ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതുവത്സരത്തിന് രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി

തണുപ്പ് വർദ്ധിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർദ്ധിച്ചു പുതുവത്സരത്തിന് രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. അവധി ആഘോഷിക്കുന്നതിനായി ദിവസേന ആയിരങ്ങളാണ് ഇപ്പോള്‍ മൂന്നാറിലേതുന്നത്. മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇരവികുളം ദേശീയോദ്യാനത്തില്‍ പരമാവധി അനുവദിച്ചിട്ടുള്ള 2800 പേര്‍ വീതം ദിവസേന സന്ദര്‍ശനം നടത്തുന്നുണ്ട്. മൂന്നാര്‍ ടൗണിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്കിലും ഗവ.ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വന്‍തിരക്കാണ്. ഹൈഡല്‍  പാര്‍ക്കില്‍ ദിവസേന 5000-ലധികം പേര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായി 15,762 പേര്‍ സന്ദര്‍ശനം നടത്തി. മാട്ടുപ്പട്ടി, എക്കോപോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആയിരങ്ങളാണ്  മാട്ടുപ്പട്ടി സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ സന്ദര്‍ശനം നടത്തിയത്. എക്കോ പോയിന്റിലും സന്ദര്‍ശകരെത്തുന്നുണ്ട്. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ 31 വരെ അപേക്ഷകൾ സമർപ്പിക്കാം

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ 31 വരെ അപേക്ഷകൾ സമർപ്പിക്കാം പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്ബത്തികമായി പിന്നാക്കമുളള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്കും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍ കാറ്റഗറിയില്‍ (പത്താംതര

29/12/2023, വെള്ളി,ഇന്നത്തെ വിപണി നിലവാരം

29/12/2023,  വെള്ളി,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം   :  5855  രൂപ പവൻ : 46,840 രൂപ വെള്ളി : ഗ്രാം : 79.70  രൂപ കിലോ :  79,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ.        : 83.15 യൂറൊ                            : 92.01 ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.94   ഓസ്ട്രേലിയൻ ഡോളർ : 56.85 കനേഡിയൻ ഡോളർ   :62.84   സിംഗപ്പൂർ ഡോളർ.       : 63.08 ബഹറിൻ ദിനാർ            :  220.66 മലേഷ്യൻ റിംഗിറ്റ്‌           : 18.10 സൗദി റിയാൽ                : 22.17   ഖത്തർ റിയാൽ              : 22.84 യു എ ഇ ദിർഹം             : 22.64 ഇസ്രയേൽ ഷെക്കേൽ  : 22.91 കുവൈറ്റ്‌ ദിനാർ            : 270.53 ഒമാനി റിയാൽ.             : 215.97 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌         :  108.33 - 97.24 എറണാകുളം        : 107.61 - 96.54 തിരുവനന്തപുരം  : 109.73 - 98.53 കോട്ടയം                :  108.41 -  97.29 മലപ്പുറം                 : 108.27 - 97.18 തൃശൂർ                   : 108.49 -  97.36 കണ്ണൂർ                   :  108.10 - 97.05

മോട്ടിവേഷൻ ചിന്തകൾ

ഭയങ്ങളെയും ആശങ്കകളെയും നമുക്ക് എങ്ങിനെ പിന്‍തള്ളാം എന്ന ചിന്തയേ അപ്രസക്തമാണ്, കാരണം യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നില്ല. മനസ്സറിയാതെ നമ്മള്‍ അവയെ സ്വയം സൃഷ്ടിച്ചു കൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉണ്ടാക്കുമ്പോഴേ അവ ഉണ്ടാകുന്നുള്ളൂ. ഇല്ലെങ്കില്‍ അവയും ഇല്ല. അതുകൊണ്ട് നിങ്ങള്‍ ചോദിക്കേണ്ടത്‌ എന്തുകൊണ്ട് മനസ്സില്‍ ഭയാശങ്കകള്‍ ഉണ്ടാവുന്നു എന്നാണ്; എങ്ങിനെ അവയെ ഇല്ലാതാക്കാമെന്നും.   തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറി കടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ. ഭയാശങ്കകള്‍ക്കുള്ള അടിസ്ഥാന കാരണം ഒരു നിലക്ക് പറഞ്ഞാല്‍ ഈ വിശാലമായ പ്രപഞ്ചം തന്നെയാണ് - ആദിയും അന്തവും അറിയാനാവാത്ത ഈ പാരാവാരത്തില്‍ നിങ്ങള്‍ എന്ന തീരെ ചെറിയ നിസ്സാരനായ മനുഷ്യന്‍. ഭയവും അരക്ഷിത ബോധവും ഉണ്ടാവുക സ്വാഭാവികം. “എനിക്കെന്തു സംഭവിക്കും" എന്ന ചിന്ത മനസ്സിനെ സദാ അലട്ടി കൊണ്ടിരിക്കും. താന്‍ ഈ ശരീരമാണ് എന്ന ബോധമുള്ളിടത്തോളം കാലം, അനുഭവങ്ങളൊക്കെയും ശാരീരികവും മാനസ്സികവുമായ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നിടത്തോളം കാലം, ഈ പേടിയും പരിഭ്രമവും നിങ്ങളെ വിട്ടൊഴിയാന്‍ പോകുന്നില്ല. പലര്‍ക്കും പല

28/12/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം

28/12/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5890 രൂപ പവൻ : 47,120 രൂപ   വെള്ളി : ഗ്രാം : 81.00 രൂപ കിലോ : 81,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.23 യൂറൊ : 92.55 ബ്രിട്ടീഷ്‌ പൗണ്ട്‌ : 106.70   ഓസ്ട്രേലിയൻ ഡോളർ : 57.00 കനേഡിയൻ ഡോളർ :63.08   സിംഗപ്പൂർ ഡോളർ. : 63.21 ബഹറിൻ ദിനാർ : 220.84 മലേഷ്യൻ റിംഗിറ്റ്‌ : 18.03 സൗദി റിയാൽ : 22.19   ഖത്തർ റിയാൽ : 22.86 യു എ ഇ ദിർഹം : 22.66 ഇസ്രയേൽ ഷെക്കേൽ : 22.98 കുവൈറ്റ്‌ ദിനാർ : 271.12 ഒമാനി റിയാൽ. : 216.18 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

ജെഎൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുന്നതിനിടയിൽ, ‌‌പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ .

കോവിഡ് വ്യാപനം: കർണാടകയിൽ മാസ്കും ഐസൊലേഷനും ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു സംസ്ഥാനത്ത് ജെഎൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുന്നതിനിടയിൽ, ‌‌പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ . പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികൾക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളിൽ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. സ്‌കൂളുകൾ, കോളേജുകൾ, സിനിമാ തിയേറ്ററുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ മുഖാവരണം നിർബന്ധമാക്കി കർണാടക സർക്കാർ. മറ്റ് രാജ്യങ്ങളിൽ -19 കേസുകൾ വീണ്ടും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾക്കിടയിൽ രാജ്യത്ത് നാലാമത്തെ തരംഗത്തിന്റെ ഭയം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതുവർഷ ആഘോഷങ്ങൾ 1 മണി വരെ അനുവദിക്കുക. ചൊവ്വാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രായമായവരോടും രോഗങ്ങളുള്ളവരോടും മുൻകരുതൽ വാക്‌സിൻ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് 30,000 ഡോസ് ക

27/12/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം

27/12/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5850 രൂപ പവൻ : 46,800 രൂപ   വെള്ളി : ഗ്രാം : 80.70 രൂപ കിലോ : 80,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.18 യൂറൊ : 91.83 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.88   ഓസ്ട്രേലിയൻ ഡോളർ : 56.88 കനേഡിയൻ ഡോളർ :63.06   സിംഗപ്പൂർ ഡോളർ. : 62.86 ബഹറിൻ ദിനാർ : 221.32 മലേഷ്യൻ റിംഗിറ്റ്‌ : 17.95 സൗദി റിയാൽ : 22.18   ഖത്തർ റിയാൽ : 22.85 യു എ ഇ ദിർഹം : 22.65 കുവൈറ്റ്‌ ദിനാർ : 270.57 ഒമാനി റിയാൽ. : 216.23 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കൾ അറസ്റ്റിൽ

താനൂർ: മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കൾ പരിഭ്രാന്തിയുടെ മണിക്കൂറുകൾ സൃഷ്ടിച്ച് പൊല്ലാപ്പ് പിടിച്ചു. കുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. താനൂർ ബീച്ച് - പരപ്പനങ്ങാടി റോഡിലെ ആൽബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. മദ്റസ വിട്ട് റോഡരികിലൂടെ രണ്ട് കൂട്ടുകാരോടൊപ്പം നടന്ന് വരികയായിരുന്ന അഞ്ച് വയസുകാരനെ സ്കൂട്ടറിലെത്തിയ രണ്ട് പേർ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകമാണ് തട്ടിക്കൊണ്ടുപോകൽ വാർത്ത നാട്ടിൽ പ്രചരിച്ചത്. പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ ഏറെ പരിഭ്രാന്തിയിലായി. കുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി. വീടിന്റെ വാരകൾക്കലെയായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടി.വിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണ്ണായകമായത്. സ്കൂട്ടറിലെത്തിയതും തട്ടിക്കൊണ്ടുപോകൽ അഭിനയിച്ചതും കുട്ടിയുടെ അയൽവാസികൾ കൂടിയായ യുവാക്കളാണെന

പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുമായി ഗൂഗിൾ

ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ്. പാസ്‌വേർഡ് മറ്റെവിടെ എങ്കിലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നാല്‍ ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. സുരക്ഷാ പരിശോധന നടപടികള്‍ ഓട്ടോമാറ്റിക്കായി നിര്‍വഹിക്കുന്ന തരത്തിലാണ് അപ്‌ഡേറ്റ്. ഉപയോക്താവ് മാന്യുവല്‍ ആയി ചെയ്യുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ മറികടക്കുന്ന തരത്തിലാണ് ഫീച്ചര്‍. പാസ്‌വേർഡ് ആരെങ്കിലും നിയമ വിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിനെ അറിയിക്കുന്ന തരത്തിലാണ് ഫീച്ചര്‍. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുകയും ചെയ്യും.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്; നന്ദിയറിയിച്ച് സ്ത്രീയും കുടുംബവും                                                                    കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പ്പെട്ട് കാർ ഓടിക്കാൻ കഴിയാതെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്.ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. വിളക്കോട്ടെ കുഞ്ഞിപ്പറമ്പത്ത് അർച്ചനയും മൂന്ന് മക്കളുമാണ് പയഞ്ചേരി ജബ്ബാർക്കടവ് മുതൽ ടൗൺവരെ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടത്.  കാറിൽ ഇരിട്ടി താലൂക്കാശുപത്രിയി  ലേക്ക് പോകുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അർച്ചനക്ക് കാറോടിക്കാൻ പറ്റാത്ത അവസ്ഥയായി. സമീപത്തു ണ്ടായിരുന്ന ഹൈവേ പൊലീസ് രക്ഷക്കെത്തി. എസ്ഐ അബൂ ബക്കർ, സിപിഒ ഷൈജു, പൊലിസ് ഡ്രൈവർ അനിൽ എന്നിവർ ചേർന്ന് അർച്ചനയെയും കുട്ടികളെയും ഉടൻ പൊലീസ് വണ്ടിയിൽ പയഞ്ചേരിമുക്കിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  പുലർച്ചെ ഒന്നോടെയാണ് ഇവർ ആശുപത്രി വിട്ടത്. ഞായർ രാവിലെ ഇരിട്ടി പൊലീസ് സ്‌റ്റേഷനിൽ നിന്നുവിളിച്ച് അസുഖ വിവരം അന്വേഷിച്ചതായും തക്ക സമയത്ത് ഹൈവേ പൊലീസ് നൽകിയ സഹായത്തിന് നന

തമിഴ്നാട്ടിൽ യുവതിയെ ജീവനോടെ തീക്കൊളുത്തി കാരണം പ്രണയബന്ധത്തിൽ നിന്നും പിന്മാറിയത്

തമിഴ്നാട്ടിൽ യുവതിയെ ജീവനോടെ തീക്കൊളുത്തി കാരണം പ്രണയബന്ധത്തിൽ നിന്നും പിന്മാറിയത് മധുര: തമിഴ്‌നാട്ടിൽ യുവതിയെ ജീവനോടെ കത്തിച്ചു. ഐടി ജീവനക്കാരിയായ മധുര സ്വദേശി ആർ നന്ദിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ട്രാൻസ് ജെൻഡറായ മഹേശ്വരിയെന്ന വെട്രിമാരൻ അറസ്റ്റിലായി. ശനിയാഴ്ച പൊൻമാറിലെ ആളൊഴിഞ്ഞയിടത്താണ് സംഭവം നടന്നത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം യുവതിയെ കത്തിക്കുകയായിരുന്നു. നന്ദിനിയെ പ്രദേശവാസികൾ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും സ്കൂളിൽ സഹപാഠികളായിരുന്നു

എ ഐ ക്യാമറ വന്നതോടെ വാഹന അപകട മരണനിരക്ക് കുറഞ്ഞതായി റിപ്പോർട്ട്

എ ഐ ക്യാമറ വന്നതോടെ വാഹന അപകട മരണനിരക്ക് കുറഞ്ഞതായി റിപ്പോർട്ട് സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ  നിരത്തുകളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറ‌ഞ്ഞ നിരക്കിലെന്ന് റോഡ് സുരക്ഷാ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് മരണനിരക്കിലും റോഡപകടങ്ങളിലും കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം കുറവ് വന്നിട്ടുണ്ട്.  അപകടങ്ങളില്‍ വലിയൊരു ശതമാനം പ്രത്യേക സ്ഥലങ്ങളിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. അതെസമയം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപകടനിരക്കും മരണനിരക്കും കുറഞ്ഞെങ്കിലും 2021-നെ അപേക്ഷിച്ച്‌ അപകടനിരക്കും പരിക്കേറ്റവരും ഈ വര്‍ഷം കൂടുതലാണ്. പതിവുപോലെ സിറ്റി പോലീസ് പരിധികളിലാണ് അപകടങ്ങളും മരണങ്ങളും കൂടുതല്‍. എന്നാല്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ അപകടം കുറയുന്നില്ലെന്ന കണ്ടെത്തലിലാണ് റോഡ് സുരക്ഷ സമിതി എത്തിയിരിക്കുന്നത്.  ഇതിന്റെ പശ്ചാത്തലത്തില്‍ റോഡപകടങ്ങളും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്താനൊരുങ്ങുകയാണ് സം

സ്ക്രീൻ ഷെയർ ഓപ്ഷൻ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നു

സ്ക്രീൻ ഷെയർ ഓപ്ഷൻ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നു ന്യൂഡല്‍ഹി:ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മികച്ച മാധ്യമം എന്നനിലയില്‍വാട്‌സ്ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത് അവസരമായി കണ്ട് തട്ടിപ്പുകളുംവര്‍ധിക്കുന്നുണ്ട്. ഇതുവരെ ഒടിപി പങ്കുവെച്ചുള്ളതട്ടിപ്പുകളാണ്കൂടുതലുംകേട്ടിരുന്നത്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെവാര്‍ത്തകളാണ് കൂടുതലായി പുറത്തുവരുന്നത്. വിവിധ സേവനങ്ങള്‍ക്ക് എന്നവ്യാജേനസമീപിക്കുന്നസൈബര്‍തട്ടിപ്പുകാരാണ് സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.ഇതുപ യോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ്നല്‍കിയിരിക്കുകയാണ് അധികൃതര്‍. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപ

മോട്ടിവേഷൻ ചിന്തകൾ

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പത്തിൽ ലഭിക്ക

കൗമാരക്കാർ താമസിച്ചു ഉറങ്ങുകയും താമസിച്ചു ഉണരുകയും ചെയ്യുന്നതെന്തുകൊണ്ട്?.

