കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്
പാദങ്ങള്‍ മസ്സാജ് ചെയ്യുക എന്നത് ആരോഗ്യ സംരക്ഷണത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ആയുര്‍വ്വേദ പ്രകാരം നമ്മുടെ സര്‍വ്വാംഗം ഗുണം നല്‍കുന്ന മസ്സാജാണ് പാദങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്. നമ്മുടെ പാദങ്ങളില്‍ പ്രധാനപ്പെട്ട ചില മര്‍മ്മഭാഗങ്ങള്‍ ഉണ്ട്. ഇത് നാഡിയുടെ അവസാനം, രക്തത്തിന്റെ കാപ്പില്ലറികള്‍ തുടങ്ങിയവയുടെ കേന്ദ്രമാണ്. അതുകൊണ്ട് തന്നെയാണ് പാദങ്ങളിലെ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പലപ്പോഴും പറയുന്നത്. ആയുര്‍വ്വേദവും മസ്സാജും തമ്മിലുള്ള ബന്ധം നിസ്സാരമല്ല. ആയുര്‍വ്വേദ പ്രകാരം ആരോഗ്യവര്‍ദ്ധനവിന് വേണ്ടി ഉഴിച്ചിലും മറ്റും പണ്ട് കാലം മുതല്‍ തന്നെ ചെയ്യുന്നവരാണ് നമ്മളില്‍ പലരും.
എത്രയൊക്കെ ആധുനിക ചികിത്സകള്‍ വേരു പിടിച്ചാലും ആയുര്‍വ്വേദത്തിനുള്ള സ്ഥാനത്തിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം. അക്യുപങ്ചര്‍ പോലുള്ളവ ചെയ്യുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നു. ഇവ കാലുകളില്‍ ചെയ്യുന്നതിന്റെ ഗുണം നിസ്സാരമല്ലെന്ന് പലരും അനുഭവിച്ച് അറിഞ്ഞതായിരിക്കും. ആയുര്‍വേദ ഡോക്ടറും വെല്‍നസ് കോച്ചുമായ ഡോ. വരലക്ഷ്മി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ആയുര്‍വ്വേദ പ്രകാരം കാല്‍ മസ്സാജ് ചെയ്താല്‍ ഉള്ള ഗുണങ്ങളെക്കുറിച്ച് പറയുന്നത്.
നിങ്ങളുടെ ബാലന്‍സ് നിലനിര്‍ത്താന
നിങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് പാദങ്ങളാണ്. അതുകൊണ്ട് തന്നെ പാദങ്ങള്‍ കൃത്യമായി തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് നല്ലൊരു മസ്സാജ്. അതുകൊണ്ട് പാദങ്ങളെ എപ്പോഴും കൃത്യമായി പരിപാലിക്കുകയും ആരോഗ്യത്തോടെ ആയുര്‍വ്വേദ പ്രകാരം മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടക്കൊരു മസ്സാജ് ആരോഗ്യത്തിന് മികച്ചതാണ്.
കാഴ്ച ശക്തിക്ക്
മികച്ചത് കാഴ്ച ശക്തിയെ മെച്ചപ്പെടുത്തുന്നതില്‍ പാദങ്ങളിലെ മസ്സാജ് എപ്രകാരം സഹായിക്കുന്നു എന്നത് നമ്മളില്‍ പലരേയും അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ പാദങ്ങളില്‍ നമ്മുടെ നേത്രവുമായി ബന്ധപ്പെട്ട നാല് പോയിന്റുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ പാദങ്ങളില്‍ സ്ഥിരമായി മസ്സാജ് ചെയ്യുമ്പോള്‍ അതിലൂടെ കണ്ണിന്റെ ആരോഗ്യവും കാഴചശക്തിയും മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ കാഴ്ച ശക്തിയുടെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. മാത്രമല്ല നിങ്ങള്‍ക്ക് നല്ല റിഫ്രഷ്‌മെന്റും തോന്നുന്നു. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു.
