നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം.
കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ്
കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ മുത്താറിയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ മുത്താറി കഴിക്കുന്നത് വിളര്‍ച്ചയ്‌ക്ക് ശമനം നല്‍കും. ധാരാളം കാത്സ്യം
അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. അതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ഗുണപ്രദമാണ്.
മുത്താറി സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളൂ. ശരീരത്തില്‍ അമിതമായി കലോറി എത്തുന്നത് തടയുന്നു. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറെ നല്ലതാണ് മുത്താറി. ഇതില്‍ അടങ്ങിയിരിക്കുന്ന ലെസിതിന്‍,
മെതിയൊണിന്‍ തുടങ്ങിയ വിവിധ തരം അമിനോ അമ്ലങ്ങള്‍ കൊളസ്ട്രോൾ കുറയാന്‍ സഹായകമാണ്. മുത്താറിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനം സുഗമമാക്കും. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്ന ഭക്ഷണമാണ് മുത്താറി. ജീവകം ഡിയുടെ അപൂര്‍വ്വ ഭക്ഷ്യസ്രോതസുകളില്‍ ഒന്നാണ് മുത്താറി.
മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോഅമ്ലം കടുത്ത തലവേദന, മാനസികസമ്മര്‍ദ്ദം, ഉറക്കക്കുറവ് ഏന്നിവ പരിഹരിക്കുന്നു. ധാരാളം നിരോക്സീകാരികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുത്താറി അര്‍ബ്ബുദത്തെ പ്രതിരോധിക്കും. കൂടാതെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും
യൗവനവും നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുത്താറി. ഇരുമ്പ്, കാത്സ്യം, ജീവകങ്ങള്‍, അമിനോ അമ്ലങ്ങള്‍ തുടങ്ങിയ വിവിധ പോഷകഘടകങ്ങള്‍ അടങ്ങിയതിനാലും വളര്‍ച്ചാഹോര്‍മോണുകളുടെ സാന്നിദ്ധ്യമുള്ളതിനാലും എളുപ്പം ദഹിക്കുന്നതിനാലും മുത്താറി അത്യുത്തമമായ ശിശുവാഹാരമാണ്. കല്‍ക്കണ്ടം പൊടിച്ചിട്ടതും, പാലും ചേര്‍ത്ത് മുത്താറി കൊണ്ടുളള കുറുക്ക് കൊച്ചു കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.
ഗ്ലുട്ടൻ രഹിതമായ റാഗി തണുപ്പുകാലത്ത് ശരീരത്തിലെ ചൂടു നിലനിർത്താൻ സഹായിക്കും. കഠിനാധ്വാനം ചെയ്യുന്നവർ, പ്രമേഹരോഗികൾക്ക് എന്നിവർക്ക് ഉത്തമാഹാരമായ റാഗി പോഷകങ്ങളുടെ നിറകുടമാണ്. ഭക്ഷ്യനാരിന്റെ അധികരിച്ച അളവും കാത്സ്യത്തിന്റെയും, ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ മുത്താറി കുഞ്ഞുങ്ങള്ക്ക് മാത്രമല്ല മുതിര്ന്നവര്ക്കും ഏറെ നല്ലതാണ്. പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ്സ് എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. നല്ലൊരു കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിസംബന്ധമായ അസുഖമുള്ളവർക്കു വളരെയധികം ഗുണ ചെയ്യും.
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ധാരാളമായി കൃഷിചെയ്തു വരുന്ന റാഗി ഒരുപാടു വർഷത്തോളം യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. പണ്ട് പഞ്ഞ കാലത്തു കരുതി വയ്ക്കാൻ അനുയോജ്യമായ ധാന്യമായി റാഗിയെ കൂടെ കൂട്ടിയിരുന്നു.
നല്ലൊരു ഔഷധസസ്യം കൂടിയായ റാഗി പോലുള്ള ചെറുധാന്യങ്ങള് ജീവിതശെലീരോഗമുള്ളവര്ക്കും പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും ഉപയോഗിക്കാം.
കുറിച്യർ മുത്താറിപ്പുട്ട് വിളമ്പുന്നതുപോലെ' എന്നൊരു പറച്ചിൽ തന്നെയുണ്ട്.നാം ഇന്ന് ദിനംപ്രതി ഉപയോഗിക്കുന്ന അരിയാഹാരങ്ങളെ അപേക്ഷിച്ചു നല്ലയളവിൽ ഫൈബർ അടങ്ങിയിരിക്കുന്ന റാഗി പൊടി കൊണ്ട് അരികൊണ്ടെന്ന പോലെ വൈവിധ്യമാർന്ന പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന വിഭവങ്ങളായ റാഗി ഉപ്പുമാവ്, കഞ്ഞി, ഇലയപ്പം, പുട്ട്, സൂപ്പ് , പായസം, കൊഴുക്കട്ട, പുട്ട്, ദോശ, പുഡിങ് തുടങ്ങിയ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. ഇത് മുളപ്പിച്ച് ഉണക്കിപ്പൊടിച്ചു ഉപയോഗിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാണ്.