പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം..
ഒരുപക്ഷേ പലർക്കും ഇതുൾക്കൊള്ളാൻ കഴിയുന്നുണ്ടാകില്ല. യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുലർത്തുന്നവരും അവരെ ശത്രുക്കളായി കണക്കുന്ന വരുമെന്നാണ് പൊതുവായ ധാരണ.
എന്നാൽ അത് സത്യമല്ല. ഇസ്രയേലിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യഹൂദരിൽ നല്ലൊരുവിഭാഗം പലസ്തീനെ അനുകൂലിക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്.
ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് അമേരിക്കയിലെ ക്യാപ്പിറ്റൽ ഹില്ലിൽ ആയിരക്കണക്കിനുവരുന്ന യഹൂദർ പലസ്തീനനുകൂലമായ പ്രകടനം നടത്തുകയുണ്ടായി. പലരുടെ കയ്യിലും പാലസ്തീൻ പതാകയുമുണ്ടായിരുന്നു. ഇസ്രായേൽ, ഗാസയിൽ നരസംഹാരമാണ് നടത്തുന്നതെന്നും ഉടനടി അതവസാനിപ്പിക്കണമെന്നും അവർ ഒന്നടങ്കം ആവശ്യപ്പെട്ടു..
ഇതോടെയാണ് യഹൂദരിലെ ഈ വേറിട്ട ശബ്ദം ലോകം ശര്ദ്ധിക്കാൻ തുടങ്ങിയത്.
'ജ്യൂസ് വോയിസ് ഫോർ പീയെസ്' എന്ന സംഘടനയാണ് ഈ പ്രകടന ത്തിന് നേതൃത്വം നൽകിയത്. അന്ന് കുറഞ്ഞപക്ഷം 300 പേരെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്യുകയു ണ്ടായി.
നെട്യൂറി കാർട എന്ന ശക്തമായ അടിത്തറയുള്ള ഒരു സംഘടന 1938 മുതൽ യാഹൂദരുടെയിടയിൽ നിലനി ൽക്കുനിന്നുണ്ട്. ഇവർ മതപരമായി ഉറച്ച വിശ്വാസം പുലർത്തുന്ന ആളുകളാണ്.
ശാന്തിയും സമാധാനവുമാണ് യഹൂദമതം വിഭാവനം ചെയ്യുന്നതെന്നും വിശുദ്ധ തോറാ ഗ്രന്ഥ ത്തിൽ ഉദ്ഘോഷിക്കുംപോലെ ഭൂമിയിൽ തങ്ങളുടെ രക്ഷകന്റെ വരവ് ആസന്നമാണെന്നും അന്ന് തങ്ങൾക്കുള്ള വാഗ്‌ദത്ത ഭൂമി ലഭ്യമാകുമെന്നുമാണ് അവർ വിശ്വസിക്കുന്നത്.
ഈ വിഭാഗക്കാർ ഇസ്രായേലിൽ പ്രത്യേക ഗ്രൂപ്പായാണ് കഴിയുന്നത്. ആധുനിക ജീവിതരീതികളും വിദ്യാഭ്യാസരീതികളും ഇവർ അനുകൂലിക്കുന്നില്ല. യഹൂദമതാധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസ രീതിയും വസ്ത്രധാരണവും ഭക്ഷണശൈലിയുമാണ് ഇവർ ഇന്നും പിന്തുടരുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ ഒരു യഹൂദരാ ഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സയണിസം രൂപപ്പെടുന്നത്. ജൂതിസവും സയണിസവും രണ്ടും രണ്ടാണ്. സയണിസം ഇസ്രേലിനായുള്ള ഒരു ലക്‌ഷ്യം മാത്രമായിരുന്നു.
ഇസ്രായേൽ രാഷ്ട്ര സുരക്ഷയും വികസനവും വിസ്തൃതി വർദ്ധിപ്പിക്കലും അനുകൂലിക്കുന്നവരെ സയണി സ്റ്റുകളായും അല്ലാത്തവരെ ആന്റി സയണി സ്റ്റുകളായും കണക്കാക്കപ്പെടുന്നു.അത് യഹൂദരായാലും ഏതു മതസ്ഥരായാലും.
ഇതാണ് അടിസ്ഥാനപരമായി സയണിസ്റ്റുകളെയും കടുത്ത യഹൂദ മതവിശ്വാസികളായ നെട്യൂറി കാർട വിഭാഗങ്ങളെയും വേർതിരിക്കുന്ന ഘടകം.
ഇസ്രായേൽ രാഷ്ട്രനിർമ്മണം പലസ്തീനിലുള്ള കടന്നുകയറ്റമാണെന്നും മതപരമായി ഇത് കുറ്റമാ ണെന്നും വിശ്വ സിക്കുന്നവരാണ് ആന്റി സയണിസ്റ്റുകളായ നെട്യൂറി കാർട വിഭാഗക്കാർ. ഇവരെക്കൂടാതെ യഹൂദരിൽ മറ്റു ഒന്നുരണ്ടു ചെറിയ വിഭാഗങ്ങളും ഇസ്രായേൽ രാഷ്ട്ര നിർമ്മാണത്തെ ശക്തമായി എതിർ ക്കുന്നവരാണ്.