കൗമാരക്കാർ താമസിച്ചു ഉറങ്ങുകയും താമസിച്ചു ഉണരുകയും ചെയ്യുന്നതെന്തുകൊണ്ട്?. കൗമാരക്കാർ പലരും രാവേറെ മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന ശേഷം വളരെ താമസിച്ചാണ് ഉറങ്ങുന്നത്. സ്നേഹത്തോടും, വഴക്കു പറഞ്ഞു ആവശ്യപ്പെട്ടിട്ടും ആ സ്വഭാവം മാറ്റിയെടുക്കാൻ അവർ തയ്യാറാകുന്നുമില്ല.   താമസിച്ചുറങ്ങുകയും രാവിലെ ഉണരാത്തതും സംബന്ധിച്ചു കൗമാരക്കാരും രക്ഷകർത്താക്കളും തമ്മിലുള്ള വഴക്കുകൾ സാധാരണമാണ്. ഇവർ താമസിച്ച ഉറങ്ങുന്നതിന്റേയും ഉണരുന്നതിന്റേയും പിന്നിൽ ശാസ്ത്രീയമായ ഒരു സത്യം ഉണ്ട് . അത് മിക്കവർക്കും അറിയില്ല.   ഭാവി ജീവിതത്തിനു വേണ്ടാത്ത കഴിവുൾകൊള്ളുന്ന കോശങ്ങളുടെ വെട്ടി ഒതുക്കൽ പ്രക്രിയ നടക്കേണ്ടതു ഉറക്കത്തിലാണ്. അതിനാൽ കൗമാരക്കാർക്ക് ഉറക്കം കൂടുതൽ വേണം. യുവാക്കൾക്ക് ഏഴു മണിക്കൂർ ഉറക്കം മതി. കൗമാരക്കാർക്ക് 8-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കം വരുന്നതിനെ സഹായിക്കുന്ന മെലാനിന്റെ അളവ് രക്തത്തിൽ വേണ്ടത്ര ആകുന്നത് രാത്രി ഒരു മണിയോടടുത്തായതിനാലാണ് അവർക്ക് ഉറക്കം കിട്ടാൻ വൈകുന്നത് . അതു രാവിലെ 8 മണി വരെ നിലനിൽക്കുയും ചെയ്യും. അങനെ കൗമാരക്കാർക്ക് മതിയായ ഉറക്കം കിട്ടാതെ പോകുന്നു. ഇത് പല പ്രശ്നങ്ങൾക്കും വഴ

നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചില മുൻകരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്

നായ കടിച്ചാല്‍ അഞ്ചുമിനിട്ടിനുള്ളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം; ഇവ ശ്രദ്ധിക്കൂ തെരുവ് നായ ശല്ല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് ഇന്ന് ഉള്ളത്. കുട്ടികൾ സ്കൂളിൽ പോകുബോഴോ കടയിൽ പോകുമ്പോഴോ നിരന്തരം കടിയേൽക്കുന്ന വാർത്തകൾ മാത്രമേ കേൾക്കാനുള്ളു.നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചില മുൻകരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. തെരുവുനായയുടെ കാര്യത്തില്‍ മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റാലും ഈ മുൻകരുതല്‍ എടുക്കണം. എങ്ങനെ നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം നായ അറ്റാക്ക് ചെയ്യാൻ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക. നായയുടെ ശ്രദ്ധ തിരിക്കാൻ പറ്റുന്ന വസ്തുക്കൾ കയ്യിൽ ഉണ്ടെങ്കിൽ നായയുടെ നേർക്ക് അത്‌ ഏറിഞ്ഞു കൊടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിനു കുട, ബാഗ്, ഷാൾ എന്നിവ നായയുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക. ശ്രദ്ധ തിരിക്കുവാൻ തക്ക സാധനങ്ങൾ കയ്യിൽ ഇല്ല എന്ന സാഹചര്യത്തിൽ ചെരിപ്പ് ഇട

തൈര് എല്ലാ കാലാവസ്ഥയിലും കഴിക്കാമോ ? മഞ്ഞുകാലത്ത് തൈര് കഴിക്കാമോ ?

തൈര് എല്ലാ കാലാവസ്ഥയിലും കഴിക്കാമോ ?   മഞ്ഞുകാലത്ത് തൈര് കഴിക്കാമോ ? നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിൻറെ ഒരു പ്രധാന ഭാഗം തന്നെയാണ് പാലും പാലിൻ്റെ ഉൽപ്പന്നങ്ങളും.  തൈരായും മോരായും പലരീതിയിലും പാലിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുവരുന്നു. നമ്മുടെ അടുക്കളയിലെ ഒരു പ്രധാന സ്ഥാനം തന്നെ തൈരിന് പണ്ടുമുതലേ കൊടുത്തുവരുന്നു. തൈര് പല രീതികളിലാണ് നമ്മൾ ഉപയോഗിച്ച് വരുന്നത്. ചില കറികളിലും സലാഡുകളിലും സ്മൂത്തുകളിലും അങ്ങനെ വിവിധ തരം ഭക്ഷണ വസ്തുക്കലുടേ കൂടെ നമ്മൾ തൈര് ഉപയോഗിക്കാറുണ്ട്. തൈരിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. എന്നാല്‍ പലരും മഞ്ഞുകാലത്ത് തൈര് കഴിക്കാറില്ല. എന്നാല്‍ തൈര് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും മഞ്ഞുകാലത്ത് ഇവ കഴുക്കുന്നത് നല്ലതാണെന്നുമാണ്  പറയുന്നത്.  ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്.  പ്രോബയോട്ടിക് ആയതിനാൽ, ത

25/12/2023, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം

25/12/2023, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5820 രൂപ പവൻ : 46,560 രൂപ   വെള്ളി : ഗ്രാം : 80.70 രൂപ കിലോ : 80,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.14 യൂറൊ : 91.56 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.62 ഓസ്ട്രേലിയൻ ഡോളർ : 56.59 കനേഡിയൻ ഡോളർ :62.73   സിംഗപ്പൂർ ഡോളർ. : 62.76 ബഹറിൻ ദിനാർ : 220.43 മലേഷ്യൻ റിംഗിറ്റ്‌ : 17.95 സൗദി റിയാൽ : 22.17   ഖത്തർ റിയാൽ : 22.84 യു എ ഇ ദിർഹം : 22.64 ഇസ്രയേൽ ഷെക്കേൽ : 22.98 കുവൈറ്റ്‌ ദിനാർ : 270.59 ഒമാനി റിയാൽ. : 215.96 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മോട്ടിവേഷൻ ചിന്തകൾ

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്. 'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ? ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’ അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പറയുന്നത് ഒരു വികാരമല്ല, ഒരു ഇച്ഛയാണ്.’ സ്‌നേഹം വികാരത്തിലല്ല, മറിച്ച് തീരുമാനത്തിലാണ്, ഇച്ഛയിലാണ് അധിഷ്ഠിതമായിരിക

22/12/2023, വെള്ളി,ഇന്നത്തെ വിപണി നിലവാരം

22/12/2023, വെള്ളി,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5800 രൂപ പവൻ : 46,400 രൂപ   വെള്ളി : ഗ്രാം : 81.00 രൂപ കിലോ : 81,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.18 യൂറൊ : 91.50 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.57 ഓസ്ട്രേലിയൻ ഡോളർ : 56.40 കനേഡിയൻ ഡോളർ :62.62   സിംഗപ്പൂർ ഡോളർ. : 62.76 ബഹറിൻ ദിനാർ : 220.70 മലേഷ്യൻ റിംഗിറ്റ്‌ : 17.95 സൗദി റിയാൽ : 22.18   ഖത്തർ റിയാൽ : 22.85 യു എ ഇ ദിർഹം : 22.65 ഇസ്രയേൽ ഷെക്കേൽ : 23.05 കുവൈറ്റ്‌ ദിനാർ : 270.69 ഒമാനി റിയാൽ. : 216.0 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

ആ മനുഷ്യൻ മണ്ണിലേക്ക് തിരികെ മടങ്ങി.

ആ മനുഷ്യൻ മണ്ണിലേക്ക് തിരികെ മടങ്ങി. സ്വർഗീയ മാലാഖമാർ ഇപ്പോൾ ആ മഹാപുരുഷനെ വരവേൽക്കുന്നുണ്ടാവണം, ഒരു ജീവിതം മുഴുവൻ അനാഥർക്കും അഗതികൾക്കും പിന്നോക്കം നിന്ന ഒരു വിഭാഗത്തിൻ്റെ സാമൂഹ്യ പുരോഗതിക്കുമായി സമർപ്പിച്ച ധന്യമായ ആയുസ്സ് ഇന്ന് ചരിത്രമായപ്പോൾ ഒരു ജനസമൂഹം ഒന്നാകെ അനാഥമായി.. മരണ വാർത്ത കുറിച്ചെടുത്ത മാധ്യമ പ്രവർത്തകർക്ക് സാങ്കേതികമായി അദ്ദേഹത്തിൽ പിറന്ന നാലഞ്ച് മക്കളുടെ പേരെ എഴുതാൻ കഴിയൂ. പക്ഷെ ജമാലുപ്പയെ ഉപ്പയായി കണ്ട ആയിരങ്ങളുടെ പേര് പടച്ചവന്റെ രേഖയിൽ എന്നോ എഴുതപ്പെട്ടു കാണും. അദ്ദേഹത്തിന്റെ മക്കളുടെ പേരുകളും ജീവിതവും നമ്മുടെ ഭാഷകൾക്കോ താളുകൾക്കോ വഴങ്ങുന്നതല്ലല്ലോ.... മുട്ടിൽ യതീം ഖാന അങ്കണത്തിലേക്ക് ആ ജനാസ കടന്നു വരുമ്പോൾ നിര നിരയായി നിന്ന മനുഷ്യർ, അവരിൽ നിരവധി സ്ത്രീകളുണ്ട്. വൃദ്ധന്മാരുണ്ട്, കുട്ടികളുണ്ട്. പല ദുഖങ്ങളും വിതുമ്പുകയാണ്. തങ്ങളുടെ ഉപ്പയെ അവസാനമായി ഒരു നോക്ക് കാണാനുള്ള മക്കളുടെ ക്യൂ. വിറങ്ങലിച്ചു നിൽക്കുന്ന കുറേ മനുഷ്യർ. അർദ്ധ ചന്ദ്ര താരാംഗിത ഹരിത പതാക പുതച്ച് അവരുടെ ജമാലുപ്പ എന്നേക്കുമായി ഉറങ്ങുന്നത് നോക്കി വിങ്ങിപ്പൊട്ടിയ ആയിരങ്ങൾ..

