പൂനെയിലെ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
പൂനെയിലെ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തിവരികയായിരുന്നു ഇവർ
കടയോട് ചേർന്നുള്ള മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. കടയിൽ നിന്നുമുയർന്ന തീ മുറിയിലേക്കും പടരുകയായിരുന്നു. അപ്പാർട്ട്‌മെന്റിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.