സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളപോക്ക് തടയാം ഇന്ന് ചർച്ച ചെയ്യുന്നത് സ്ത്രീകൾ പൊതുവേ പറയാൻ മടിക്കു ന്നതും എന്നാൽ അവർക്ക് അസഹ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ചാണ്. സ്ത്രീകൾ ചികിത്സ തേടാൻ മടിക്കുന്ന രോഗങ്ങളിൽ ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. അസ്ഥി സ്രാവം എന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകി പോകുന്നില്ല എന്നതാണ് വാസ്തവം. ഏതു പ്രായക്കാരിലും ഇത് വരാം. 15നും 45നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.യോനി അതിന്റെ രാസ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും യോനിയിലെ ടിഷ്യുവിന്റെ വഴക്കം സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒരു പ്രതിരോധ സംവിധാനമാണിത്. സാധാരണഗതിയിൽ അണ്ഡവിസർജനം നടക്കുന്ന സമയങ്ങളിലും ആർത്തവസ്രാവത്തിന് മുന്നോടിയായും ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയത്തും ഗർഭകാലത്തും പ്രകടമായ രീതിയിൽ സ്വാഭാവികമായും ഇത്തരത്തിലുള്ള യോനിസ്രാവം കാണാം.സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. എന്നാൽ, ഗർഭാശയത്തിലെ പലതരം രോഗങ്ങൾ,അണുബാധ എന്നിവ ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാക്കും. യ...