ഒരേ തൂവൽപക്ഷികൾക്ക്,
ഒരേ വേഗത്തിലും ശൈലിയിലും ഒരുമിച്ച് പറക്കാൻ എളുപ്പമാണ്..അതുപോലെതന്നെയാണ് ഒരേ ആശയഗതികൾ..,
ചിന്താസരണികൾ വച്ച് പുലർത്തുന്നവർ ഒരുമിച്ചുള്ള സഞ്ചാരഗതികളും.വഴുതി വീഴാതിരിക്കാൻ പ്രേരകങ്ങളായ ചില കാരണങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ നിർണ്ണയിക്കുന്നത് .നമ്മൾ സഞ്ചരിച്ചു പോകുന്ന വഴികളും കയറിവന്ന പടവുകളും എപ്പോഴും ഓർത്തിരിക്കണം.എന്നെങ്കിലും തിരിച്ചു നടക്കേണ്ടി വന്നാൽ പരിഭ്രാന്തി കുറയ്ക്കാൻ അത് ഉപകരിക്കും.
ഇന്നലെ നമ്മൾ ആരായിരുന്നു..
നാളെ നമ്മൾ നാളെ ആരാകുമൊ? എന്നതൊന്നുമല്ല വിഷയം...
ഇന്ന് നമ്മൾ ആരാണ് ...നമ്മുടെ
വിലയെ ന്താണ് .. അതായിരിക്കും സമൂഹത്തിൻ്റെ കാഴ്ചപ്പാട്.
നമ്മൾ ഇന്ന് ആരായാലും നാളെ ലോകം നമ്മളെ പഴിക്കാതെ ഇരിക്കണമെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പും പതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
താൻ ഒരിക്കലും അതിൻ്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഒരാൾ ഒരു മരം നടുമ്പോൾ അതിനർത്ഥം ജീവിതം എന്നാൽ എന്താണെന്ന് അയാൾക്ക് സ്വയം മനസ്സിലായി തുടങ്ങിയിരിക്കുന്നു എന്നാണ്.
തോൽക്കാതെ ജയിക്കുന്നവർക്ക്
വിജയം ആസ്വദിക്കാൻ കഴിയില്ല.
ഒറ്റക്ക് നിൽക്കുന്നതിന്
ശേഷിയുണ്ടായിട്ടും ഒന്നിച്ചുനിൽക്കാൻ മനസ്സുകാണിക്കുന്നവരാണ് മഹാമനസ്കർ.
പായ്‌ക്കപ്പലിൽ യാത്ര ചെയ്യുന്നവന് കാറ്റിന്റെ ഗതി നിർണയിക്കാനോ മാറ്റം വരുത്താനോ കഴിയില്ല., അവൻ യാത്ര ചെയ്യുന്ന കപ്പലിൻ്റെ പായ മാറ്റിക്കെട്ടാൻ മാത്രമേ കഴിയൂ. തോൽവിയിലും വിജയത്തിലും ഒരേമനോനില
കാത്തുസൂക്ഷിക്കാൻ കഴിയുന്നവരാണ് യഥാർത്ഥ വിജയികൾ...
നമ്മൾ ശരിയാണ് ചെയ്യുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുക. നമ്മുടെ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കാൻ ജീവിതം തീർച്ചയായും ഒരു അവസരം നൽകും.
✍️: അശോകൻ.സി.ജി.