ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.
ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് 2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക.
സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി കാണാം. കോണ്‍വര്‍സേഷന്‍ വിന്‍ഡോയില്‍ നേരത്തെ സ്റ്റാറ്റസ് കാണാന്‍ സാധിക്കുമായിരുന്നില്ല.
നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കില്‍ ഒരാളുടെ പ്രൊഫൈല്‍ തുറന്നാലോ ആണ് അയാള്‍ പങ്കുവെച്ച സ്റ്റാറ്റസ് കാണുക. കഴിഞ്ഞ കുറച്ച് നാളുകളായി വിവിധങ്ങളായ ഫീച്ചറുകള്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.
ചാറ്റ് ജിപിടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്, പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍, ഇമെയില്‍ വെരിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ അതില്‍ ചിലതാണ്.
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്സ്‌ആപ്പ് നിരന്തരം പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.
എന്നാല്‍ ഇത്തവണ പുതിയ ഫീച്ചറല്ല, പകരം പഴയ ഫീച്ചര്‍ തന്നെ വീണ്ടും അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്.
നേരത്തെ ഡെസ്ക് ടോപ്പില്‍ ഫോട്ടോയും വീഡിയോയും ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചര്‍ പിൻവലിക്കുകയും ചെയ്തിരുന്നു. ഈ ഫീച്ചറാണ് വാട്സ്‌ആപ്പ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
സ്വകാര്യത നിലനിര്‍ത്താൻ സഹായിക്കുന്ന ഫീച്ചറാണ് വ്യൂ വണ്‍സ് ഫീച്ചര്‍. മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാളുടെ ഗ്യാലറിയില്‍ ഇത്തരം ഫയലുകള്‍ സേവ് ആകില്ല, ഒപ്പം ഒറ്റ തവണ മാത്രമാകും ഇത്തരത്തില്‍ അയക്കുന്ന ഫോട്ടോയും വീഡിയോയും കാണാൻ കഴിയൂ. മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാനോ, സേവ് ചെയ്ത് സൂക്ഷിക്കാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. 14 ദിവസത്തിനകം മീഡിയ ഫയല്‍ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും.