ചിലർ അമിതമായി ലോട്ടറി ടിക്കറ്റെടുക്കുന്നതു കാണാം ? ആ സ്വഭാവ രീതി എന്തുകൊണ്ടാകാം.?
കേരള സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ട് സാമ്പത്തിക സ്രോതസ്സുകളാണ് മദ്യ വിൽപ്പനയും ഭാഗ്യക്കുറിയും .രണ്ടും മനുഷ്യ മനസ്സിൻറെ ദൗർബല്യങ്ങളാണ്.
ആളുകൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് ലോട്ടറിയിൽ നിന്ന് കിട്ടുന്ന ലാഭം സർക്കാർ ക്ഷേമ പ്രവർത്തനത്തിനു ഉപയോഗിക്കുന്നതു കൊണ്ടായിരിക്കില്ല. "ലക്ഷപ്രഭു"
സിനിമയിൽ അടൂർ ഭാസി പാടിയ പാട്ടിലെ വരികളിലെ ഒരു രൂപ നോട്ട് കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും എന്നതിലെ അർത്ഥം ഉൾകൊണ്ടിട്ടാകാം.. ഇന്ന് ലക്ഷമെന്നത് കോടികളായി മാറിപോയി എന്നു മാത്രം.
ചൂതാട്ടത്തിന് സമൂഹം അംഗീകരിച്ച കൊച്ചു പതിപ്പാണ് ലോട്ടറി വ്യവസായം. വല്ലപ്പോഴും ഒന്നോ രണ്ടോ ടിക്കറ്റ് എടുക്കുക അതൊരു പെരുമാറ്റ പ്രശ്നമല്ല - ചിലർ തനിക്ക് കിട്ടുന്ന കൂലിയുടെ സിംഹഭാഗവും ഭാഗ്യക്കുറിക്കായി മുടക്കുന്നു.
മറ്റുചിലർ. ഭാഗ്യ നമ്പർ എന്നു കരുതുന്ന നമ്പർ ടിക്കറ്റുകൾ ആയിരിക്കും വാങ്ങിക്കൂട്ടുന്നത്. ചിലപ്പോഴൊക്കെ ആയിരങ്ങൾ സമ്മാനമായി കിട്ടിയേക്കാം. ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പണം വാരിയെറിഞ്ഞു കൊണ്ടേയിരിക്കും. ഇത്തരക്കാർ വീട്ടു ചെലവിന് പണം നൽകിയെന്നും വരില്ല.
ഇത് ചൂതാട്ട അടിമത്തത്തിനു സമാനമായി ലക്ഷണമാണ്. നേരത്തെ തിരിച്ചറിഞ്ഞു.അടിമത്തം മാറ്റിയെടുക്കണം.
കുടുതൽ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരിലെ അപായ സൂചനകൾ കൂടി ഇനി പറയാം ,ചെറിയൊരു സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും കൂടുതൽ ടിക്കറ്റ് എടുക്കുന്നു. ഇനി ടിക്കറ്റു വാങ്ങാൻ കഴിയാതെ പോയാൽ അസ്വസ്ഥത തോന്നുന്നു. ഭാഗ്യക്കുറി ടിക്കറ്റിനായി പണം
ഇനി മുടക്കില്ല എന്നു തീരുമാനിക്കുമെങ്കിലും . നടപ്പിലാക്കാൻ കഴിയാതെ വരുക. ലോട്ടറിയിൽ നിന്നു കിട്ടാൻ പോകുന്ന സമ്മാനത്തെ കുറിച്ച് ചിന്തിച്ചും , കൊണ്ടിരിക്കുo
നറുക്കെടുപ്പ് വരുന്ന വേളയിൽ തന്നെ ഫലം അറിയാനുള്ള ആകാംക്ഷ . കുടാതെ
ഇത്തവണത്തെ നഷ്ടം അടുത്ത ലോട്ടറിയിൽ നിന്നു പരിഹരിക്കുമെന്നു കരുതി കൂടുതൽ ടിക്കറ്റ് വാങ്ങിയെന്നും വരാം..
പണം ചെലവഴിക്കുന്നത് ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാൻ ആണെന്ന കാര്യം മറ്റുള്ളവരിൽ നിന്നു ചിലർ ഒളിച്ചുവയ്ക്കും അടിക്കാത്ത ടിക്കറ്റുകൾ ആരും കാണാതെ നശിപ്പിക്കുക, മറ്റു കാര്യങ്ങൾ പറഞ്ഞ് ടിക്കറ്റ് എടുക്കുവാൻ കടം വാങ്ങൽ , വീട്ടിൽ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഒന്നു മിണ്ടാതെയിരിക്കുക അല്ലെങ്കിൽ ദേഷ്യപ്പെടുകയും ചെയ്യുക.
ഇതുവരെ പറഞ്ഞ സ്വഭാവ രീതിയിൽ നാലെണ്ണം എങ്കിലും ഉണ്ടെങ്കിൽ ആ വ്യക്തി ലോട്ടറി അടിമത്തത്തിൽ പെട്ടുപോയി എന്നു കരുതാം.
ഇതിനുള്ള പരിഹാരം ഇപ്പോഴത്തെ ഭാഗ്യക്കുറി എടുക്കൽ ഒരു മാനസിക വൈകല്യമായി മാറി എന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്.
ഇത് നിർത്തുവാനുള്ള ഇച്ഛാശക്തി ഉണ്ടാകണം ഈ ചിന്തയിൽ നിന്ന് മനസ്സിനെ മറ്റു സ്ഥലങ്ങളിലേക്ക് നയിക്കണം എങ്കിലേ ഇതിൽ നിന്ന് രക്ഷപെടാൻ കഴിയൂ..പ്രിയപ്പെട്ടവർക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. പറ്റുന്നില്ലായെങ്കിൽ കൗൺസിലിംഗിന് വിധേയമാക്കണം.
KHAN KARICODE
CON PSYCHOLOGIST