നൂറുതവണ തോറ്റിട്ടും വീണ്ടും
പരിശ്രമിക്കുന്നവനെ ലോകം 'പരാജിതൻ' എന്ന് വിളിച്ചേക്കാം.. പക്ഷേ തോറ്റുപോയ നൂറിലും തോൽവി സമ്മതിക്കാത്ത അവൻ തന്നെയാകും നാളെ ഈ ലോകം ഭരിക്കുന്നതും , 'പരാജിതൻ' എന്ന അവനെ വിളിച്ചവരുടെ റോൾ മോഡൽ ആകുന്നതും.
ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ അവരെ ഭീരുക്കളാണെന്ന് കരുതിപ്പോകരുത്. ക്ഷമ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്. ഏതൊരു ഹൃദയത്തിനാണൊ
ആ മഹത്തായ കഴിവുള്ളത് ആ ഹൃദയത്തിനുടമ ഒരിക്കലും പരാജയപ്പെടില്ല.
ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സമചിത്തത നിലനിർത്താൻ കഴിയുന്നവന് ജീവിതവിജയം സുനിശ്ചിതമാണ്.പ്രതിസന്ധികളിൽ സാധ്യത കണ്ടെത്തുന്നവനാണ് വിജയി ...സാധ്യതകളിൽ പ്രതിസന്ധി കണ്ടെത്തുന്നവനാണ് പരാജിതൻ .
ജീവിതമാണ്
പരാജയപ്പെട്ടേക്കാം ..
പരാജയങ്ങളിൽ ഒരുവൻ കാണിക്കുന്ന സമചിത്തതയായിരിക്കും
ജീവിതത്തിൽ അവൻ്റെ മുന്നോട്ടുള്ള ഗതി തന്നെ നിർണ്ണയിക്കുന്നത്.
നമ്മൾ ജീവിതത്തിലെ ഒരു ദിവസത്തേയും വെറുക്കരുത്. നല്ല ദിവസങ്ങൾ സന്തോഷം തരുന്നു. മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നല്കുന്നു .രണ്ടിനെയും സമചിത്തതയോടെ കൈകാര്യം ചെയ്യണം.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും പഠിക്കാത്ത ചില പാഠങ്ങളാണ് പരിചയപ്പെടുന്ന ചില വ്യക്തികളിൽ നിന്ന് ലഭിക്കുന്നത് . ഓരോ മനസ്സുകളും ഓരോ സർവ്വകലാശാലയാണ്.
പഠിക്കാനേറെയുണ്ട്.
ഒരാളെയെങ്കിലും നമ്മൾ കണ്ടുപിടിക്കണം.തോറ്റു പോകുമ്പോഴും തളർന്നു പോകുമ്പോഴും മുന്നോട്ട് നടക്കാൻ പ്രേരണ നൽകുന്ന ഒരു യഥാർത്ഥ സുഹൃത്തിനെ.
ജീവിതം ഒരു പരീക്ഷണമാണ് . നമ്മൾ അഭിമുഖീകരിക്കുന്ന ആ പരീക്ഷണഘട്ടങ്ങളിൽ സമചിത്തതയോടെ കാര്യങ്ങളെ നേരിടുക എന്നതാണ് ജീവിത വിജയം എന്നത് ഓരോ മനുഷ്യനും എന്ന് തിരിച്ചറിയുന്നുവോ അന്ന് ആത്മഹത്യകൾ വരെ ലോകത്ത് അവസാനിച്ചിരിക്കും.
✍️: അശോകൻ.സി.ജി.