മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൈസ് എങ്ങനെ തിരഞ്ഞെടുക്കും? എങ്ങനെ ഇതുവെക്കുകയും എടുക്കുകയും ചെയ്യും?
അങ്ങനെ പലവിധ സംശയങ്ങളും ആശങ്കകളും ഉള്ള ഒരുപാട് ആളുകൾ ഉണ്ട്.
സ്ത്രീകളിൽ ഏറ്റവുമധികം ശാരീരിക അസ്വസ്ഥതകളും ഹോർമോൺ വ്യതിയാനങ്ങളും ഉണ്ടാകുന്ന സമയമാണ് ആർത്തവം. ബ്ലഡ് ഇൻ ദി മൂൺ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സമയത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് സാനിറ്ററി നാപ്കിൻ മാറ്റുക എന്നതാണ്.
മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് ഏറെയായെങ്കിലും അടുത്തകാലത്താണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ സാധാരണയായി തുടങ്ങിയിട്ടുള്ളത്. സാനിറ്ററി പാഡിനെക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദമായതുമാണ് ഇത്തരം കപ്പുകൾ. കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. യാത്ര ചെയ്യുന്നവർ, ബാത്റൂം സൗകര്യം ലഭ്യമല്ലാത്തവർ എന്നീ വിഭാഗത്തിലുള്ളവർക്ക് മെൻസ്ട്രൽ കപ്പ് കൂടുതൽ സഹായകരമാണ്.
സാനിറ്ററി നാപ്കിനുകൾ രക്തത്തെ ശേഖരിച്ച് ആഗിരണം ചെയ്യുമ്പോൾ മെൻസ്ട്രൽ കപ്പുകൾ ഇത് ശേഖരിക്കുകാണ് ചെയ്യുന്നത്. ഗർഭാശയത്തിന്റെ മുഖമെന്ന് പറയാവുന്ന സെർവിക്സിലാണ് മെൻസ്ടേഷൻ സമയത്ത് ഇത് വയ്ക്കുക. അവിടെത്തന്നെ രക്തം ശേഖരിക്കപ്പെടുന്നതിനാൽ ഈർപ്പമോ രക്തത്തിന്റെ കറകൊണ്ടുള്ള പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. മാത്രമല്ല കൂടുതൽ സമയം ഉപയോഗിക്കാനും കഴിയും. ഒരു കപ്പ് വാങ്ങിയാൽ ഏകദേശം 10 വർഷത്തോളം ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. സാനിറ്ററി നാപ്കിൻ ഉപയോഗത്തിനുള്ള അത്രയും സാമ്പത്തിക നഷ്ടവും ഇതിനില്ല.
യോനി നാളത്തിനകത്തേക്ക് കയറ്റി വെക്കാവുന്ന ഏറ്റവും സുഖപ്രദമായ സംവിധാനമാണിത്. യോനി നാളത്തിനുള്ളിലായി ഗർഭാശയ മുഖത്തിനു മുൻപിലാണ് കപ്പ് വക്കുന്നത്. പാഡുകളും ടാബൂണുകളും രക്തത്തെ വലിച്ചെടുക്കുമ്പോൾ മെൻസ്ട്രൽ കപ്പ് രക്തത്തെ ശേഖരിക്കുന്നു. യോനിക്കകത്ത് വക്കുന്നതിനാൽ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവുകയില്ല എന്നത് വളരെ വലിയ കാര്യമാണ്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ വസ്തുതയാണ്. ഗർഭധാരണവും മെൻസ്ട്രൽ കപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. മെൻസ്ട്രൽ കപ്പ് പല വലിപ്പത്തിലുണ്ട്, ഓരോ ആളുകൾക്കും വത്യസ്ത അളവുകൾ ആയിരിക്കും. പ്രായത്തെയും മറ്റു ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തി ഇതിന്റെ വലിപ്പം നിർണ്ണയിക്കുന്നു.
മെന്‍സ്ട്രല്‍ കപ്പ് ആദ്യം സി ആകൃതിയില്‍ മടക്കി യോനിയില്‍ തിരുകുക. ഇതിനുശേഷം ഇത് സ്വമേധയാ വികസിക്കുകയും യോനിയിലെ ഭിത്തികളില്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അവ വീണ്ടും ഉപയോഗിക്കാനും അണുവിമുക്തമാക്കാനും കഴിയും. സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് വളരെ ന്യായമായ വിലയിലാണ് ഇവ വരുന്നത്. പരിസ്ഥിതിക്ക് നാശം തട്ടാതിരിക്കാനായി സാനിറ്ററി പാഡുകള്‍ക്ക് പകരം ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഉപയോഗിക്കാൻ വളരെ എളുപ്പവും സുരക്ഷിതവുമാണ് മെൻസ്ട്രൽ കപ്പുകൾ എന്നും, എന്നാൽ പലതരം ഭയങ്ങൾ കാരണം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ ഇപ്പോഴും മടി കാണിക്കുന്നവരുണ്ട് . എന്നാൽ ഒരു തവണ ഉപയോഗിക്കുമ്പോൾ പോകാവുന്ന ഭയം മാത്രമാണിത്.
നന്നായി യോജിക്കുന്ന ഒരു മെന്‍സ്ട്രല്‍ കപ്പ് യോനിയില്‍ കൃത്യമായി നില്‍ക്കും. അത് പകല്‍ സമയത്ത് അധികം ചലിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും യോനിയില്‍ ശസ്ത്രക്രിയയോ ഗര്‍ഭച്ഛിദ്രമോ പ്രസവമോ ഉണ്ടായിട്ടുണ്ടെങ്കില്‍, മെന്‍സ്ട്രല്‍ കപ്പുകളും ടാംപണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് ആറാഴ്ചയെങ്കിലും വിട്ടുനില്‍ക്കുക
ചിലര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ സെര്‍വിക്‌സിന്റെ വലിപ്പം പ്രധാനമായതിനാല്‍ ഒരു ഡോക്ടറുടെ ഉപദേശം ആവശ്യമായി വന്നേക്കാം. മെന്‍സ്ട്രല്‍ കപ്പുകള്‍ ചെറുതും വലുതുമായ വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും
പ്രസവിച്ചിട്ടില്ലാത്തവര്‍ക്കും ചെറിയ ആര്‍ത്തവ കപ്പുകള്‍ സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്നു. താരതമ്യേന കനത്ത ആര്‍ത്തവപ്രവാഹമുള്ള സ്ത്രീകള്‍ക്കും 30 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും വലിയ വലുപ്പങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു
ആർത്തവത്തിന്റെ തുടക്കം മുതൽ ആർത്തവവിരാമം വരെ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഈ കപ്പ് ഉപയോഗിക്കാം. എങ്കിലും സെക്ഷ്വലി ആക്ടീവ് അല്ലാത്ത ചെറിയ പെൺകുട്ടികൾക്ക് ഇതിന്റെ ഉപയോഗം തുടക്കത്തിൽ കുറച്ചു പ്രയാസമായി തോന്നിയേക്കാം. സ്മോൾ, മീഡിയം, ലാർജ് എന്നീ വലുപ്പത്തിലുള്ള കപ്പുകളാണ് വിപണിയിൽ ഉള്ളത്
കപ്പ് വാങ്ങുമ്പോൾ എങ്ങനെ ഉപയോഗിക്കാം എന്ന വിവരങ്ങൾ അതോടൊപ്പമുള്ള പാംലെറ്റിൽ ലഭ്യമാകും. കപ്പിന്റെ ഉപയോഗം ശരിയായ രീതിയിൽ അല്ലങ്കിലോ വലുപ്പം ശരിയായ അളവിൽ അല്ലെങ്കിലോ ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചു തുടങ്ങുന്ന ആദ്യത്തെ കുറച്ചു മാസങ്ങളിൽ വേണമെങ്കിൽ കപ്പിനൊപ്പം സാനിറ്ററി നാപ്കിനും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഇതുപയോഗിച്ചു ശീലമായാൽ പാഡിന്റെ ആവശ്യം വരാൻ സാധ്യതയില്ല.
കപ്പ് വച്ചു കഴിഞ്ഞ് 10- 12 മണിക്കൂർ വരെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഉപയോഗ ശേഷം സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് വൃത്തിയാക്കി ശേഷം വീണ്ടും ഉപയോഗിക്കാം. കൂടുതൽ ബ്ലീഡിംഗ് ഉള്ളവർക്ക് 4 മണിക്കൂർ കഴിയുമ്പോൾ മാറ്റാവുന്നതാണ്.
കപ്പിന്റെ ഉപയോഗം വേദന ഉണ്ടാക്കുമോ?
പലയാളുകൾക്കും മെൻസ്ട്രൽ കപ്പ് കയറ്റിവക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ശരിയായ ധാരണയില്ല. നമ്മുടെ യോനിയുടെ ഡയമീറ്റർ ചിലപ്പോൾ മെൻസ്ട്രൽ കാപ്പിന്റേതിനേക്കാൾ ചെറുതായിരിക്കും. മെൻസ്ട്രൽ കപ്പിന്റെ ഡയമീറ്റർ കുറക്കാനുള്ള മെത്തേഡുകൾ ഉണ്ട്. C ഫോൾഡ്, L ഫോൾഡ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിൽ കപ്പിന്റെ ഡയമീറ്റർ കുറച്ച് യോനിക്കകത്തേക്ക് കയറ്റുകയാണെങ്കിൽ വേദന ഒഴിവാക്കാഴൻ സാധിക്കുന്നു. തള്ളിക്കയറ്റാനൊക്കെ നോക്കുമ്പോൾ ചിലപ്പോൾ വലിയ വേദനയുണ്ടാക്കും. മിക്കവരും മെൻസ്ട്രൽ കപ്പ് ഉപയോഗിച്ച് പരീക്ഷിച്ച് നോക്കുന്നത് ആർത്തവം ഇല്ലാത്ത സമയത്തായിരിക്കും. എന്നാൽ ആർത്തവ സമയത്തത്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഈ സമയത്ത് രക്തവും വഴുവഴുപ്പുള്ള ദ്രാവകവും കൊണ്ട് യോനി കുറച്ചുകൂടി അയഞ്ഞതായിരിക്കും. ഈ സമയത് മെൻസ്ട്രൽ കപ്പ് കയറ്റിയാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.
തിരികെയെടുക്കുമ്പോൾ യോനീനാളത്തിൽ മുറിവുണ്ടാകുമോ?
മെൻസ്ട്രൽ കപ്പ് തിരികെയെടുക്കുമ്പോൾ മുറിവോ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. യോനീ ഭാഗം നന്നായി അയഞ്ഞിരിക്കുന്ന സമയമാണ് ആർത്തവ സമയം. അതുകൊണ്ട് തന്നെ മുറിവുകളുണ്ടാവാൻ സാധ്യത തീർത്തും കുറവാണ്. ആർത്തവമില്ലാത്ത സമയത് യോനി അല്പം വരണ്ടിരിക്കുന്നതിനാൽ ചിലപ്പോൾ നേരിയ പോറലുകൾക്ക് സാധ്യതയുണ്ട്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക