അപേക്ഷയോ കിട്ടിയാല്‍ രണ്ട് മാസത്തിനുള്ളില്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി ഉചിതമായ അന്വേഷണം നടത്തി രേഖകളും മറ്റുവിവരങ്ങളും പരിശോധിച്ച്‌ നഷ്ടപരിഹാരം നിര്‍ണയിക്കും. ഒറ്റത്തവണയ...

പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അംഗഡിമുഗര്‍ സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പുത്തിഗെ പള്ളത്താണ് അപകടം നടന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെത്തിയതായിരുന്നു ഫര്‍ഹാസും കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളും. വെള്ളിയാഴ്ച ദിവസമായതിനാല്‍ ഉച്ചയ്ക്ക് പള്ളിയിലേക്ക് പോകാന്‍ വേണ്ടി ഫര്‍ഹാസും കൂടെ പഠിക്കുന്ന കുട്ടികളും കാറില്‍ പോകുമ്പോള്‍ ഖത്തീബ് നഗര്‍ എന്ന സ്ഥലത്തുണ്ടായിരുന്ന കുമ്പള പൊലീസ് കാറിന് കൈകാണിച്ചു. ഭയന്നോടിയ വിദ്യാര്‍ഥികളെ ആറുകിലോ മീറ്ററോളം പൊലീസ് പിന്തുടരുകയും ഇതിനിടെ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കളത്തുരില്‍ തലകീഴായി മറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസിനെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായുമായിരുന്നു. സ്പൈനല്‍ കോഡ് തകര്‍ന്ന ഫര്‍ഹാസ് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്...

ഓണച്ചൂടിനെ തണുപ്പിക്കാന്‍, മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

ഓണച്ചൂടിനെ തണുപ്പിക്കാന്‍, മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്                                                                                                         സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നാളെ (ബുധനാഴ്ച) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് ഇന്നലെ പ്രവചിച്ചത്.  കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഓഗസ്റ്റില്‍ മുന്‍ ...

പാചകവാതക വില 200 രൂപ കുറയും

ജനത്തിന് ആശ്വാസം; പാചകവാതക വില 200 രൂപ കുറയും , തീരുമാനം കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് 400 രൂപ കുറയും  ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിയിക്കയാണ് സബ്‌സിഡി പുനഃസ്ഥാപിച്ചത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് 400 രൂപയുടെ ഇളവും ലഭിക്കും. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും  ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു.  33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,100 രൂപക്ക് മുകളിലാണ് പാചക വാതക സിലിണ്ടറിന്റെ വില. നേരത്തേതുപോലെ അര്‍...

സുഹൃത്തുക്കളുടെ ഒത്തുചേരൽ അവസാനിച്ചത് അപ്രതീക്ഷിത മരണത്തിൽ

തോക്ക് വാങ്ങിയത് ഓൺലൈൻ വഴി; വെടി പൊട്ടിയപ്പോൾ ആദ്യം അഭിനയമെന്നു കരുതി; വായിൽ നിന്ന് ചോര വന്നപ്പോൾ കളി കാര്യമായി; സുഹൃത്തുക്കളുടെ ഒത്തുചേരൽ അവസാനിച്ചത് അപ്രതീക്ഷിത മരണത്തിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ... എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു യുവാവ് മരിച്ചത് ഒപ്പമുണ്ടായിരുന്നവർക്കും ഞെട്ടലായി. വെടിയേറ്റു മരിച്ച എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റു യുവാവ് മരിച്ചത് ഒപ്പമുണ്ടായിരുന്നവർക്കും ഞെട്ടലായി. വെടിയേറ്റു മരിച്ച ഷാഫിയും അറസ്റ്റിലായ സജീവും മാസങ്ങളായി കൊച്ചിയിലെ സ്വകാര്യ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളുമായിരുന്നു. ഡ്രൈവർമാരായ ഇരുവരും നാട്ടിലും ജോലി സ്ഥലത്തും വലിയ അടുപ്പമായിരുന്നു. സജീവിന്റെ വീട്ടിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. ഷാഫി വെടികൊണ്ടതായി ഭാവിച്ചപ്പോൾ തമാശയാണെന്നാണ് ആദ്യം സുഹൃത്തുക്കൾ കരുതിയത്. ഷാഫിയുടെ വായിൽനിന്ന് രക്തം വരുന്നത് കണ്ടതോടെ ഞെട്ടലായി. ഉടൻ തൊട്ടടുത്ത സജീവിന്റെ ബന്ധുവിന്റെ കാറിൽ 3 പേരും പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അപ്രതീക്ഷിതമായാ...

കരിപ്പൂരില്‍ 44 കോടിയുടെ വന്‍ ലഹരി വേട്ട; ഒളിപ്പിച്ചത് ഷൂസിലും പഴ്‌സിലും; യു.പി സ്വദേശി പിടിയില്‍

കരിപ്പൂരില്‍ 44 കോടിയുടെ വന്‍ ലഹരി വേട്ട; ഒളിപ്പിച്ചത് ഷൂസിലും പഴ്‌സിലും; യു.പി സ്വദേശി പിടിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംശയം തോന്നി ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്‌റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

29/08/2023, ചൊവ്വ, ഇന്നത്തെ വിപണി നിലവാരം...

29/08/2023, ചൊവ്വ, ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം.... ഗ്രാം : 5470 രൂപ പവൻ : 43,760 രൂപ   വെള്ളി... ഗ്രാം 80.00 രൂപ കിലോ : 80,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.64   യൂറൊ : 89.39 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.31 ഓസ്ട്രേലിയൻ ഡോളർ : 53.24 കനേഡിയൻ ഡോളർ : 60.79  സിംഗപ്പൂർ ഡോളർ. : 61.01 ബഹറിൻ ദിനാർ : 219.23 മലേഷ്യൻ റിംഗിറ്റ്‌ : 17.77 സൗദി റിയാൽ : 22.03 ഖത്തർ റിയാൽ : 22.70 യു എ ഇ ദിർഹം : 22.50 കുവൈറ്റ്‌ ദിനാർ : 268.02 ഒമാനി റിയാൽ. : 214.65 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം

ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. അതേസമയം, വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.  ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പ്പനയാണ് പതിവ്. മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിരുന്നു. ...

ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പും പെരുകുന്നു ; മുന്നറിയിപ്പ്

ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പും പെരുകുന്നു ; മുന്നറിയിപ്പ് ഓണം വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 'സിംഗപ്പൂരിലേക്ക് 10 ദിവസത്തെ ടൂര്‍ പാക്കേജ്, ഗിഫ്റ്റ് വൗച്ചര്‍, ഏറ്റവും പുതിയ വേര്‍ഷൻ ഐ-ഫോണ്‍' എന്നിങ്ങനെയുള്ള ആകര്‍ഷകമായ തലക്കെട്ടോടുകൂടിയാണ് ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജ ലിങ്കുകള്‍ എത്തുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇവയൊക്കെ സ്വന്തമാക്കാം എന്നതാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. അതിനാല്‍, ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഓണം, ക്രിസ്തുമസ് പോലെയുള്ള ഉത്സവ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പുകള്‍ സജീവമാകാറുണ്ട്. സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളില്‍ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരില്‍ കൂടുതലുമെന്നാണ് പോലീസിന്റെ കണക്കുകള്‍. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ മുഖാന്തരമാണ് വ്യാജ ലിങ്കുകള്‍ പ്രധാനമായും പ്രചരിക്കുന്നത്. പലപ്പോഴും പ്രമുഖ കമ്പനികളുടെ പേരും മറ്റു വിവരങ്ങളും നല്‍കിയാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നത്. എന്നാല്‍,...

ഭർത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമത്തിലും അവകാശമില്ല; ഡൽഹി ഹൈക്കോടതി

ഭർത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമത്തിലും അവകാശമില്ല; ഡൽഹി ഹൈക്കോടതി ന്യൂഡൽഹി: ഭാര്യയെ മർദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും ഭർത്താവിന് അവകാശം നൽകുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ ക്രൂരതയുൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ ഒരു സ്ത്രീക്ക് വിവാഹമോചനം നൽകുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ഭാര്യയുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിൽ ഭർത്താവ് പരാജയപ്പെട്ടുവെന്ന് ഈ കേസിൽ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശാരീരിക പീഡനത്തിന് വിധേയയായ സ്ത്രീയുടെ വാദങ്ങൾ മെഡിക്കൽ രേഖകൾ ശരിവയ്ക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. "കക്ഷികൾ വിവാഹിതരായതിനാലും പുരുഷൻ അവളുടെ ഭർത്താവായതിനാലും ഭാര്യയെ മർദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും അയാൾക്ക് അവകാശം നൽകിയിട്ടില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ശാരീരിക ക്രൂരതയാണ്. അത് 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിയെ വിവാഹമോചനത്തിന് അർഹയാക്കുന്നു"- ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിന്റെയും നീന ബൻസാൽ കൃഷ്ണയുടേയും ബെഞ്ച് വ്യക്തമാക്കി. വിധി പറയുമ്പോൾ കോടതി മുമ്പാകെ ഹാജരായ ഭർത്താവിന് വിവാഹമോ...

നേർവഴി ചിന്തകൾ

ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്... ജീവിതത്തില്‍ മനസമാധാനം ഉണ്ടാകണമെങ്കില്‍ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റിവച്ച് സ്‌നേഹത്തോടെ പെരുമാറണം. നുള്ളിനോവിച്ചവരോടു പോലും പകരം വീട്ടാൻ തക്കം പാർത്തിരിക്കുന്നവർക്കിടയിൽ, തണൽ മുറിച്ച് മാറ്റിയവരോടുപോലും ക്ഷമിക്കാൻ കഴിയുന്നത് ദൈവികം. ശാന്തതയോടെ, പുഞ്ചിരിയോടെ ജീവിക്കണം.., നന്ദിയും നന്മയും നിറഞ്ഞ മനസിന് ഉടമയാവണം. ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല.., വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്. ദേഷ്യത്തില്‍നിന്നും വേദനയില്‍ നിന്നും ഉള്ള മോചനമാണ് യഥാര്‍ഥത്തില്‍ ക്ഷമ. ലളിത ജീവിതം കേവലം ധാര്‍മികമോ, ധര്‍മശാസ്ത്രപരമോ ആയ ഒരു ഫോര്‍മുലയല്ല. മറിച്ച്, വിജയകരമായ ജീവിതത്തിനുള്ള ഒരു മുഖ്യതത്വമാണത്. പരിധി ഇല്ലാത്ത ആഗ്രഹങ്ങളുടെ പിറകേ, ഒരാള്‍ ഓടുകയാണെങ്കില്‍ അയാള്‍ ഒരിക്കലും ജീവിതത്തിൽ സംതൃപ്തനാകുകയില്ല. ലളിതമായ ജീവിതം കൊണ്ടര്‍ഥമാക്കുന്നത് പരിമിതമായ ആവശ്യങ്ങള്‍ കൊണ്ട് ജീവിക്കുക എന്നാണ് അല്ലാതെ, പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ കൊണ്ട് ജീവിക്കു...

മോട്ടിവേഷൻ ചിന്തകൾ

അഹങ്കാരത്തിന്റെ ഉപമ തോടിനു കുറുകെയുള്ള ഒരു മരപ്പാലം. കഷ്ടിച്ച്‌ ഒരാള്‍ക്ക് കടന്നു പോകുവാന്‍ മാത്രം വീതിയുള്ളത്. ഒരാള്‍ പാലത്തില്‍ കയറി മറുകര എത്താന്‍ നടക്കുമ്പോള്‍ എതിരേ നിന്ന് ഒരാള്‍ വന്നാല്‍ പ്രശ്‌നമാകും. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് മാറിയാല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ. ഒരു സന്യാസി യാത്രക്കിടെ ഈ തോടിന്റെ കരയിലെത്തി. തന്റെ ജ്ഞാനത്തിലും സിദ്ധികളിലും സ്വയം അഹങ്കരിക്കുന്ന ഒരാളായിരുന്നു ഈ സന്യാസി. അതിന്റെ മട്ടും ഭാവവുമൊക്കെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ജ്ഞാനം ഇരുട്ടില്‍ പ്രകാശം പരത്തുന്നതിന് പകരം ചിലരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തമ പ്രതിരൂപമായി നമുക്കിദ്ദേഹത്തെ കാണാം. സന്യാസി തോടിന്റെ കരയിലെത്തിയ ആ നിമിഷം തന്നെ തോടിന്റെ മറുകരയില്‍ ഒരു ധനികനും എത്തിച്ചേര്‍ന്നു. അയാള്‍ക്കും പാലം കടന്ന് അക്കരയ്ക്ക് പോകേണ്ടതാണ്. സന്യാസി ജ്ഞാനത്തില്‍ അഹങ്കരിച്ചിരുന്നതുപോലെ തന്റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നവരില്‍ ഒരാളായിരുന്നു ധനികനും. ഇതൊരു വൈരുദ്ധ്യമായി നമുക്ക് തോന്നാം. ധനവാനല്ലാത്ത സന്യാസി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കുന്നു. വിജ്ഞന്‍ അല്ലാത്ത ധനികന്‍ തന്റെ പണത്തില്‍ അഹ...

ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ട ദലിത് യുവാക്കൾ നേരിട്ടത് അതിക്രൂര പീഡനം

തലകീഴായി കെട്ടിത്തൂക്കി അവർ ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പിയ ഷൂസ് നക്കാൻ പറഞ്ഞു... മുംബൈ: ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ട ദലിത് യുവാക്കൾ നേരിട്ടത് അതിക്രൂര പീഡനം. അക്രമികൾ തങ്ങളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും ഷൂ നക്കാൻ ആവശ്യപ്പെട്ടതായും അക്രമത്തിനിരയായ യുവാക്കളിലൊരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്‍റെ കാലിൽ കയർ കെട്ടി മരത്തിൽ തലകീഴായി തൂക്കിയിട്ടു. അവർ അയൽക്കാരാണ്. ഞങ്ങൾ താഴ്ന്ന ജാതിയിൽ നിന്നുള്ളവരാണ്. അവർ ഞങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവർ തുപ്പിയ ഷൂസ് നക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു’ -ദലിത് യുവാക്കളിലൊരാളായ 20കാരൻ ശുഭം മഗാഡെ പറഞ്ഞു. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പേരിൽ ആറു പേരാണ് യുവാക്കളെ തലകീഴായി മരത്തിൽ കെട്ടിത്തൂക്കി ക്രൂര മർദനം നടത്തിയത്. യുവരാജ് ഗലാൻഡെ, മനോജ് ബോഡാകെ, പപ്പു പർഖെ, ദീപക് ഗെയിക്വാദ്, ദുർഗേഷ് വൈദ്യ, രാജു ബൊറാഗെ എന്നിവരാണ് പ്രതികൾ. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. അഞ്ചു പ്രതികൾ ഒളിവിലാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീറാംപൂർ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന...