ജീവിതത്തിൽ നാം നേരിടുന്ന അനിഷ്ടങ്ങൾ, ആകുലതകൾ, അത്യാഹിതങ്ങൾ, രോഗങ്ങൾ, ദുഃഖങ്ങൾ ഒന്നും നമ്മെ തളർത്താൻ അനുവദിക്കരുത്...പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗം തന്നെ ആണ്.
നമ്മുടെ വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും പ്രവർത്തികളെയും നമുക്ക് എപ്പോഴും തൂത്ത് മിനുക്കി വെക്കാം... ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർമ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക.
ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ് പക്വത.
ഈ ജീവിതം നമുക്ക് തന്ന വരദാനമാണ്. അതിനെ ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക. എത്ര കൊടിയ ജീവിത പ്രതിസന്ധിയിലും വിജയം നമ്മോടൊപ്പം ഉണ്ടാക്കുക തന്നെ ചെയ്യും.
നമ്മുടെ തീരുമാനങ്ങൾ എപ്പോഴും ദൃഢവും ശരിയായതുമായിരിക്കട്ടെ.
സാഹചര്യങ്ങൾക്കനുസരിച്ച് മാറി മറിയാതെ മൂല്യങ്ങൾ ഉടയാതെ ശരിയായ ദിശയിൽ നീങ്ങാൻ ശ്രമിക്കുക.
സന്ദർഭങ്ങളുടെ പ്രലോഭനങ്ങളിൽ പോലും യുക്തിപൂർവ്വമായിട്ടുള്ള തീരുമാനങ്ങളാവും എപ്പോഴും ഉചിതമാവുക.
നമ്മുടെ തീരുമാനങ്ങളാണ് വിജയപരാജയങ്ങൾ തീരുമാനിക്കുന്നതും നാമെന്ന വ്യക്തിത്വത്തേ നേർവഴിക്കു നയിക്കുന്നതും.