വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇന്നത്തെക്കാലത്ത് ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. യാത്ര, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം അങ്ങനെ പലതും ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിന്റെ പ്രശ്നങ്ങൾ നമ്മുടെ പ്രവർത്തന ക്ഷമതയെ ബാധിക്കും. ഉല്സാഹക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയെ വിളിച്ചുവരുത്തുകയും ചെയ്യും. രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അൽപം ശ്രദ്ധിച്ചാൽ വയറിനെ ശുദ്ധവും ആരോഗ്യകരമായും സൂക്ഷിക്കാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ തോതും ഭക്ഷണവുമാണ് നമ്മുടെ ഉദരത്തിന്റെ പ്രവർത്തങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത്. വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്നാണ് പൊതുവില്‍ പറയാറ്. ...