സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളപോക്ക് തടയാം
ഇന്ന് ചർച്ച ചെയ്യുന്നത് സ്ത്രീകൾ പൊതുവേ പറയാൻ മടിക്കു ന്നതും എന്നാൽ അവർക്ക് അസഹ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ചാണ്. സ്ത്രീകൾ ചികിത്സ തേടാൻ മടിക്കുന്ന രോഗങ്ങളിൽ ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. അസ്ഥി സ്രാവം എന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകി പോകുന്നില്ല എന്നതാണ് വാസ്തവം.
ഏതു പ്രായക്കാരിലും ഇത് വരാം. 15നും 45നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.യോനി അതിന്റെ രാസ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും യോനിയിലെ ടിഷ്യുവിന്റെ വഴക്കം സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒരു പ്രതിരോധ സംവിധാനമാണിത്.
സാധാരണഗതിയിൽ അണ്ഡവിസർജനം നടക്കുന്ന സമയങ്ങളിലും ആർത്തവസ്രാവത്തിന് മുന്നോടിയായും ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയത്തും ഗർഭകാലത്തും പ്രകടമായ രീതിയിൽ സ്വാഭാവികമായും ഇത്തരത്തിലുള്ള യോനിസ്രാവം കാണാം.സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. എന്നാൽ, ഗർഭാശയത്തിലെ പലതരം രോഗങ്ങൾ,അണുബാധ എന്നിവ ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാക്കും.
യോനീ ശ്രാവത്തിൻ്റെ അളവ് ആനുപാതികമായി ഉയർന്നു കാണുക, അതിനു അസഹ്യമായ ഗന്ധവും മഞ്ഞ/പച്ച എന്നിങ്ങനെ നിറവ്യത്യാസം ഉണ്ടാവുക. വെള്ള നിറത്തിൽ തൈര് പോലെയോ മുട്ടയുടെ വെള്ള പോലെയോ രക്തത്തിൻ്റെ അംശം ഉള്ളതായോ കണ്ടു വരിക.യോനി ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക . ക്ഷീണം, തളർച്ച, തലവേദന, സന്ധിവേദന, എന്നീ പ്രശ്നങ്ങൾ ഇതിനോടൊപ്പം ഉണ്ടാവുക.മുതിർന്നവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുക എന്നതെല്ലാം ഈ അവസ്ഥയെ ശ്രദ്ധിക്കണം എന്നതിൻ്റെ ലക്ഷണങ്ങൾ ആണ്.
സ്ത്രീകൾ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത അവരെ നോർമലായി ഉണ്ടാകുന്ന വെള്ളപ്പൊക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു.
അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്നും തന്റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്.
ആദ്യം നമ്മുക്ക് എന്താണ് വെള്ളപോക്ക് എന്ന് നോക്കാം.
സാധാരണ ഗതിയിൽ സ്ത്രീകളുടെ യോനിയിൽ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോർമലായ ഒരു പ്രക്രിയ മാത്രമാണ് അത്.
സാധാരണ ഗതിയിൽ ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട . അത് തികച്ചും സ്വാഭാവികമാണ്.
പിന്നെ എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്? നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.
എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്?
ഒരുപക്ഷേ ബാക്റ്റീരിയൽ അണുബാധ മൂലം , പ്രമേഹം ഉള്ളവരിൽ, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിൽ , മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരിൽ, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന് സ്ത്രീകളിൽ, പൂപ്പൽ അണുബാധ, ഉള്ളവരിൽ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിൽസ വേണ്ടി വരാം.
പ്രതിരോധമാർഗങ്ങൾ....
ആർത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. മെസ്റ്റ്റൽ കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.
മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ വജിനൽ വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഫ്ലവെഡ്കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് ഫ്ലവേർഡ്അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.
ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.
ചികിത്സകൾ...
നിങ്ങളുടെ അണുബാധ അനുസരിച്ചു ഡോക്ടർ ആന്റിബയോട്ടിക്കുകൾ, അല്ലെങ്കിൽ ആന്റിഫങ്ങൽ മരുന്നുകളോ തരും. യോനിയിൽ വെക്കാവുന്ന ഗുളികകളും ഉണ്ടാവും. കൂടാതെ പുരട്ടുവാൻ ക്രീമുകളും തരാം .
കൂടാതെ മുകളിൽ എഴുതിയ അണുബാധ വരാതെയിരിക്കുവാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.