മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് അടുത്തിടെ പരിചയപ്പെട്ട കാമുകനോടൊപ്പം പെൺകുട്ടികൾ ഒളിച്ചോടി പോകുന്നത് എന്തുകൊണ്ടാകാം.?
മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ട് അടുത്തിടെ പരിചയപ്പെട്ട കാമുകനോടൊപ്പം പെൺകുട്ടികൾ ഒളിച്ചോടി പോകുന്നത് എന്തുകൊണ്ടാകാം.?
മാതാപിതാക്കളെ എതിർത്തുകൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി പോകുന്നത് പുതിയ സംഭവമല്ല. ഇങ്ങനെ ഒളിച്ചോടി പോയവരെ കണ്ടെത്തി ഹെബിയസ് കോർപ്‌സ് ഹർജി കോടതിയിൽ എത്തുമ്പോൾ മാതാപിതാക്കളോടൊപ്പം പോകേണ്ട കാമുകനോടൊപ്പം പോയാൽ മതിയെന്ന് പറഞ്ഞു ധിക്കരിച്ചിറങ്ങിപ്പോകുന്ന പെൺകുട്ടികൾ ഏറെയാണ്.
ഇത്രയും നാൾ തന്നെ വളർത്തി വലുതാക്കിയതു മാതാപിതാക്കൾ . ആയിരുന്നു എന്ന സത്യം അതേ രൂപത്തിൽ തന്നെ മനസ്സിലുണ്ടാവും.. പക്ഷേ അത് ഉൾമനസ്സിലേക്ക് എത്തുവാൻ കഴിയാതെ പോകുകയാണ്. അതായത് യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാതെ പോകുന്നു.. പരിണിത ഫലങ്ങളെ കുറിച്ച് ആ സമയം ചിന്തിക്കുന്നേയില്ല.
ഈ മാനസിക നിലയുടെ പിന്നിൽ പെൺകുട്ടികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾക്ക് വലിയ സ്ഥാനമുണ്ട്.
.ഡെപ്പോമിൻ, സെറാടോണിൻ, ഓക്സിടോക്സിൻ എന്നീ ഹോർമോണുകൾ കൗമാരത്തിൽ ഉൽപാദനക്ഷമമാകുന്നു.
ഡെപ്പോമിൻ സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. ആ അനുഭൂതി അതേ നിലയിൽ തന്നെ തുടരുവാൻ "സെറാടോണിൻ " പ്രേരിപ്പിക്കുന്നു. സുഖാനുഭൂതിയിൽ കുറവുണ്ടാകുമ്പോൾ അതിയായ സംഘർഷം മനസ്സിൽ അനുഭവപ്പെടുന്നു.
ആ സന്തോഷം തിരിച്ചു പിടിക്കുവാൻ മനസ്സ് ശ്രമിച്ചുകൊണ്ടേയിരിക്കും.അടുപ്പമുണ്ടായ വ്യക്തിയുമായി കൂടുതൽ അടുക്കുവാൻ '"ഓക്സിടോസിൻ" ഹോർമോൺ പ്രേരിപ്പിക്കുന്നു ,.
വ്യക്തിപരമായ സംസാരവും ശാരീരിക അടുപ്പങ്ങളും ഉണ്ടാകുന്നതോടെ ഹോർമോണിന്റെ ഉത്പാദനം വർദ്ധിക്കുന്നു. അതോടെ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സന്തോഷാവസ്ഥയിൽ നിന്ന് തിരിച്ചു പോരുവാൻ മനസ്സ് അനുവദിക്കുകയില്ല. ഈ സമയം കാമുകൻ എത്ര ക്രിമിനലായാലും വിരൂപനാണെങ്കിലും , സൽസ്വഭാവിയും സുന്ദരനുമായും തോന്നും.,
കാമുകന്റെ യഥാർത്ഥ സ്ഥിതി എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയുമില്ല. കാമുകനെ കുറിച്ചു എന്തു നെഗറ്റീവായ കാര്യം ആരു പറഞ്ഞാലും വിശ്വസിക്കുകയുമില്ല.
തന്നിലെ വൈകാരിക ഭാവത്തിലെ നന്മ തിന്മക കുറിച്ച് മുന്നറിയിപ്പ് നൽകുന്ന "അമിഗ്ദ്ദല" എന്ന ഭാഗം ഈ സമയം പ്രവർത്തിക്കാതെ പോയെന്നും വരാം.
അതിനാൽ ചെയ്യുന്ന പ്രവർത്തിയുടെ അനന്തരഫലങ്ങളും മനസ്സിലേക്ക് എത്തുകയുമില്ല.
ഇങ്ങനെയാണ് പെൺകുട്ടികൾ മാതാപിതാക്കളെയും ബന്ധുക്കളെയും എതിർത്തുകൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി പോകുന്നത്. ഈ ഹോർമോണുകളുടെ ഉൽപാദനത്തിന് കുറവുണ്ടായാലേ ഭവിഷ്യത്തുകളെ പറ്റി ചിന്തിക്കാൻ
കഴിയു !.അപ്പോഴേക്കും എല്ലാം കൈവിട്ടു പോയി കഴിഞ്ഞിരിക്കും !..
KHAN KARICODE
CON PSYCHOLOGIST