നമ്മൾ എന്താണെന്ന് മറ്റുള്ളവർ വിലയിരുത്തി കണ്ടെത്തുന്നതിനേക്കാൾ മുൻപ് സ്വന്തം കഴിവുകളെ കുറിച്ച് സ്വയമൊരുവിലയിരുത്തൽ
നടത്തുക .മറ്റുള്ളവർ കാണുന്നതോ അവരുടെ ചിന്തകളിൽ ഉള്ളതോ അല്ല യഥാർത്ഥത്തിലെ നമ്മൾ .നമ്മുടെ കഴിവുകൾ നമ്മുടെ ഉള്ളിൽ നിന്നാണ് വരേണ്ടത് .അല്ലാതെ മറ്റുള്ളവരുടെ
ഭാവനകളിൽ കൂടിയല്ല.
ഇന്നലത്തേക്കാൾ നല്ല മനസ്സും നല്ല വാക്കുകളും നല്ല പ്രവൃത്തിയും നല്ല സ്വപ്നങ്ങളും ഇന്നുണ്ടാകണം. നമ്മുടെ മത്സരം നമ്മളോട് തന്നെയാകട്ടെ.
പരാജയം നിങ്ങളെ മറികടക്കുവാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ ലക്ഷ്യത്തിലെത്തുകയില്ല.
തോൽവി അനുഭവപ്പെടുമ്പോഴാണ് ആളുകൾ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നത്.
ഏറ്റവും മികച്ച പ്രചോദനം ഒളിഞ്ഞിരിക്കുന്നത് മറ്റുള്ളവരുടെ വാക്കുകളിൽ മാത്രമല്ല... ജീവിതത്തിൽ നാം പൊരുതി നേടിയ ചെറിയ ചെറിയ വിജയങ്ങളിലും അതിൻ്റെ മുദ്രകൾ പതിഞ്ഞു കാണാം
വേരുകളിൽ നിന്നാണ് തുടക്കമെങ്കിലും ആകാശത്തോളം സ്വപ്നം കാണണം. ചില്ലകളിലൂടെ വളർന്ന് ഇലകളായി മാറി പൂക്കളുടെ സുഗന്ധത്തിലൂടെ ആകാശത്തോളം വളരാൻ കഴിഞ്ഞാലോ?
മുന്തിരികൾ ഞെക്കിപ്പിഴിയാതെ വൈൻ ഉണ്ടാക്കാൻ സാധ്യമല്ല . പൂക്കളെ ഞെരുക്കാതെ പെർഫ്യൂം ഉണ്ടാക്കാൻ സാധ്യമല്ല. അതു കൊണ്ട് ജീവിതത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ ഭയപ്പെടാതിരിക്കുക
കാരണം അത് നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടുവരും
✍️: അശോകൻ.സി.ജി.