പ്രവാസി മലയാളികൾക്ക് ഇരട്ടി സന്തോഷം;ഓണാശംസയുമായി ദുബായ് കീരീടാവകാശി
മലയാളികൾക്ക് ഓണാശംസ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ആണ് ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്റെ ഓണാശംസ. വാഴയിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രവും ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ഉൾപ്പടെ ഇൻസറ്റഗ്രാമിൽ പങ്കുവെച്ചാണ് ആശംസ.
ഇപ്പോള്‍ യു കെയിലെ അവധിക്കാലം ആഘോഷിക്കുകയാണ് ശൈഖ് ഹംദാന്‍. അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസി മലയാളികൾക്കും സന്തോഷം നൽകി. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ശൈഖ് ഹംദാൻ.
എന്നാൽ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ ഓണത്തിന് വൈറലായിരുന്നു. ദുബായിയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോയാണ് ഏവരും ഏറ്റെടുത്തത്.ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.