മറ്റുള്ളവരോടു സൗഹൃദം ഉണ്ടാക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?.
മറ്റുള്ളവരുമായി പെട്ടെന്നു കൂട്ടുകൂടി അവരെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റുവാൻ കഴിയുന്നതിനു ചിലർക്കു പ്രത്യേകമായ കഴിവു തന്നെ യുണ്ട്. മറ്റുള്ളവർ ഇവരെ അസൂയയോടെ നോക്കിക്കാണാറുള്ളത്.
തനിക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല എന്നു തോന്നാം. ചിലർക്ക് പെട്ടെന്ന് സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനു പല കാരങ്ങൾ ഉണ്ടാകാം. ഒന്നാമതായി ചിലരിലെ ലജ്ജയാണ്. പകുതിയിലധികം പേരും മറ്റുള്ളവരോടു സംസാരിക്കാൻ ലജ്ജകൊണ്ടു കഴിയുന്നില്ല. 53 ശതമാനം പേരും ലജ്ജകൊണ്ടാണ് സംസാരിക്കാതെയിരിക്കുന്നത്.
സൗഹൃദങ്ങൾ ഉണ്ടാക്കാൻ വളരെയധിക ശ്രമം ജോലി ആവശ്യമാണെന്നു 20 ശതമാനം പേർക്കു തോന്നുകയാണ്. 14 ശതമാനം പേർക്ക് തിരക്കുള്ള ജീവിതമാണ് പ്രശ്നമാകുന്നത്, .
ഒരാൾക്ക് എളുപ്പത്തിൽ ചങ്ങാത്തം കൂടാൻ കഴിയാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ചതിൽ നിന്നു മനസ്സിലാക്കിയ കണക്കുകളാണു മുകളിൽ സൂചിപ്പിച്ചത്.
എങ്ങനെ സൗഹൃദങ്ങൾ വർദ്ധിപ്പിക്കാമെന്നു കൂടി നോക്കാം. .
വ്യക്തിപരമായ പ്രശ്‌നങ്ങൾ മുതൽ മറ്റു ഘടകങ്ങളും സുഹൃദ ബന്ധം നിലനിർത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആത്മാഭിമാനം കുറഞ്ഞവരിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള കഴിവു കുറവായിരിക്കും. ഒരാളുടെ കഴിവിലുള്ള ആത്മവിശ്വാസക്കുറവ് പോലുള്ള വ്യക്തിപരമായ അരക്ഷിതാവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കാം.
പെട്ടെന്ന് സൗഹൃദങ്ങൾ ഉണ്ടാക്കണമെങ്കിൽ അതിനുള്ള ആത്മവിശ്വാസമുണ്ടാകാകണം.
നമ്മളെ കണ്ടാൽ അവർ എന്ത് വിചാരിക്കും, ഞാൻ സംസാരിച്ചാൽ കുഴപ്പമാകുമോ, എന്തെങ്കിലും തെറ്റ് ഉണ്ടാകുമോ, തുടങ്ങിയ വിചാരങ്ങൾ കടന്നുവരും.
എന്ത് വന്നാലും, സംഭവിച്ചാലും , നിസ്സാരമായി കാണുക. ഇപ്പോഴുള്ള സുഹൃദ് വലയങ്ങളിൽ കൂടുതൽ സംസാരിക്കുക. ആ സംസാരം എല്ലവർക്കും കേൾക്കാൻ കഴിയുന്ന വിധത്തിൽ സ്പഷ്ടമായും സ്ഫുടമായും ആകണം.
ഒരു നല്ല വ്യക്തിക്ക്, എപ്പോഴും സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ആരെ കണ്ടാലും ഒരു നന്നായി ചിരിക്കുക. സൗഹൃദങ്ങൾ എപ്പോഴും ചിരിയിൽ നിന്നാണ് തുടങ്ങുന്നു കൂടി അറിയുക.
KHAN KARICODE
CON : PSYCHOLOGIST