കുട്ടികളുടെ പഠനനിലവാരവുമായി ശാരീരിക പ്രശ്നങ്ങൾക്ക് ബന്ധമുണ്ടോ ?.
ഏകദേശം 10 -12 ശതമാനത്തോളം വിദ്യാർത്ഥികൾക്ക് പഠനത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇവർ മണ്ടന്മാരല്ല. ഇതിൽ ചിലരെങ്കിലും അതി ബുദ്ധിമാന്മാരും ആയിരിക്കും. പക്ഷേ എത്ര ശ്രമിച്ചാലും ഇവർക്ക് നല്ല മാർക്ക് കിട്ടിയെന്നുവരില്ല.
പ്രശ്നം എന്തെന്ന് കണ്ടെത്തി ചികിത്സിച്ചാൽ ഇവരുടെ പഠന പ്രശ്നങ്ങൾ പലതും പരിഹരിക്കുവാൻ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങൾ മൂന്നോ നാലോ ക്ലാസുകൾ എത്തുമ്പോഴാണ് വ്യക്തമാകുന്നത്.
കാഴ്ചശക്തിയും കേൾവിയും ഭാഗികമായ കുറവുള്ള കുട്ടികൾക്കാണ് ഇങ്ങനെ പഠനത്തിൽ പിന്നോക്കം അവസ്ഥയുണ്ടാകുന്നത്. കുട്ടികൾക്ക് ഇത് തിരിച്ചറിയാൻ കഴിയാതെ ഈ വൈകല്യങ്ങളോടെ തന്നെയാണ് അവർ വളരുന്നത്. ഇവർ മന്ദബുദ്ധികൾ ആയും മടിയന്മാരായും മറ്റുള്ളവർ കണക്കാക്കും.
യഥാർത്ഥത്തിൽ ഇവർ ബുദ്ധിമാന്മാർ ആണുതാനും. ഇത്തരം വൈകല്യങ്ങൾ ആരംഭത്തിൽതന്നെ കണ്ടെത്തിയാൽ ചികിത്സകൊണ്ട് ഈ അവസ്ഥയെ കുറെയേറെ മാറ്റിയെടുക്കുവാൻ കഴിയും.
കാഴ്ച്ച ശക്തി കുറവുള്ള കുട്ടികൾ ക്ലാസ്സിലിരിക്കുമ്പോൾ ഇടക്കിടെ കണ്ണതിരുമ്മുന്നണ്ടെങ്കിൽ കാഴ്ചശക്തി ക്കുറവുണ്ടോയെന്ന് സംശയിക്കണം. വായിക്കുമ്പോൾ കണ്ണിൽനിന്നു വെള്ളം വരിക, പുറകിലുള്ള ബെഞ്ചിലിരിക്കുന്ന കുട്ടിയാണെങ്കിൽ ബോർഡിൽ എഴുതിയത് വായിച്ചെടുക്കാൻ കഴിയാതെ വരിക, അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്ക് നോക്കി പകർത്തിയെടുക്കുക, നോട്ട് എഴുതി എടുക്കുമ്പോൾ വാക്കുകൾ, അക്ഷരങ്ങൾ വിട്ടു പോകുക, വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക ഇങ്ങനെയൊക്കെ അനുഭവപ്പെടുന്നുയെങ്കിൽ കാഴ്ച വൈകല്യമാകാം. വളരെ അടുത്തു പിടിച്ചിട്ടാണ് ഇവർ വായിക്കുന്നതെങ്കിൽ കാഴ്ചാ വൈകല്യമുണ്ടെന്ന് ഉറപ്പാക്കാം. ഇത്തരം കുട്ടികൾ കളിക്കുന്നതിനിടയിൽ അകാരണമായി ഇടക്കൊക്കെ വീഴുന്ന തായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് :
കേൾവി തകരാറുള്ള കുട്ടികൾ നോട്ട് എഴുതുമ്പോൾ വാക്കുകൾ വിട്ടുപോകുന്നു , അക്ഷര ത്തെറ്റുണ്ടാകുന്നു, മറ്റു കുട്ടികൾ ചെയ്തു തുടങ്ങിയ ശേഷം മാത്രമേ ഇവർ എഴുതി തുടങ്ങാറുള്ളൂ. ചിലപ്പോൾ കൂട്ടുകാരുടെ ബുക്ക് വാങ്ങി പകർത്തിയെടുക്കുകയുമാകാം. ബോർഡിൽഎഴുതാതെ പഠിപ്പിക്കുന്നത് ഇവർക്ക് ഇഷ്ടമാകില്ല. കൂടാതെ അങ്ങനെ പഠിപ്പിക്കുമ്പോൾ ഇവർക്ക് മനസ്സിലായെന്നും വരില്ല. മറ്റു ചില പ്രത്യേകതകൾ കൂടി ഇവർക്കുണ്ട്. പിറകിൽ നിന്ന് വിളിച്ചാൽ അവർ അറിഞ്ഞത് വരില്ല. ആരെങ്കിലും ഇവരെക്കുറിച്ച് കുറ്റമായി എന്തെങ്കിലുംപറഞ്ഞാൽ, ഇവർക്ക് പെട്ടെന്ന് ദേഷ്യം വരും. പ്രതികരിച്ചൊന്നും വരാം. ഇത്തരം വൈകല്യങ്ങൾ ആരംഭത്തിൽത്തന്നെ കണ്ടെത്തിയാൽ, പരിഹരിച്ചെടുക്കുവാൻ കഴിയും.
KHAN KARICODE
CON: PSYCHOLOGIST