ഐ.സി.യുവില്‍ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... അല്‍ നാസര്‍ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ഗസ്സ: ഹൃദയം തകര്‍ന്നല്ലാതെ ഈ കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. ജനിച്ച് ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം... മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു... ഏതുസാഹചര്യത്തിലും ഏറ്റവും സുരക്ഷിതമെന്ന് പരിഷ്കൃത ലോകം കരുതുന്ന ഒരു ആശുപത്രി മുറിക്കുള്ളിലെ ദൃശ്യങ്ങളാണിത്. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിലെ നടുക്കുന്ന കാഴ്ച! നിരന്നു കിടക്കുന്ന ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച് ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ ശവശരീരങ്ങള്‍.... മൂന്നാഴ്ച മുമ്ബാണ് ഈ ആതുരാലയത്തിന് നേരെ ആക്രമണം നടത്തിയത്. രോഗികളെയും ഡോക്ടര്‍മാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുട്ടികള്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി... ഹമാസിന്റെ താവളമാണെന്നാരോപിച്ച...