ഇസ്രായേൽ കയ്യേറ്റം നടത്തിയതിലൂടെ പലസ്തീൻ ജനതയെ കണ്ണീരിലാഴ്ത്തി എന്ന് കരുതുന്ന ഇക്കൂട്ടർ പലസ്തീന്റെ മണ്ണിലെ ഇസ്രായേൽ അതിക്രമണം ഒട്ടും ശരിയല്ല എന്ന് വിശ്വസിക്കുന്നവരാണ്.
നാം കരുതുന്നതുപോലെയല്ല, ഇസ്രായേലിൽ പലസ്തീനെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം യഹൂദരുണ്ട്. തങ്ങളാണ് യഥാർത്ഥ മതാനുയായികൾ എന്ന അഭിപ്രായക്കാരാണ് അവർ. ബ്രിട്ടൻ,ജർമ്മനി, അമേരി ക്ക എന്നീ രാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള യഹൂദരിൽ വലിയൊരു വിഭാഗം ഇസ്രായേൽ രാഷ്ട്രം എന്ന ഇന്നത്തെ ചട്ടക്കൂടിനോട് വിയോജിപ്പുള്ളവരാണ്.
ഇക്കഴിഞ്ഞ നവംബർ 10 ന് ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന ഇന്റർവ്യൂ വിൽ യഹൂദ പൂജാരി റബ്ബി ഡോവിദ് വേസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
റബ്ബി ന്റെ വാക്കുകളാണ് താഴെ വിവരിക്കു ന്നത്.
" പലസ്തീനിൽ യഹൂദികളും മുസ്ലീങ്ങളും സമാധാന ത്തോടെയാണ് ജീവിച്ചിരുന്നത്. യഹൂദരിലെ സയണിസ്റ്റു കൾ രാഷ്ട്രീയലക്ഷ്യത്തോടെ ഇസ്രായേൽ എന്ന രാജ്യം നിർമ്മിച്ച് ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുകയാ ണുണ്ടായത് "
" ഞങ്ങൾ 2000 വർഷം മുൻപ് പുറത്താക്കപ്പെട്ട വരാണ്. സോളമൻ രാജാവിന്റെ വെളിപാടുത്തരവ് പ്രകാരം യഹൂദി രാഷ്ട്രമോ അധികാരകേന്ദ്രമോ സ്ഥാപിക്കാൻ ഞങ്ങൾക്ക് അധികാരമില്ല എന്നതാണ്. പവിത്രഭൂമി യായ യരുശലേമിൽ അധികമായുള്ള പ്രവേശനം ഞങ്ങൾക്കു നിഷിദ്ധമാണ്. യഹൂദർ ഏതു രാജ്യത്ത് താമസി ക്കുന്നുവോ ആ രാജ്യത്തെ സ്നേഹിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായി കഴിയണമെന്നു മാണ് നിയമം."
" പുറപ്പെട്ടുപോകുന്ന യഹൂദർ മടങ്ങിവരാൻ പാടില്ല എന്നതാണ് വിശുദ്ധ ഗ്രന്ഥമായ തോറ അനുശാസി ക്കുന്നത്. ദൈവദൂതന്റെ ആഗമനത്തോടെ യഹൂദർക്ക് അവരുടെ സ്വന്തവും വാഗ്‌ദത്തവുമായ ഭൂമി ലഭിക്കും. തങ്ങളുടെ മണ്ണിന്റെ ഉടമസ്ഥാവകാശം ദൈവമാകും അന്ന് കല്പിച്ചുനൽകുക."
" അതുകൊണ്ടുതന്നെ തോറ ഉദ്ഘോഷിക്കും പ്രകാരം ദൈവദൂതന്റെ ആഗമനത്തിനുമുൻപായി ഒരു യഹൂദ രാഷ്ട്രം ആവശ്യമില്ല.യഹൂദമതം മറ്റു മതങ്ങളെ ദ്രോഹിക്കുന്നതിനും രക്തച്ചൊരിച്ചിലിനും തികച്ചും എതിരാണ്. ഒക്ടോബർ 7 ന് 1200 യഹൂദർ കൊല്ലപ്പെടാ ൻ കാരണം ഇസ്രയേലിന്റെ അതിക്രമണങ്ങളുടെ പ്രതിഫലനമാണ്."
" ഒന്നര നൂറ്റാണ്ടുമുമ്പ് സ്ഥാപിതമായ സയണിസം ഒരു രാഷ്ട്രീയ വ്യവസ്ഥയാണ്,മതവുമായി അതിനൊരു ബന്ധവുമില്ല. യഥാർത്ഥ യഹൂദർ ഇസ്രായേൽ എന്ന രാഷ്ട്രസിദ്ധാന്തം അംഗീകരിക്കുന്നില്ല."
ഇതായിരുന്നു റബ്ബി ന്റെ ഇന്റർവ്യൂ. ഇത് അൽ ജസീറയും പിന്നീട് പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
എന്നാൽ ഭൂരിപക്ഷം യഹൂദരും റബ്ബി ന്റെയും നെട്യൂറി കാർട ഉൾപ്പെടെയുള്ള പലസ്തീൻ അനുകൂല നിലപാടുകാരായ യഹൂദരുടെയും അഭിപ്രായങ്ങളൊട് വിയോജിപ്പുള്ളവരാണ് എന്നതും യാഥാർഥ്യം.
ചിത്രങ്ങൾ - വിവിധ രാജ്യങ്ങളിൽ യഹൂദർ നടത്തിയ പലസ്തീൻ അനുകൂല പ്രകടനം
Prakash Nair Melila