ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ
ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി ഒരുപാട് നാളുകളായി നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു.
മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദഗ്ധർ പറയുന്നു.
ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില് അടങ്ങിയിരിക്കുന്നു.
മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദഗ്ധർ പറയുന്നു. വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും ഉണ്ട്.
ക്ഷീണവും വിളർച്ചയും അകറ്റാൻ മോരിലെ സംയുക്തങ്ങൾ സഹായിക്കുന്നു. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. വീക്കം, ദഹന സംബന്ധമായ തകരാറുകൾ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ ഡിസോർഡേഴ്സ്, വിശപ്പില്ലായ്മ, വിളർച്ച എന്നിവയുടെ ചികിത്സയിൽ മോര് ഉപയോഗിച്ച് വരുന്നുണ്ട് . പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
കാലറി കൂടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു.
മോരിൽ മൂന്നോ നാലോ ചേരുവകൾ കൂടി ചേർത്താൽ ആരോഗ്യത്തിന് വളരെ നല്ലതാണ്
വേണ്ട ചേരുവകൾ...
മോര് അരക്കപ്പ്
വെള്ളം 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
പുതിന ഇല ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
ഇഞ്ചി 1 കഷ്ണം
ജീരകം പൊടിച്ചത് അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
അരക്കപ്പ് മോരിൽ വെള്ളം ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ജീരകം പൊടിച്ചത് ചേർക്കുക. ശേഷം പുതിനയില, മല്ലിയില, ഇഞ്ചി എന്നിവ ചേർത്ത് മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക. ശേഷം കുടിക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