ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.
ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.?
പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി.
കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ
ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം.
എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ?
ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനും കഴിയു !.
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറണമെന്ന് വാശിപിടിക്കാതെ ആവുന്നത്ര സ്വന്തം പെരുമാറ്റത്തിൽ മാറ്റം വരുത്തുമ്പോൾ നിങ്ങളോട് പ്രത്യേകമായ ഒരു ബഹുമാനം തോന്നും. ഭാര്യഭർത്താക്കന്മാർ അന്യോന്യം അംഗീകരിക്കണം വിശ്വസ്തത പുലർത്തണം.
മറ്റുള്ളവരുടെ മുൻപിൽ വച്ച് പങ്കാളിയാൽ അപമാനിതരായാൽ അതവർക്ക് പെട്ടെന്നു ക്ഷമിക്കാനാവില്ല. പക്ഷേ അഭിനന്ദനം ലഭിച്ചാലോ അവർ പങ്കാളിയോടു എന്നും കടപ്പെട്ടിരിക്കും. ഇനി അപമാനം അനുഭവിക്കേണ്ടിവന്നാലോ
സങ്കടം വരും. പങ്കാളിയോട് പുച്ഛം തോന്നി പോകും.അതിനാൽ
അവസരോചിതം ഇരുവരും അഭിനന്ദനന്ദിക്കാനും സന്തോഷിപ്പിക്കാനും അംഗീകരിക്കാനും കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കരുത്. നിങ്ങളുടെ ദാമ്പത്യം ഊഷ്മളമാകട്ടെ!.
KHAN KARICODE
CON PSYCHOLOGIST