നമ്മൾ സ്വയം നന്നായാൽ മാത്രം മതി.നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആവശ്യമില്ലാതെ ശ്രമിച്ച് വെറുതെ സമയം കളയരുത്.എപ്പോഴാണ് നമ്മളെ വേണം എന്ന് തോന്നുന്നവർ അപ്പോഴവർ നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. നമ്മളോട് താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്. ആത്മാർത്ഥമായി നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിലയേറിയ സമയം പാഴാക്കാതിരിക്കുക.
സമയം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു . നമ്മൾ ഉറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു .നാം അറിയാതെ അത് നമ്മളെ പിടികൂടും .സമയമെന്നത് ഒരിക്കലും നമുക്ക് നിയന്ത്രണവിധേയമല്ല .
നിങ്ങൾക്ക് ആവശ്യമായ എല്ലാം വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക.
നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുൻപ് മൂന്നു കാര്യങ്ങൾ മനസ്സിൽ ഓർത്ത് വയ്ക്കേണ്ടതുണ്ട് .
സംസാരരീതി ,സ്ഥലം, സമയം.നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോവുക.ആരുമായും തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക.
ജീവിതത്തിലെന്നും കൃത്യമായ സമയനിഷ്ഠ പാലിക്കുക.ജീവിതത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകുമ്പോൾ ആരോടെങ്കിലും എന്തെങ്കിലും പറയാനും ചോദിക്കാനും ഉണ്ടെങ്കിൽ ആലോചിച്ചു നിന്ന് സമയം കളയരുത്. വൈകിയാൽ കേൾക്കാനും പറയാനും ആ വഴിയെ ആരെയും കണ്ടെന്ന് വരില്ല.
ആരേയും ചെറുതാക്കാൻ വേണ്ടി നമ്മുടെ സമയം ചെലവാക്കേണ്ടതില്ല .
സ്വയം വലുതാകാൻ വേണ്ടി മാത്രം നമ്മുടെ സമയം ചിലവാക്കിയാൽ മതി. നിങ്ങൾ വലുതായി കഴിഞ്ഞാൽ അവർ താനെ ചെറുതായിക്കൊള്ളും
ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യൗവ്വനത്തിലും,
യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ദ്ധക്യത്തിലും നമ്മൾ ആലോചിക്കും.
പക്ഷെ കഴിഞ്ഞു പോയ സമയം എന്നത്
ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതമാണെന്ന്
നമ്മൾ ഓർക്കില്ല.