തൃശൂർ DMO യുടെ അധികാരദുർവിനിയോഗം അവസാനിപ്പിക്കുക നിയമ നടപടികളുമായി അക്യുപങ്ചർ അസോസിയേഷൻ.
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ
നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന
തൃശ്ശൂർ കൈപ്പമംഗലം പ്രദേശത്തുള്ള Acush acupuncture ഹോമിൽ
28/11/2023 ചൊവ്വാഴ്ച
ഉച്ചയോടുകൂടി,
തൃശ്ശൂർ ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിൽ നിന്ന് ഒരുകൂട്ടം ഉദ്യോഗസ്ഥർ ഒരു മുന്നറിയിപ്പും നൽകാതെ കടന്നു വരികയും ചികിത്സയ്ക്കുവേണ്ടി വന്നിരുന്ന സ്ത്രീകളും കുട്ടികളും വയോവൃദ്ധരും അടങ്ങുന്ന
രോഗികളെ അകാരണമായി ഭയപ്പെടുത്തുകയും ചികിത്സ സ്വീകരിക്കാൻ അനുവദിക്കാതെ മടക്കി അയക്കുകയും ചെയ്തു.
കൂടാതെ സ്ഥാപനത്തിലെ 70 വയസ്സ് പ്രായമുള്ള ഒരു സ്റ്റാഫിനെ അന്യായമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രി 10 മണിവരെ അനാവശ്യമായി തടഞ്ഞു വച്ച് മാനസികമായി പ്രയാസപ്പെടുത്തുകയും ചെയ്തു.
പഞ്ചായത്തിൻറെ അനുമതിയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന ചികിത്സാകേന്ദ്രം ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും, ഇനി ഇത് തുറന്നു പ്രവർത്തിച്ചാൽ
ഞങ്ങൾ വന്ന് അടച്ചുപൂട്ടി സീൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി.
ഈയൊരു അനാവശ്യ നടപടിയിൽ IAPA ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണർസ് അസോസിയേഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു.