സൂര്യന് ചുറ്റും വര്‍ണ്ണവലയം; 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ വയനാട്ടിലും മനോഹര കാഴ്ച ദൃശ്യമായി
മാനന്തവാടി: സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം കാണപ്പെട്ടത് ഏവര്‍ക്കും വേറിട്ട അനുഭവമായി. '22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ,' എന്ന അന്തരീക്ഷ പ്രതിഭാസമാണ് നിലവില്‍ കാണപ്പെട്ടത്. വയനാട്ടില്‍ ദൃശ്യം വളരെ വ്യക്തമായി കാണപ്പെട്ടു. ഇന്ന് പകല്‍ 11.30 ഓടെയാണ് നാട്ടുകാര്‍ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.
പൊതുവെ മേഘങ്ങളിലെ അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളില്‍ സൂര്യന്റേയോ ചന്ദ്രന്റേയോ പ്രകാശ കിരണങ്ങള്‍ തട്ടിച്ചിതറുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്. മൂണ്‍ റിങ്, വിന്റര്‍ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. 2020 മെയ് 8ന് ഇതേ പ്രതിഭാസം വയനാട്ടില്‍ ദൃശ്യമായിരുന്നു.