ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്
ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്.
വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറയുന്നു. എന്നാൽ ഇതിൽ ഒലീവ് ഓയിൽ ചേർത്താൽ ആ പ്രശ്നം ഒഴിവാകും . നല്ല ദഹനം നടക്കുന്നതിനും ഇത് സഹായിക്കും.
ബ്രെഡിൽ ഒലീവ് ഓയിൽ കഴിക്കുന്നത് ശരീരത്തിന് ഊർജം ലഭിക്കാനും ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റും ചേർക്കാനും സഹായിക്കും.
അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയിൽ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നു.
ബ്രെഡിൽ ഒലീവ് ഓയിൽ കൂടി ചേർക്കുമ്പോൾ വൈറ്റമിൻ ധാരാളം ലഭിക്കും. അതിനാൽ ഇത് ബിപി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിൽ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.