ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്... ജീവിതത്തില്‍ മനസമാധാനം ഉണ്ടാകണമെങ്കില്‍ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റിവച്ച് സ്‌നേഹത്തോടെ പെരുമാറണം.
നുള്ളിനോവിച്ചവരോടു പോലും പകരം വീട്ടാൻ തക്കം പാർത്തിരിക്കുന്നവർക്കിടയിൽ, തണൽ മുറിച്ച് മാറ്റിയവരോടുപോലും ക്ഷമിക്കാൻ കഴിയുന്നത് ദൈവികം. ശാന്തതയോടെ, പുഞ്ചിരിയോടെ ജീവിക്കണം.., നന്ദിയും നന്മയും നിറഞ്ഞ മനസിന് ഉടമയാവണം.
ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല.., വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്. ദേഷ്യത്തില്‍നിന്നും വേദനയില്‍ നിന്നും ഉള്ള മോചനമാണ് യഥാര്‍ഥത്തില്‍ ക്ഷമ.
ലളിത ജീവിതം കേവലം ധാര്‍മികമോ, ധര്‍മശാസ്ത്രപരമോ ആയ ഒരു ഫോര്‍മുലയല്ല. മറിച്ച്, വിജയകരമായ ജീവിതത്തിനുള്ള ഒരു മുഖ്യതത്വമാണത്.
പരിധി ഇല്ലാത്ത ആഗ്രഹങ്ങളുടെ പിറകേ, ഒരാള്‍ ഓടുകയാണെങ്കില്‍ അയാള്‍ ഒരിക്കലും ജീവിതത്തിൽ സംതൃപ്തനാകുകയില്ല.
ലളിതമായ ജീവിതം കൊണ്ടര്‍ഥമാക്കുന്നത് പരിമിതമായ ആവശ്യങ്ങള്‍ കൊണ്ട് ജീവിക്കുക എന്നാണ് അല്ലാതെ, പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ കൊണ്ട് ജീവിക്കുക എന്നല്ല.
ലളിതജീവിതം എല്ലാവിധ വിജയങ്ങളിലേക്കുമുള്ള വാതായനങ്ങള്‍ തുറക്കുന്നു.