ചൂടൻ വെജിറ്റബിൾ സൂപ്പ് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം
വിറ്റാമിനുകളുടെ കലവറയാണ് സൂപ്പുകൾ. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കിടിലൻ സൂപ്പുകൾ വീട്ടിൽ തയ്യാറാക്കാം. പച്ചക്കറി സൂപ്പ് എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം
ആവശ്യമുള്ള ചേരുവകൾ...
തക്കാളി-നാലെണ്ണം
ക്യാരറ്റ്- ഗ്രേറ്റ് ചെയ്തത് ഒരെണ്ണം
ബീന്‍സ്- ഒരു കപ്പ് ചെറുതായി അരിഞ്ഞത്
ക്യാബേജ്- ഒരുകപ്പ് അരിഞ്ഞത്
കുരുമുളകു പൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി നാലാക്കി അരിഞ്ഞ് പച്ചക്കറികളെല്ലാം പ്രഷര്‍ കുക്കറില്‍ രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിച്ചുടയ്ക്കുക. ഇത് അരിച്ചെടുക്കണം.അരിച്ചെടുത്ത സൂപ്പില്‍ നാലു കപ്പ് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് നല്ലപോലെ തിളപ്പിക്കുക. നന്നായി ഇളക്കുകയും വേണം. തിളയ്ക്കുമ്പോള്‍ ഇതിലേക്ക് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം