ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രേമമാണ് സ്വയം സ്നേഹമെന്ന് ഓസ്കാർ വൈൽഡ് പറഞ്ഞിട്ടുണ്ട്. നാം സ്വയം സ്നേഹിക്കണം അത് നമ്മുടെ വ്യക്തിത്വവികാസത്തിന് വളരെ അധികം ആവശ്യവുമാണ് പക്ഷേ സ്വയം സ്നേഹം നമുക്ക് വേണ്ടി മാത്രമാകരുത് നമ്മുടെ സ്വയം സ്നേഹത്തിൽ നമ്മുടെ ചുറ്റുമുള്ളവരെക്കൂടെ നാം പരിഗണിക്കേണ്ടതുണ്ട് നമ്മുടെ സ്വയം സ്നേഹം സ്വാർത്ഥത ആയി മാറുമ്പോൾ നമ്മുടെ ജീവിതം ഒരു വലിയ പരാജയമായിത്തീരും.
ജീവിച്ചിരിക്കുന്നവരില്‍ ഓരോ വ്യക്തിയും സ്‌നേഹിക്കേണ്ടത് അവനവനെ തന്നെയാണ്. ബഹുമാനിക്കുന്നതിലുമുണ്ട് ഈ തത്വം. സെല്‍ഫ് റെസ്പക്റ്റ് എന്ന ഇംഗ്ലീഷ് പ്രയോഗം സുപരിചിതമാണല്ലോ. നല്ല വസ്ത്രങ്ങളണിയാന്‍ സാമ്പത്തിക ശേഷിയുണ്ടായിട്ടും ദരിദ്രനെപ്പോലെ പ്രത്യക്ഷപ്പെടുന്നത് അത്ര നല്ല കാര്യമല്ല.
നല്ല വസ്ത്രം വൃത്തിയോടെയും മാന്യമായ രീതിയിലും അണിയുക എന്നത് മനുഷ്യന്‍ അവനെത്തന്നെ സ്‌നേഹിക്കുന്നതിന്റെ ഒരു രൂപമാണ്. മുടി ഭംഗിയായി ചീകിയൊതുക്കി വെക്കുന്നത് ആത്മസ്‌നേഹമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ മനസ്സാ ശപിക്കും. ചിലപ്പോള്‍ നമ്മോട് അവര്‍ പറയില്ലെങ്കിലും മറ്റുള്ളവരോടു പറയും; വൃത്തി ബോധമില്ലാത്തവനെന്ന്. വിലകൂടിയതല്ലെങ്കിലും വസ്ത്രം അലക്കിത്തേച്ച് ആകര്‍ഷകമായി അണിഞ്ഞ് നേരിയ സുഗന്ധം പ്രസരിക്കുന്ന അവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളോട് നമുക്ക് വലിയ ബഹുമാനം തോന്നും. മുഖത്തൊരു പുഞ്ചിരിയും സംസാരത്തില്‍ മാന്യതയുമുണ്ടെങ്കില്‍ ബഹുകേമം. ആ വ്യക്തി ആദരിക്കപ്പെടും. ഇങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കല്‍ ആത്മസ്‌നേഹവും, ആത്മബഹുമാനവുമാണെന്നതില്‍ സംശയമില്ല.
ഒരിടത്ത്, അനേകം നിലകളുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിൽ ആവശ്യത്തിന് ലിഫ്റ്റുകൾ ഉണ്ടായിരുന്നില്ല. അത് കാരണം ലിഫ്റ്റിൽ കയറാനായി ആളുകൾ ഒരുപാട് നേരം കാത്തു നിൽക്കേണ്ടതായി വന്നു.അവർ പരാതി പറയാനും ബഹളം വക്കാനും തുടങ്ങി. പ്രശ്നം ബിസിനസിനെ ബാധിക്കുമെന്ന് മനസ്സിലാക്കിയ ഉടമ ഒടുവിൽ ഒരു പരിഹാരം കണ്ടെത്തി.ആളുകൾ ലിഫ്റ്റിൽ കയറാൻ കാത്തു നിൽക്കുന്ന സ്ഥലത്തിനു ചുറ്റും കണ്ണാടികൾ സ്ഥാപിച്ചു . ലിഫ്റ്റിനുള്ളിലും കണ്ണാടികൾ സ്ഥാപിച്ചു. അതിനു ശേഷം ആരുടെയും പരാതികൾ വന്നില്ല. കാരണം ലിഫ്റ്റിൽ കയറാൻ കാത്തു നിന്നവർ പിന്നീട് സമയം പോവുന്നത് അറിഞ്ഞില്ല. അവർ അവിടെ നിന്ന് മുടി ചീകുകയും വസ്ത്രങ്ങൾ വെടിപ്പാക്കി വക്കുകയും ചെയ്തു കൊണ്ടിരുന്നു..ലിഫ്റ്റിനകത്തും ഇത് തുടർന്നു. അത് കാരണം ആർക്കും സമയം പോവുന്നു എന്ന പരാതി ഉണ്ടായിരുന്നില്ല. മനുഷ്യൻ തന്റെ ശരീരത്തോട് എത്ര മാത്രം ബന്ധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഈ സംഭവം. സ്വയം സ്നേഹിക്കാത്ത ആരാണുള്ളത് ?
