എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെയാണോ... ലഭിച്ചിട്ടുള്ളത് ?
അടിസ്ഥാനപരമായി നാം എന്താണോ... അതാകാൻ നമുക്ക് സാധിക്കാത്തതാണ് നമ്മുടെ ജീവിത പരാജയം...
അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും, നിലവാരത്തിലും, ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്.. അത് തിരിച്ചറിയാൻ പോലും അവർക്ക് സാധിക്കണം എന്നില്ല... പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്... നിലനിൽപ്പിനു വേണ്ടി മാത്രം....
കൊച്ചു കൊച്ചു വിജയങ്ങളും ചെറിയ ചില വീഴ്ചകളുമൊക്കെ തന്നെയാണ് ഒരു നല്ല വിജയത്തിന് അടിത്തറ പാകുന്നത്.
എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ആരൊക്കെ തളർത്താൻ ശ്രമിച്ചാലും വിജയം സാധ്യമാക്കാതെ പിന്നോട്ടില്ല എന്നുറപ്പിച്ച് മുന്നോട്ടുപോവുക.
ആത്മവിശ്വാസമെന്ന ദീപനാളത്തെ അണയാതെ മനോധൈര്യമെന്ന കൂട്ടിലിട്ട് എന്നുമൊരു കെടാവിളക്കായി മനസ്സിൽ സൂക്ഷിക്കുക.
സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ.
ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപങ്ങൾക്ക് വഴി കാണിക്കാനാകും. പക്ഷേ, അത് അവരുടെ വഴികളിലൂടെ അവരുടെ ലക്ഷ്യത്തിലേക്കുള്ള വഴിവിളക്കുകളാകും.
അനുകരണവും അനുഗമനവും നല്ലതാണ്. വിശുദ്ധമായവയെയും വിജയം വരിച്ചവയെയും പിന്തുടരുക വെല്ലുവിളിയുമാണ്.
വഴി നല്ലതായതുകൊണ്ടോ വഴിവിളക്കുകൾ ഉള്ളതുകൊണ്ടോ ദിശാസൂചകങ്ങൾ കൃത്യമായ നിർദേശങ്ങൾ നൽകുന്നതുകൊണ്ടോ ആരും ഒരു യാത്രയും പൂർത്തിയാക്കില്ല.
സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ.
യാത്രയുടെ എല്ലാ അനുഭവങ്ങളും ആർക്കും മുൻകൂട്ടി നിശ്ചയിക്കാനാകില്ല. വഴികാട്ടികളുടെ കാഴ്ചകളും പ്രതിസന്ധികളുമാകില്ല പിൻഗാമികൾക്കുണ്ടാകുന്നത്. സ്വന്തം പ്രതികരണവും പ്രതിഷേധവുമാണ് ആത്യന്തികമായി ഒരാളെ വഴിനടത്തുന്നത്.
എല്ലായിടത്തും വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്താനോ എല്ലായിടത്തും വെളിച്ചവുമായി കൂടെ നടക്കാനോ ഒരു മാർഗദർശിക്കും കഴിയില്ല. ഇരുട്ടിലൂടെ നടന്ന് സ്വയം പാകപ്പെടണം.
ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള ഇന്ദ്രജാലം ആർക്കുമറിയില്ല; ചിലത് സന്തോഷം തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം കണ്ടെത്തണം.
അനുഭവങ്ങൾ ആനന്ദകരമാകണമെങ്കിൽ അവയോടുള്ള സമീപനം മാറണം. എല്ലാ അനുഭവങ്ങളും ആർക്കും ആസ്വാദ്യകരമാകില്ല.
എതിരാളിയെ തുല്യനായിക്കണ്ട് ബഹുമാനിക്കുന്നതാണ് ഒരു പോരാളിയുടെ സവിശേഷ ഗുണം. ബഹുമാനം എല്ലാവരോടും ഉണ്ടാകണം; അവനവനോടും എതിരാളിയോടും മത്സരത്തോടും..
ആരും നിസ്സാരരല്ല. തനത് മേഖലകളിൽ തക്കസമയത്ത് കഴിവ് തെളിയിക്കാൻ ശേഷിയുള്ളവരാണ് എല്ലാവരും. വീഴുന്നവരുടെ മുന്നിൽ രണ്ട് സാധ്യതകളാണ്. ഒന്നുകിൽ വിത്തായി വളരുക. അല്ലെങ്കിൽ ജഡമായി അടിയുക.
ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ തീർച്ചയായും ഉണ്ട്.
അത് മനസ്സിലാക്കാനും പൂർത്തിയാക്കാനും കഴിയുന്നില്ല എന്നതാണ് സത്യം.
കൂടെയുള്ളവന്റെ സാധ്യതകൾ കണ്ടെത്തുകയും അവരുടെ കഴിവുകളെ ബഹുമാനിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സുഹൃത്തും മാർഗദർശിയും.
നമ്മുടെ പറന്നുയരാനുള്ള ചിറകുകളുടെ സാധ്യതകൾ ഇല്ലാതാക്കുന്നത് എന്തായാലും, ആരായാലും , അവ പ്രയോജനകരം ആയിരിക്കില്ല.
പറക്കാൻ ചിറക് മാത്രം ഉണ്ടായാൽ മതിയാവില്ല..ആകാശം കൂടി ലഭ്യമായാലെ അവക്ക് പറക്കാൻ ആവുകയുള്ളു.
ചിറകുള്ള പക്ഷിക്ക് പറന്നുയരാനുള്ള ആകാശം കൂടി ഒരുക്കുന്നവരാണ് യഥാർത്ഥ "സ്നേഹിതർ.."