ഭർത്താവിനു നിങ്ങളോടു ശരിക്കും സ്നേഹമുണ്ടോ? തിരിച്ചറിയാം?.
വിവാഹം നടന്നു കുറച്ചുനാൾ കഴിയുമ്ബോള്‍ ഭർത്താവിനു പഴയ പോലെ സ്നേഹമില്ലായെന്ന പരാതി പലർക്കുമുണ്ടാകാം. ജീവിതത്തില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ആ സമയം സ്നേഹ പ്രകടനങ്ങൾ കുറഞ്ഞു പോകാം. അതാകാം സ്വഭാവത്തില്‍ വന്ന മാറ്റത്തിനു കാരണമാകുന്നത്. ഈ സത്യമറിയാതെ നെഗറ്റീവ് ചിന്തകൾ വച്ചു പുലര്‍ത്തുകയും ഭര്‍ത്താവിന്
സ്‌നേഹക്കുറവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കാര്യം വച്ചു മാത്രം വച്ചു സ്‌നേഹം അളക്കുന്നത് ശരിയല്ല.
ഭര്‍ത്താവിന്റെ ചില ശീലങ്ങള്‍ നിരീക്ഷിച്ചാല്‍ അവര്‍ നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു ണ്ടോയെന്നറിയാം.
ഇനി സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ ഹൃദയത്തില്‍ നിങ്ങളുണ്ടെന്നു പറയാതെ മനസ്സിലാക്കാം.
പെണ്ണിന്റെ സൗന്ദര്യത്തിൽ മാത്രമല്ല, പുരുഷന്റെ ഇഷ്ടം നിങ്ങളുടെ പെരുമാറ്റവും കൂടി കണക്കിലെടുത്തിട്ടായിരിക്കും എന്നു കൂടി അറിയണം.
നിങ്ങള്‍ അദ്ദേഹം ചെയ്തു തരണമെന്നു മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങൾ പറയാതെ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്നു എന്നു കണക്കാക്കാം.
നിങ്ങളുടെ എല്ലാ തീരുമാനങ്ങളിലും, മറ്റു കാര്യങ്ങളിലും അദ്ദേഹം നിങ്ങളോടൊപ്പം ഉണ്ടാകുന്നുവെങ്കിൽ അവരുടെ മനസ്സില്‍ നിങ്ങള്‍ മാത്രമേ ഉള്ളൂ എന്നു ഉറപ്പിക്കാം.
നിങ്ങളെ കാണുമ്ബോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളക്കവും മുഖത്ത് പുഞ്ചിരിയും ഉണ്ടെങ്കില്‍, അദ്ദേഹം നിങ്ങളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുറപ്പിക്കാം.
പങ്കാളി നിങ്ങളുടെ സാന്നിധ്യം വിലമതിക്കന്നു എന്നു മനസ്സിലാക്കാം. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു എങ്കിൽ ഒരിക്കലും നിങ്ങളെ വഞ്ചിക്കുവാനൊരുങ്ങില്ല.
നിങ്ങളോട് സംസാരിക്കാനും നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളെ സ്‌നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്.
അദ്ദേഹം യാത്രയിൽ നിങ്ങളോട് ഫോണില്‍ സംസാരിക്കുക, മെസേജ് അയക്കുക, നിങ്ങള്‍ക്കായി ഗിഫ്റ്റുകൾ വാങ്ങി കൊണ്ടുവരുക. എന്നിവയെല്ലാം ഇഷ്ടത്തിന്റെ പ്രകടിത ലക്ഷണങ്ങളാണ്.
തിരക്കിനിടയിലും നിങ്ങളെ കാണാനോ സംസാരിക്കാനോ സമയം കണ്ടെത്തുന്നതിന്റെ പിന്നിൽ നിങ്ങളോടുള്ള സ്‌നേഹമാണ്, അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങള്‍ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അതിനനുസരിച്ച് ഉത്തരം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്നു എന്നു ഉറപ്പിക്കാം.
നിങ്ങളുടെ ചെറിയ സന്തോഷത്തിനായി തന്റെ വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവച്ചു ഇടപെടാൻ തയ്യാറാകുന്നു എങ്കില്‍ അവര്‍ നിങ്ങളെ ഏറെ സ്‌നേഹിക്കുന്നു.
വീട്ടില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ അദ്ദേഹം. അഭിനന്ദിക്കുകയും പുറത്തുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങള്‍ ചെയ്ത പ്രവൃത്തിയെ പുകഴ്ത്തുന്നുവെങ്കില്‍ അതു ആന്മാർത്ഥതയുടെ ലക്ഷണങ്ങളാണ്.
നിങ്ങൾ ഒരു നല്ല അമ്മയും, നല്ല ഭാര്യയും, നല്ല മരുമകളുമാണ് എന്ന് നിങ്ങളെ കുറിച്ച് എല്ലാവരോടും ഭര്‍ത്താവ് അഭിമാനത്തോടെ പറയുകയാണെങ്കില്‍, അവരുടെ സ്‌നേഹത്തിന്റെ ആഴം വലുതാണ് എന്നു മനസ്സിലാക്കുക.
ഭാര്യ തന്റെ കുടുംബത്തെ മൊത്തത്തിൽ ശ്രദ്ധിക്കണം തന്റെ കുടുംബവുമായി നല്ല ബന്ധം പുലര്‍ ത്തണമെന്നും അദ്ദേഹം ആഗ്രഹിച്ചേക്കാം. ഭർത്താവിനെ അംഗികരിക്കുകയും പിന്തുണയ്ക്കുകയും വേണം. കുടുംബത്തെ സ്വന്തം കുടുംബമായി പരിഗണിക്കുണം. ഈ ഗുണങ്ങളെല്ലാം നിങ്ങളിൽ കാണാന്‍ കഴിഞ്ഞാല്‍, അദ്ദേഹത്തിന് നിങ്ങളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല എന്നു കൂടി അറിയണം.
KHAN KARICODE
CON : PSYCHOLOGIST