ത തൊണ് ബേഡ്സ് എന്ന ഓസ്ട്രേലിയൻ നോവൽ സങ്കീർണമായ മനുഷ്യബന്ധങ്ങളുടെ കഥയാണ് പറയുന്നത്. പുരോഹിതനായ ഫാദർ റാൾസ് ബ്രിക്കസാട്ടാണ് ഇതിലെ നായകൻ മെഗി എന്ന സുന്ദരിയായ യുവതി നായികയും. പുരോഹിതനായ ബ്രിക്കസാട്ടിന് മെഗിയെ ഇഷ്ടമാണ് പക്ഷേ തനിക്ക് മെഗിയെ ഇഷ്ടം ആണ് എങ്കിലും അതിനേക്കാൾ കൂടുതലായി താൻ ദൈവത്തെ സ്നേഹിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദഗതി.ഒരിക്കൽ മെഗി പൊട്ടിത്തെറിച്ചു കൊണ്ട് ബ്രിക്കസാട്ടിനോട് പറയുന്നു നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്.എന്നേക്കാൾ കൂടുതലായി ദൈവത്തെ സ്നേഹിക്കുന്നുണ്ട് പക്ഷേ ഏറ്റവും കൂടുതലായി നിങ്ങൾ സ്നേഹിക്കുന്നത് നിങ്ങളെ തന്നെയാണ്.
അവൾ പറഞ്ഞത് ഏറെക്കുറെ ശരിയുമായിരുന്നു .പുരോഹിതനായ ബ്രിക്കസാട്ട് തനിക്ക് കിട്ടിയ അവസരങ്ങളെ വേണ്ടതിലധികം മുതലെടുത്തു കൊണ്ട് തന്നെ പടിപടിയായി ഉയർന്ന് കർദിനാൾ സ്ഥാനം വരെ എത്തുന്നു.
അദ്ദേഹം പിന്നീട് കാലങ്ങൾക്ക് ശേഷം മരണക്കിടക്കയിൽ ആകുമ്പോൾ മെഗിയോട് പറയുന്ന ഒരു വാചകമുണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരുന്നു നിന്നെക്കാൾ കൂടുതലായി ദൈവത്തെ സ്നേഹിച്ചിരുന്നു എങ്കിലും ഞാൻ ഏറെ സ്നേഹിച്ചിരുന്നത് എന്നെ തന്നെയാണ്. മറ്റൊരു തരത്തിൽ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് ഞാൻ നിനക്ക് എൻറെ സ്നേഹം കുറച്ചു തന്നു കുറച്ച് സ്നേഹം ഞാൻ ദൈവത്തിനു കൊടുത്തു പക്ഷേ കൂടുതൽ സ്നേഹം ഞാൻ നൽകിയത് എനിക്ക് തന്നെയാണ് അതായത് ഞാൻ എന്നെത്തന്നെ സ്നേഹിച്ചുകൊണ്ട് എന്റെ സ്ഥാനമാനങ്ങൾ ഉറപ്പാക്കുകയാണ് ചെയ്തത് ഇത് അദ്ദേഹത്തിന്റെ മരണകിടക്കയിൽ കിടന്നു കൊണ്ടുള്ള വാചകങ്ങൾ ആയിരുന്നു.
ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രേമമാണ് സ്വയം സ്നേഹമെന്ന് ഓസ്കാർ വൈൽഡ് പറഞ്ഞിട്ടുണ്ട്. നാം സ്വയം സ്നേഹിക്കണം അത് നമ്മുടെ വ്യക്തിത്വവികാസത്തിന് വളരെ അധികം ആവശ്യവുമാണ് പക്ഷേ സ്വയം സ്നേഹം നമുക്ക് വേണ്ടി മാത്രമാകരുത് നമ്മുടെ സ്വയം സ്നേഹത്തിൽ നമ്മുടെ ചുറ്റുമുള്ളവരെക്കൂടെ നാം പരിഗണിക്കേണ്ടതുണ്ട് നമ്മുടെ സ്വയം സ്നേഹം സ്വാർത്ഥത ആയി മാറുമ്പോൾ നമ്മുടെ ജീവിതം ഒരു വലിയ പരാജയമായിത്തീരും അതുപോലെതന്നെ ആദർശത്തിന്റെ മറവിൽ ആത്മസ്നേഹം നടത്തി നാം നമ്മുടെ തന്നെ സ്ഥാനമാനങ്ങൾ ഉറപ്പിക്കുന്ന രീതിയിൽ നിന്നും അതായത് സ്വാർത്ഥതയോളം എത്തുന്ന ആത്മ സ്നേഹത്തിൽ നിന്ന് നാം വിടുതൽ പ്രാപിക്കുക തന്നെ വേണം. അതിനെതിരെ പലപ്പോഴും നാം ജാഗരൂകരാകേണ്ടതുണ്ട്..