21/12/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം

21/12/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5775 രൂപ പവൻ : 46,200 രൂപ വെള്ളി : ഗ്രാം : 80.70 രൂപ കിലോ : 80,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.26 യൂറൊ : 91.18 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.21 ഓസ്ട്രേലിയൻ ഡോളർ : 56.18 കനേഡിയൻ ഡോളർ :62.38   സിംഗപ്പൂർ ഡോളർ. : 62.60 ബഹറിൻ ദിനാർ : 220.89 മലേഷ്യൻ റിംഗിറ്റ്‌ : 17.89 സൗദി റിയാൽ : 22.20   ഖത്തർ റിയാൽ : 22.87 യു എ ഇ ദിർഹം : 22.67 കുവൈറ്റ്‌ ദിനാർ : 270.74 ഒമാനി റിയാൽ. : 216.26 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്തിന്

വീട്ടിൽ പച്ചമുളക് എങ്ങനെ വളർത്താം ?

വീട്ടിൽ പച്ചമുളക് എങ്ങനെ വളർത്താം ? ‘ഇന്നു കടയിൽനിന്നു വാങ്ങിയ പച്ചക്കറി നല്ല വൃത്തിയായി കഴുകണം കേട്ടോ..’, ‘ഇപ്പോൾ വരുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള കീടനാശിനികളാണ്’. ‘വെണ്ടക്കയ്ക്കും പച്ചമുളകിനും തക്കാളിക്കുംവരെ കീടനാശിനി തളിക്കുന്നു’, ‘പച്ചക്കറിക്കു വിലക്കുറവാണ്, പക്ഷേ എങ്ങനെ വിശ്വസിച്ചുകഴിക്കും?’. ‘ എല്ലാം പ്ലാസ്റ്റിക് കവറുകളിൽ അല്ലേ കിട്ടുന്നത്’... സർവസാധാരണമായി വീടുകളിൽ കേൾക്കുന്ന കാര്യങ്ങളല്ലേ ഇതെല്ലാം. ഇത് നമ്മുടെ വീട്ടുമുറ്റത്തു ചൂടോടെ ഭക്ഷണമെത്തുന്ന കാലം. പച്ചക്കറികളും മത്സ്യവും ഇറച്ചിയും എല്ലാം എത്തിക്കുവാൻ ആപ്പുകൾ ഉണ്ട്. ശരിയാണ്... വളരെ സൗകര്യമാണ്. സാധാരണ ഗതിയിൽ നമ്മൾ കടയിൽനിന്നു വാങ്ങുന്ന ഒരു കിലോ തക്കാളിയിൽ എത്രയെണ്ണം ഉപയോഗിക്കാൻ പറ്റാത്തവയാണെന്നു നോക്കാറില്ല. പണിത്തിരക്കിലും ധൃതി കൂടിയ ദിനചര്യയിൽ നമ്മൾ ഇത്തരത്തിൽ കളയുന്ന പച്ചക്കറികൾ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചിട്ടെന്തിനാ, വാങ്ങിപ്പോയില്ലേ... ഇതിന്റെയൊക്കെ കണക്കെടുക്കുവാൻ ഇപ്പോൾ ആർക്കാണു നേരം... ആരോഗ്യകരം എന്ന പേരിലും ഓർഗാനിക് എന്ന പേരിലും വരുന്ന വില കൂടിയ പച്ചക്കറിയും കിട്ടും. പക്ഷേ എത്ര പേർക്കാണ് അതൊക്കെ

20/12/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം

20/12/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5775 രൂപ പവൻ : 46,200 രൂപ വെള്ളി : ഗ്രാം : 80.20 രൂപ കിലോ : 80,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.14 യൂറൊ : 91.21 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.80 ഓസ്ട്രേലിയൻ ഡോളർ : 56.31 കനേഡിയൻ ഡോളർ :62.28   സിംഗപ്പൂർ ഡോളർ. : 62.61 ബഹറിൻ ദിനാർ : 220.59 മലേഷ്യൻ റിംഗിറ്റ്‌ : 17.85 സൗദി റിയാൽ : 22.17   ഖത്തർ റിയാൽ : 22.84 യു എ ഇ ദിർഹം : 22.64 കുവൈറ്റ്‌ ദിനാർ : 270.10 ഒമാനി റിയാൽ. : 216.08 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

19/12/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം

19/12/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം : ഗ്രാം : 5740 രൂപ പവൻ : 45,920 രൂപ വെള്ളി : ഗ്രാം : 79.50 രൂപ കിലോ : 79,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.21 യൂറൊ : 90.93 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.38 ഓസ്ട്രേലിയൻ ഡോളർ : 55.87 കനേഡിയൻ ഡോളർ :62.11   സിംഗപ്പൂർ ഡോളർ. : 62.44 ബഹറിൻ ദിനാർ : 220.81 മലേഷ്യൻ റിംഗിറ്റ്‌ : 17.76 സൗദി റിയാൽ : 22.19   ഖത്തർ റിയാൽ : 22.86 യു എ ഇ ദിർഹം : 22.66 കുവൈറ്റ്‌ ദിനാർ : 270.29 ഒമാനി റിയാൽ. : 216.30 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

18/12/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം

18/12/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5740 രൂപ പവൻ : 45,920 രൂപ   വെള്ളി : ഗ്രാം : 80 രൂപ കിലോ : 80,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.01 യൂറൊ : 90.62  ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.33 ഓസ്ട്രേലിയൻ ഡോളർ : 55.80 കനേഡിയൻ ഡോളർ :62.05    സിംഗപ്പൂർ ഡോളർ. : 62.30 ബഹറിൻ ദിനാർ : 220.25 മലേഷ്യൻ റിംഗിറ്റ്‌ : 17.68 സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.93 ഒമാനി റിയാൽ. : 215.63 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

മക്കളുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കണമോ?. വഴിയുണ്ട് ?.

മക്കളുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കണമോ?. വഴിയുണ്ട് ?. മക്കൾ പഠനത്തിൽ മികവുള്ളവരും ജീവിതത്തിൽ സ്മാർട്ടായും വളർന്നു വരണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. പഠനവും പാഠ്യേതര വിഷയങ്ങളും സ്കൂൾതലത്തിൽ പഠിപ്പിക്കുമെങ്കിലും സാമൂഹിക കഴിവുകൾ മാതാപിതാക്കൾ തന്നെ ശീലിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. പല കഴിവുകളും കുട്ടികളിൽ ജന്മസിദ്ധമായി ഉണ്ടെങ്കിലും നിരന്തരം അതിൽ പരിഷ്കരണം നടക്കുകയും വേണം. സാമൂഹിക കഴിവുകൾ കുട്ടികളെ ശീലിപ്പിക്കുന്നതു സംബന്ധിച്ച്  ഏഴു കാര്യങ്ങൾ സൂചിപ്പിക്കാം    ഒന്നാമതായി ശക്തമായ സൗഹൃദമാണ്  വേണ്ടത്. സമപ്രായക്കാരുമായി ചങ്ങാത്തം വയ്ക്കാനും മറ്റു കുട്ടികളുമായി സംസാരിക്കാനും ക്ഷേമ കാര്യങ്ങൾ അന്വേഷിക്കാനും കഴിയണം.ഫലപ്രദമായ ആശയവിനിമയത്തിനു കഴിയാതെ വരുമ്പോഴാണ് അവരിൽ വഷളത്തര ങ്ങൾ വന്നുചേരുന്നത്.മറ്റു കുട്ടികളോട് സംസാരിച്ചാൽ വഷളായി പോകുമെന്നു വിശ്വസിക്കേണ്ട . അവരിൽ കഴിവുകൾ ഉണ്ടാകുന്നതിനോടൊപ്പം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും പരിശീലിപ്പിച്ചെടുക്കാം. രണ്ടാമതായി പങ്കിടൽ ശീലമാണ്. ലഘുഭക്ഷണമോ, മിട്ടായിയോ കളിപ്പാട്ടമോ കിട്ടിയാൽ അതു കൂട്ടുകാരുമായി പങ്കിടാനുള്ള താല്പര്യമുണ്ടാകണം. കൂടുതൽ സു

നേർവഴി ചിന്തകൾ

ജീവിതത്തിൽ എന്തുകൊണ്ടാണ് നമുക്ക് വീഴ്ചകൾ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ വീഴ്ചകൾക്കേ നമുക്ക് തിരിച്ചറിവ് നൽകാൻ കഴിയൂ.. എങ്ങനെ വീണു..? എന്തുകൊണ്ട് വീണു..? എന്ന് ചോദ്യങ്ങൾ ഉയരും നമ്മുടെ മനസ്സിൽ. ശാന്തമാകുമ്പോൾ ആ മനസ്സ് തന്നെ അതിനുള്ള ഉത്തരവും പറഞ്ഞുതരും . അതുകൊണ്ട് ഒരിക്കലും വീഴ്ചകളിൽ തളരാതിരിക്കുക . ഓരോ വീഴ്ചകളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളെ അറിഞ്ഞുകൊണ്ട് മുന്നോട്ട് തന്നെ പോവുക. വീഴ്ചകൾ പറ്റാതിരിക്കുന്നതിലല്ല കാര്യം. ഓരോ വീഴ്ചക്കുശേഷവും എഴുന്നേൽക്കുന്നതിലാണ്. ആരെയും ചാരി നിന്നാകരുത് നമ്മുടെ ജീവിതം. പൊടുന്നനെ അവർ ഒഴിഞ്ഞു മാറുമ്പോഴുള്ള വീഴ്ച നമുക്ക് താങ്ങാനായെന്ന് വരില്ല.ആരുടെയും ജീവിതത്തിൽ വീഴ്ചകൾ  സംഭവിച്ചേക്കാം. വീഴ്ചകളിൽ തളർന്നു പോവുകയെന്നത് പരാജിതരുടെ ജീവിതചര്യയാണ്. എന്നാൽ വീഴ്ചകളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു കുതിക്കുവാൻ യഥാർത്ഥ വിജയിക്ക് മാത്രമേ കഴിയൂ .. ആദ്യവിജയത്തിനു ശേഷം ഒരിക്കലും വിശ്രമിക്കരുത്. എന്തെന്നാൽ അടുത്ത തവണ നമുക്ക് വീഴ്ച പറ്റിയാൽ നമ്മുടെ വിജയം വെറും ഭാഗ്യം കൊണ്ടാണെന്ന് പറയാൻ നിരവധി പേർ കാണും. ചെറിയൊരു വീഴ്ച മതി കൂടെ നിന്നവരും കൂട്ടുകുടിയ

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണം എപ്പോഴെങ്കിലും നിങ്ങളിൽ നിന്ന്‌ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെ പെരുമാറുന്നതിനോ നമ്മുടെ ലക്ഷ്യങ്ങൾ തേടി പോകുന്നതിനോ പലപ്പോഴും വിഘാതമായി വരുന്നത് ഈ പറഞ്ഞ മനസ്സ് തന്നെ ആണ് .മനസ് എന്നുള്ളത് ഒരു വ്യത്യസ്ത വ്യക്തി അല്ലലോ…നമ്മൾ തന്നെ അറിഞ്ഞും അറിയാതെയും നൽകിയ നിർദേശങ്ങളാലും നമ്മൾ കടന്നു പോയ സാഹചര്യങ്ങളിൽ നിന്ന് നാം സ്വയം മനസിലാക്കിയ അനുഭവങ്ങളും നമ്മൾ സഹവസിച്ച നമ്മോട് സഹവസിച്ച ആളുകളാൽ സന്നിവേശിച്ചതും അങ്ങനെ ഒത്തിരി ഒത്തിരി ഉദാരമതികളുടെ സഹായത്താൽ വളർന്നു വന്ന ഒരു ഭൂതം ആണ് നമ്മുടെ ഉള്ളിൽ ഉള്ള മനസ്സ്. അവനെ വേണ്ട വിധം ഉപയോഗിച്ചാൽ (മെരുക്കിയാൽ) നാളെ എവറസ്റ്റിൽ കേറണം എന്ന് പറഞ്ഞാൽ അവൻ കൂടെ നിക്കും എന്ന് മാത്രമല്ല അവിടെ ചെന്ന് ഒരു സെൽഫി എടുപ്പിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യിപ്പിക്കാനും മറക്കില്ല.. ഇനി അവനെ കയറൂരി വിട്ടാലോ ഒരു വേള ഏതേലും ജയിലറയിലോ കുപ്രസിദ്ധിയുടെ മരിയന്ന ട്രഞ്ചിലോ അവൻ നിങ്ങളെ എത്തിച്ചേക്കും ഇന്നത്തെ നമ്മുടെ മികച്ച പ്രവർത്തനങളാണ് നാളെ നമ്മേ ആദരണീയർ ആക്കുന്നത്‌ .. വിൻസന്റ്‌ വാൻഗോഗിനെ കുറിച്ച്‌ ഒരു

17/12/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം

17/12/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5730 രൂപ പവൻ : 45,840 രൂപ വെള്ളി : ഗ്രാം : 79.70 രൂപ കിലോ : 79,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 90.66 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.24 ഓസ്ട്രേലിയൻ ഡോളർ : 55.61 കനേഡിയൻ ഡോളർ :62.02   സിംഗപ്പൂർ ഡോളർ. : 62.30 ബഹറിൻ ദിനാർ : 219.31 മലേഷ്യൻ റിംഗിറ്റ്‌ : 17.77 സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.15 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

16/12/2023, ശനി,ഇന്നത്തെ വിപണി നിലവാരം

16/12/2023, ശനി,ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 5730 രൂപ പവൻ : 45,840 രൂപ വെള്ളി : ഗ്രാം : 79.70 രൂപ കിലോ : 79,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.04 യൂറൊ : 90.49 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.29 ഓസ്ട്രേലിയൻ ഡോളർ : 55.61 കനേഡിയൻ ഡോളർ :62.04   സിംഗപ്പൂർ ഡോളർ. : 62.24 ബഹറിൻ ദിനാർ : 220.28 മലേഷ്യൻ റിംഗിറ്റ്‌ : 17.77 സൗദി റിയാൽ : 22.14   ഖത്തർ റിയാൽ : 22.81 യു എ ഇ ദിർഹം : 22.61 കുവൈറ്റ്‌ ദിനാർ : 269.95 ഒമാനി റിയാൽ. : 215.70 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

15/12/2023, വെള്ളി,ഇന്നത്തെ വിപണി നിലവാരം

15/12/2023, വെള്ളി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5775 രൂപ പവൻ : 46,200 രൂപ വെള്ളി : ഗ്രാം : 80.50 രൂപ കിലോ : 80,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.22 യൂറൊ : 91.42 ബ്രിട്ടീഷ്‌ പൗണ്ട്‌ : 106.19 ഓസ്ട്രേലിയൻ ഡോളർ : 55.76 കനേഡിയൻ ഡോളർ :62.14   സിംഗപ്പൂർ ഡോളർ. : 62.64 ബഹറിൻ ദിനാർ : 220.79 മലേഷ്യൻ റിംഗിറ്റ്‌ : 17.83 സൗദി റിയാൽ : 22.19   ഖത്തർ റിയാൽ : 22.86 യു എ ഇ ദിർഹം : 22.66 കുവൈറ്റ്‌ ദിനാർ : 270.74 ഒമാനി റിയാൽ. : 216.18 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05