സന്തോഷം എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക.
കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം. ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘട്ടംഘട്ടമായി ഇതു സാധ്യമാണുതാനും എപ്പോഴും സന്തോഷത്തോടെയിരിക്കുവാൻ ബോധപൂർവം ശ്രമിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി.
സന്തോഷം എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. ചോദ്യമിതാണ്, വിജയിക്കാനാണാ പരാജയപ്പെടാനാണോ നിങ്ങളാഗ്രഹിക്കുന്നത്. നെഗറ്റീവായ ചിന്തകൾ മനസ്സിലേക്കു കടന്നു വരുമ്പോൾത്തന്നെ അവയിൽ നിന്നു മുഖം തിരിക്കുക. ക്രിയാത്മകമായ പോസിറ്റീവ് ചിന്തകൾ കൊണ്ട് കഠിനാധ്വാനത്തിന്റെ കൂടി സഹായത്തോടെ വിജയത്തിലേക്ക് അടക്കുന്നതു കാണുമ്പോൾ സ്വയം അഭിമാനിക്കുക.ചില നേട്ടങ്ങളിലേക്ക് എത്തിച്ചേരുവാൻ ഒന്നിലധികം ശ്രമങ്ങൾ വേണ്ടി വന്നേക്കാം. പരാജയങ്ങളിൽ പതറാതെ അവയിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുവാൻ ശ്രമിക്കുക.
മനസ് പറയുന്നത് ശരീരം പ്രവർത്തിക്കും... ജീവിതം മടുത്ത് എങ്ങനെയെങ്കിലും എല്ലാം ഒന്നവസാനിച്ചാൽ മതി എന്നു നിരാശപ്പാറുണ്ടോ എപ്പോഴെങ്കിലും? എങ്കിൽ ഒന്നോർത്തുകൊള്ളൂ, നിങ്ങൾ വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. നിരാശയിൽനിന്നാണ് ശരീരം കടുത്ത രോഗങ്ങൾക്ക് അടിമപ്പെടുന്നത്.
എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് ദീർഘായുസ്സുണ്ടാകുമെന്നാണ് യുഎസിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മനസിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിലനിർത്തുന്ന നിർണായകഘടകം.
പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രതിരോധശേഷി ഉള്ളതായി ഡോക്ടർമാർ തെളിയിച്ചിരിക്കുന്നു. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേരിൽനടത്തിയ സർവേയിൽനിന്നാണ് ഈ നിഗമനം. അതുകൊണ്ട് നിങ്ങളും ജീവിതത്തിൽ പോസിറ്റീവ് ആയി മാത്രം ചിന്തിക്കാൻ ശീലിക്കുക. നല്ല സൗഹൃദങ്ങളും വിനോദങ്ങളും നിങ്ങളുടെ മനസിനെ പോസിറ്റീവ് ആയി നിലനിർത്തും. നിഷേധാത്മകചിന്തകളെ പൂർണമായും അകറ്റിനിർത്തുക.മനസ്സിലുള്ളതേ പുറത്ത് വരൂ... ഈ കഥ കേട്ടു നോക്കു...
ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി...
എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
"ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട് ചില ചിഹ്നങ്ങൾ കൂട്ടിച്ചേര്‍ക്കുമ്പോൾ അതിന്റെ അര്‍ത്ഥമാകെ മാറും..
ഉദാഹരണത്തിന് ഈ വാക്കിലെ ഒരക്ഷരത്തിനോട് ഒരു അനുസ്വാരം ചേര്‍ത്താൽ അത് 'ചന്തം' എന്ന് വായിക്കാം..."
ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം അവർ തുടര്‍ന്നു ...
"എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ ഒരു വള്ളി ചേര്‍ത്താല്‍ നമ്മൾ എങ്ങനെ വായിക്കും...?
ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു....
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് അടക്കിപ്പിടിച്ച ചിരികളും ചില കമന്റുകളും ഉയര്‍ന്നു..
പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ താഴോട്ടു മുഖം കുനിച്ചിരുന്നു..
മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍ 'ഈ ടീച്ചറിനിതെന്തുപറ്റി 'യെന്ന ഒരല്‍പം നീരസത്തോടെ പരസ്പരം നോക്കി നെറ്റി ചുളിച്ചു ...
"ശരി നിങ്ങള്‍ പറയേണ്ട...
ഞാന്‍ തന്നെ എഴുതിക്കോളാം .."
ടീച്ചർ ചോക്ക് കൈയിലെടുത്തു ബോര്‍ഡിനടുത്തേക്ക് നീങ്ങി..
ശേഷം എഴുതിയ അക്ഷരങ്ങളോട് ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു...
"ഇനി ഇതൊന്നു വായിക്കൂ..."
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..
അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു....
"ചിന്ത"
"അതെ.. ചിന്ത..."
ടീച്ചർ പറഞ്ഞു..
"നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..
ഞാന്‍ നിങ്ങളോട് ഈ ഒരക്ഷരത്തിന്റെ കൂടെ ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ...ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല...
നിങ്ങളുടെ ചിന്തയും മനസ്സും മറ്റൊരു രീതിയിൽ പോയതുകൊണ്ടാണ് നിങ്ങള്‍ ചിരിച്ചത്..
മുഖം കുനിച്ചിരുന്നത്....
ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍.....
നമ്മുടെ മനസ്സ്...
അതങ്ങിനെയാണ്...
പക്ഷെ നല്ലതു മാത്രം ചിന്തിക്കുവാൻ ശീലിക്കുക....
മനസ്സു നന്നാകും...
മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും...
വ്യക്തി നന്നായാൽ കുടുംബവും കുടുംബം നന്നായാൽ സമൂഹവും നന്നാവും.