ജനത്തിന് ആശ്വാസം; പാചകവാതക വില 200 രൂപ കുറയും , തീരുമാനം കേന്ദ്ര മന്ത്രിസഭായോഗത്തിൽ
ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് 400 രൂപ കുറയും
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിയിക്കയാണ് സബ്‌സിഡി പുനഃസ്ഥാപിച്ചത്.
ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് 400 രൂപയുടെ ഇളവും ലഭിക്കും.
എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും
ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു.
33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,100 രൂപക്ക് മുകളിലാണ് പാചക വാതക സിലിണ്ടറിന്റെ വില. നേരത്തേതുപോലെ അര്‍ഹരായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നല്‍കുകയാണ് ചെയ്യുക.
പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ അറിയിച്ചു. ഇത് ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമാണ്. അങ്ങനെ കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.