പാദങ്ങളുടെ ആരോഗ്യം
പാദങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം നമ്മുടെ സര്‍വ്വാംഗങ്ങളുടെയും ആരോഗ്യം ഒരുമിച്ചിരിക്കുന്നത് കാലിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ പാദങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ ആക്കുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പാദങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ പേശികളുടേയും സന്ധികളുടേയും ആരോഗ്യത്തിനും രക്തചംക്രമണ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളേയും പ്രതിരോധിക്കാന്‍ ഈ മസ്സാജ് സഹായിക്കും
വാതദോഷങ്ങളെ ഇല്ലാതാക്കുന്നു
വാത ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട് ശരീരത്തിലെ പ്രധാന ദോഷങ്ങളില്‍ ഒന്നാണ് വാതദോഷം, ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ പല കാര്യങ്ങളേയും നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളുടെ ശരീരത്തിലെ വാതത്തിന്റെ അളവ് അസന്തുലിതമാവുകയാണെങ്കില്‍ അതിനെ പരിഹരിക്കാന്‍ കാലില്‍ നല്ലതുപോലെ ഒരു ആയുര്‍വ്വേദ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് വാതത്തെ സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒരു മസ്സാജ് നിങ്ങള്‍ക്ക് എന്തുകൊണ്ടും ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
നല്ല ഉറക്കത്തിന്
നല്ല ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് നമ്മള്‍ ചെയ്യുന്ന ഈ മസ്സാജ്. ഇത് നിങ്ങളുടെ പാദങ്ങളെ മസ്സാജിലൂടെ വിശ്രമിക്കുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ഉറക്കമില്ലായ്മക്ക് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. മാനസിക സമ്മര്‍ദ്ദവും ജോലിസമ്മര്‍ദ്ദവും എല്ലാം നിങ്ങളുടെ ഉറക്കത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നല്ല സുഖകരമായ ഉറക്കം ലഭിക്കുന്നതിന് വേണ്ടി കാലുകളില്‍ നല്ല രീതിയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഉറക്കം സുഖകരമാക്കുന്നു എന്ന് മാത്രമല്ല നല്ല ആരോഗ്യകരമായ ഉറക്കം നല്‍കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആഴ്ചയില്‍ കുറച്ച് തവണയെങ്കിലും നല്ലൊരു ഫൂട്ട് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കാം.
പാദങ്ങളുടെ ആരോഗ്യം
പാദങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം നമ്മുടെ സര്‍വ്വാംഗങ്ങളുടെയും ആരോഗ്യം ഒരുമിച്ചിരിക്കുന്നത് കാലിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ പാദങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ ആക്കുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പാദങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ പേശികളുടേയും സന്ധികളുടേയും ആരോഗ്യത്തിനും രക്തചംക്രമണ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളേയും പ്രതിരോധിക്കാന്‍ ഈ മസ്സാജ് സഹായിക്കും
നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് പാദങ്ങളില്‍ ചെയ്യുന്ന മസ്സാജ് എന്ന് മുകളില്‍ പറഞ്ഞുവല്ലോ. എന്നാല്‍ പാദങ്ങള്‍ ആയുര്‍വ്വേദ പ്രകാരം എങ്ങനെ കൃത്യമായി മസ്സാജ് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ചെറുചൂടുള്ള എണ്ണ ഉപയോഗിച്ചാണ് മസ്സാജ് ചെയ്യേണ്ടത്. ഇതിന് വേണ്ടി എണ്ണ എടുത്ത് പാദങ്ങളില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം കാല്‍വിരലുകളില്‍ നിന്ന് പാദങ്ങളിലേക്ക് മസ്സാജ് ചെയ്യുക. ഇത്തരം മസ്സാജിന് ഏറ്റവും നല്ല എണ്ണയാണ് എള്ളെണ്ണ, ബ്രഹ്മി തുടങ്ങിയ എണ്ണകള്‍. എന്നാല്‍ മസ്സാജ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാലില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധയോ അല്ലെങ്കില്‍ മുറിവോ ഉണ്ടെങ്കില്‍ മസ്സാജ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക