ജീവിതപങ്കാളിക്ക് നിങ്ങൾ സമ്മാനങ്ങൾ നൽകാറുണ്ടോ?.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്റെ പങ്കാളി എങ്ങനെയായിരിക്കും തന്നെ കാണുന്നതെന്ന് മിക്കവരും ചിന്തിച്ചു കൊണ്ടിരിക്കും. തന്നെ ഓർക്കുന്നുണ്ടാകമോ?. ഒപ്പമില്ലെങ്കിലും
പങ്കാളിയെ ഓർക്കുന്നു എന്നറിയിക്കാൻ പറ്റിയ മാർഗ്ഗം സമ്മാനങ്ങൾ നൽകുകയെന്നതാണ്. മുൻകൂറായി അറിയിക്കാതെ " സർപ്രൈസായി" തന്നെ നൽകണം.
സമ്മാനങ്ങൾ ജന്മദിനത്തിനും വിവാഹ വാർഷികത്തിനും മാത്രം നൽകിയാൽ പോരാ. ദൂരെ യാത്ര കഴിഞ്ഞു എത്തുമ്പോൾ വാങ്ങി കൊണ്ടു വന്നാലും മതി. വലിയ വിലയുള്ളതാകണമെന്നില്ല.
സ്ത്രീകൾക്കാണെങ്കിൽ തലമുടിയിൽ വയ്ക്കുന്ന ക്ലിപ്പയാലും മതി. പുരുഷനാങ്കിൽ ഇഷ്ടമുള്ള ഭക്ഷണ സാധനമായാലും മതി. താല്പര്യമാണ് പ്രധാനം.
പങ്കാളി അങ്ങ് ദൂരെയായിരുന്നിട്ടും എന്നെ ഓർത്തല്ലോ, തനിക്കു വേണ്ടി വാങ്ങിയല്ലോ എന്ന ചിന്തയിലാണ് മഹത്വമിരിക്കുന്നത്.
ലഭിച്ച സമ്മാനം എത്ര വിലകുറഞ്ഞതായാലും
നിസ്സാരമായി കാണരുത്. അത് തന്നോടുള ഇഷ്ടത്തിന്റെ പ്രതിരൂപമായി കാണണം. അതിന്റെ പിന്നിലെ മനസ്സിനെയാണ് കണക്കിലെടുക്കേണ്ടത്.
നിസ്സാരമെങ്കിലും ഇത്തരം സമ്മാനം ലഭിക്കുന്നത് പങ്കാളി ഇഷ്ടപെടുന്നുവെങ്കിൽ തുടർന്നും നൽകാൻ ശ്രമിക്കണം.
KHAN KARICODE
CON : PSYCHOLOGIST