മറ്റുള്ളവരെ സ്വന്തം മെയ്ക്കരുത്തുകാട്ടി കീഴ്പ്പെടുത്താതെ അവരുടെ മനസ്സുകളെ കീഴടക്കാൻ കഴിഞ്ഞാൽ അതാണ് വിജയം.പരിധിയില്ലാത്ത പ്രയത്നവും വ്യവസ്ഥകൾ ഇല്ലാത്ത അധ്വാനവും സ്ഥിരതയാർന്ന പ്രതിരോധവും ആണ് കരുത്തിന്റെയും നിലനിൽപ്പിന്റെയും തത്വശാസ്ത്രം.
കണ്ടുപഠിക്കേണ്ടത് കരുത്തിൻ്റെ കാണാപാഠങ്ങളാണ്.., കീഴടങ്ങിയതിൻ്റെ കാരണങ്ങളല്ല.ആരും താങ്ങിനിർത്താനുണ്ടാവില്ല എന്ന തിരിച്ചറിവായിരിക്കും
സ്വന്തം ചിറകുകൾക്ക് പറന്നുയരാൻ കരുത്തുപകരുന്നത്.
ജീവിതം കരഞ്ഞു തീർക്കുന്നവർക്കുള്ളതല്ല
കരുത്തു കാണിക്കുന്നവർ ക്കുള്ളതാണ്.കരുത്തുള്ളതേ നിലനിൽക്കൂ.. കരുത്തുള്ളതിന് മാത്രമേ അതിജീവനശേഷിയുള്ളൂ.. നമുക്കും കരുത്തുള്ളവരാകാം.
അനുയോജ്യമായ സാഹചര്യങ്ങൾ, അനുയോജ്യമായ സമയത്തുമാത്രമാകും രൂപപ്പെടുക. എല്ലാവരും തോൽക്കുന്നിടത്താണ്
നമ്മൾ ജയിച്ചു കയറേണ്ടത്.
കരുത്ത് കാട്ടിയവരെല്ലാം കൈയൂക്കുള്ളവരായിരുന്നില്ല. പലപ്പോഴും കൈകൂപ്പി നിന്നവരുമായിരുന്നു.
ക്ഷമയോളം കരുത്ത്
ഒന്നിനും ഇല്ലല്ലോ.വിജയികളുടേത് ആണ്
ഈ ലോകം .നമുക്കും വിജയികൾ ആവാം.
കിതച്ചാലും ഒരിക്കലും കുതിപ്പ് നിർത്തരുത്. വിട്ടുകൊടുക്കാൻ തയ്യാറാകാത്ത പോരാട്ടങ്ങൾക്കൊടുവിൽ പ്രകൃതിക്ക് പോലും രൂപമാറ്റം സംഭവിച്ചേക്കാം. എങ്കിലും ലക്ഷ്യത്തിലെത്തുന്നതുവരെ മുന്നോട്ടുള്ള നമ്മുടെ പ്രയാണം നിർത്തരുത്.
✍️: അശോകൻ.സി.ജി.