വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്നത്തെക്കാലത്ത് ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. യാത്ര, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം അങ്ങനെ പലതും ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിന്റെ പ്രശ്നങ്ങൾ നമ്മുടെ പ്രവർത്തന ക്ഷമതയെ ബാധിക്കും. ഉല്സാഹക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയെ വിളിച്ചുവരുത്തുകയും ചെയ്യും.
രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു.
അൽപം ശ്രദ്ധിച്ചാൽ വയറിനെ ശുദ്ധവും ആരോഗ്യകരമായും സൂക്ഷിക്കാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ തോതും ഭക്ഷണവുമാണ് നമ്മുടെ ഉദരത്തിന്റെ പ്രവർത്തങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത്.
വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്നാണ് പൊതുവില്‍ പറയാറ്. ഇത് വലിയൊരു പരിധി വരെ ശരി തന്നെയാണെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കാറുള്ളത്. ദഹനപ്രശ്നങ്ങള്‍ പതിവായവരില്‍ ഇതിന്‍റെ ഭാഗമായി പലവിധത്തിലുള്ള ശാരീരിക- മാനസികപ്രശ്നങ്ങള്‍ കാണാറുണ്ട്. ഇക്കാരണം കൊണ്ടാണ് വയര്‍ പ്രശ്നത്തിലായാല്‍ ആകെ ആരോഗ്യവും പ്രശ്നത്തിലാകുന്നു എന്ന് പറയുന്നത്.
ആരോഗ്യത്തിന് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് വയറിന്റെ അസ്വസ്ഥത. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും ദിവസത്തിന്റെ നല്ലൊരു ഭാഗവും തന്നെ ഇല്ലാതാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന് നോക്കാം. വയറിന് അസ്വസ്ഥത പല കാരണങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഭക്ഷണത്തിന്റെ പ്രശ്‌നങ്ങളും, ഭക്ഷണത്തിന്റെ പ്രതിസന്ധിയും എല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത് വയറിന് തന്നെയാണ്. വയറിളക്കം, ദഹന പ്രശ്‌നങ്ങള്‍, വയറു വേദന എന്നീ അവസ്ഥകള്‍ക്കെല്ലാം കാരണം പലപ്പോഴും ഭക്ഷണങ്ങള്‍ തന്നെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ എന്നിവ കൊണ്ടെല്ലാം വയറിന് അസ്വസ്ഥത ഉണ്ടാവാം. അതിനെ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി എന്ത് ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കണം. വിരകള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയെല്ലാം ഇതില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ചുറ്റും ഉള്ള പരിഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ അറിഞ്ഞാല്‍ മാത്രമേ അതിന് പരിഹാരം കാണുന്നതിന് കഴിയുകയുള്ളൂ. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.
വയര്‍ പ്രശ്നത്തിലാകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍.
വയര്‍ കേടാകാതിരിക്കാനും അല്ലെങ്കില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
ജങ്ക് ഫുഡ് ഒഴിവാക്കി കൂടുതൽ ഇലക്കറികൾ തെരഞ്ഞെടുക്കൂക...
കണ്ടാൽ തന്നെ നാവിൽ കൊതിയൂറുന്നവയാണ് ജങ്ക് ഫുഡ് വിഭാഗത്തിൽ പെട്ട ഭക്ഷണങ്ങൾ. മാസത്തിലൊരിക്കലൊക്കെ രുചിച്ചു നോക്കാമെന്നല്ലാതെ ഇവയൊന്നും ശരീരത്തിന് ഗുണം ചെയ്യുന്നവയല്ല. മറിച്ച്, പച്ചിലകള്‍ അടങ്ങുന്ന ആഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇലക്കറികൾ നല്ലതാണ്.
ആരോഗ്യകരമായ, കൃത്യമായൊരു ഭക്ഷണക്രമവുമായി മുന്നോട്ട് പോവുക. പ്രോസസ്ഡ് ഫറുഡ്സ്, ഫാസ്റ്റ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ വിഭവങ്ങള്‍, കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഫൈബര്‍ കുറഞ്ഞ അളവില്‍ മാത്രമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.
പകരം വീട്ടിലുണ്ടാക്കിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കതൂടുതലായി കഴിക്കണം. നാരുഭക്ഷണങ്ങളും വയറിന് ഏറെ നല്ലതാണ്. കാരണം ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കും. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലീൻ പ്രോട്ടീനും തൈര് പോലെ പുളിപ്പിച്ച ഭക്ഷണങ്ങളുമെല്ലാം പതിവാക്കുന്നത് വയറിന് ഏറെ നല്ലതാണ്.
തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലവും ക്രമേണ വയറിനെ കേടാക്കാം. നമ്മുടെ ശരീരത്തിന്റെ വിശപ്പ് അനുസരിച്ച് ആവശ്യമായ ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
ഫുഡ് അലര്‍ജി ശ്രദ്ധിക്കുക...
ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ പിടിക്കാതെ വരുന്ന അവസ്ഥയുണ്ടാകാം. ഫുഡ് അലര്‍ജി ഇത്തരത്തിലൊരു പ്രശ്നമാണ്. അങ്ങനെയുള്ളപ്പോള്‍ അത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍...
മുകളില്‍ പറഞ്ഞതിന്‍റെ ഒരു തുടര്‍ച്ച തന്നെയാണിനി പറയുന്നതും. അതായത് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ കാര്യമായി കഴിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വയറിന്‍റെ പ്രശ്നങ്ങള്‍ കൂടാം. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഫൈബര്‍ ആവശ്യമാണ്.
വെള്ളം കുടിക്കുക...
ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക.
ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നില്ലെങ്കിലും അതും വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. മലബന്ധം, ദഹനക്കുറവ് പോലുള്ള പ്രയാസങ്ങളുണ്ടാകാം. വെള്ളംകുടി പതിവായി കുറയുന്ന പക്ഷം വയറിന്‍റെ ആരോഗ്യം നല്ലതുപോലെ ബാധിക്കപ്പെടും.
മാനസിക സമ്മര്‍ദ്ദം ഒയിവക്കുക...
വയറിനെ പ്രശ്നത്തിലാക്കുന്ന മറ്റൊരു ഘടകമാണ് മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ്. ജോലിയില്‍ നിന്നുള്ളതായാലും വീട്ടില്‍ നിന്നുള്ളതായാലും ശരി, സ്ട്രെസ് പതിവായി അനുഭവിക്കുന്നത് വയറിന് ഒട്ടും നല്ലതല്ല. ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം) പോലുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ സ്ട്രെസ് മൂലമാണുണ്ടാകുന്നത്. മെഡിറ്റേഷൻ, യോഗ, വ്യായാമം, മനസിന് സന്തോഷമുണ്ടാക്കുന്ന വിനോദങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ് അകറ്റുന്നതിനായി പരിശീലിക്കാവുന്നതാണ്.
നേരത്തെ ഉറങ്ങി നേരത്തെ എഴുനേൽക്കുക...
നമ്മുടെ ഉറക്കം ശരിയല്ലെങ്കിലും വയറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാം. ഉറക്കം- വയറിന്‍റെ ആരോഗ്യം- മാനസികാരോഗ്യം എന്നിവയെല്ലാം ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് വ്യക്തിയുടെ ആകെ ജിവിതനിലവാരത്തെ തന്നെ മോശമായി ബാധിക്കാം. അതിനാല്‍ ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അത് സമയബന്ധിതമായിത്തന്നെ പരിഹരിക്കാൻ ശ്രമിക്കുക.
ലഹരി വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുക...
എല്ലാത്തരം ലഹരിവസ്തുക്കളും പൂർണ്ണമായി ഒഴിവാക്കുക . ലഹരിവസ്തുക്കൾ വയറിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ നടത്തി നല്ലത് മാത്രം സ്വീകരിക്കുക.